റിമി ടോമിക്കൊപ്പം ഫുക്രുവും സ്വാസികയും! പുതിയ വീഡിയോ പങ്കുവെച്ച് നടി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. ഗായികയായും അവതാരകയായുമൊക്കെയാണ് നടി എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തത്. ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം റിമി നേരത്തെ എത്തിയിരുന്നു. ടിക്ക് ടോക്ക് വീഡിയോകളും പാചക പരീക്ഷണ വീഡിയോകളുമെല്ലാം റിമി ടോമി മുന്‍പ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

ലോക് ഡൗണ്‍ കാലത്ത് തുടങ്ങിയ നടിയുടെ യൂടൂബ് ചാനലിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് തുടങ്ങിയതിന്റെ സന്തോഷം റിമി ടോമി പങ്കുവെച്ചിരുന്നു. തന്റെ യൂടുബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് നടി ഇത് പങ്കുവെച്ചത്.
മേക്കപ്പ് ഇടുന്നതിന് മുന്‍പും അണിഞ്ഞൊരുങ്ങിയ ശേഷവമുളള മാറ്റമാണ് റിമി വീഡിയോയില്‍ ഹൈലൈറ്റ് ചെയ്യുന്നത്. ടിക്ക് ടോക്ക് താരം ഫുക്രു, നടി സ്വാസിക തുടങ്ങിയവരും റിമി ടോമിയുടെ പുതിയ വീഡിയോയില്‍ എത്തുന്നുണ്ട്. ഫുക്രുവിനെ ആദ്യമായാണ് നേരില്‍ കാണുന്നതെന്ന് വീഡിയോയില്‍ റിമി പറഞ്ഞു. സ്വാസികയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും നടി പറഞ്ഞു. യുടൂബ് ചാനലില്‍ ഇടയ്ക്ക് തന്റെ വര്‍ക്കൗട്ട് വീഡിയോകളും റിമി പങ്കുവെച്ചിരുന്നു.
റിമിയുടെ വ്യായാമ ചിട്ടകള്‍, വണ്ണം കുറയ്ക്കാന്‍ അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ തുടങ്ങിവയായിരുന്നു മുന്‍പ് യൂടൂബ് ചാനലില്‍ പുറത്തിറങ്ങിയിരുന്നത്. ലോക് ഡൗണ്‍ കാലത്ത് താനൊരു പാചക വിദ്ഗദ കൂടിയാണെന്നും വീഡിയോകളിലൂടെ റിമി കാണിച്ചുതന്നിരുന്നു. ദിലീപിന്റെ മീശമാധവന്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ താരം തുടര്‍ന്നും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ പാടിയിരുന്നു.
ജയറാമിന്റെ തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായും അരങ്ങേറ്റം കുറിച്ചത്. മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയാണ് റിമി ടോമി എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയിരുന്നത്. നടിയുടെ ഒന്നും ഒന്നും മൂന്ന് പോലുളള പരിപാടികളെല്ലാം മികച്ച റേറ്റിങ്ങോടെയാണ് മുന്നേറിയത്. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ആക്ടീവായിരുന്ന താരം കൂടിയാണ് റിമി ടോമി.


Click it and Unblock the Notifications