പൊട്ടിക്കരഞ്ഞ് റിമി ടോമി! പിന്തുണയുമായി ആരാധകര്‍! വൈറല്‍ വീഡിയോ

By Prashant V R

ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാറുളള താരമാണ് റിമി ടോമി. തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി. ഇടയ്ക്ക് അഭിനേതാവായും തിളങ്ങിയിരുന്നു താരം. ലോക് ഡൗണ്‍ കാലത്താണ് ടിക്ക് ടോക്കിലും നടി സജീവമായത്. ടിക്ക് ടോക്കില്‍ ഹിറ്റ് ചിത്രങ്ങളിലെ സീനുകള്‍ അനുകരിച്ച് റിമി ടോമി എത്താറുണ്ട്.

ആരാധകരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് റിമിയ്ക്ക് ലഭിക്കാറുളളത്. ഇത്തവണ കുറച്ച് ഇമോഷണലായ ഒരു രംഗം അവതരിപ്പിച്ചായിരുന്നു റിമി ടോമി എത്തിയത്. ഒരു തമിഴ് സിനിമയിലെ രംഗമാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതിനൊപ്പം ആദ്യമായിട്ടാണ് ടിക്ക് ടോക്കില്‍ ഡ്യൂയറ്റ് ചെയ്തതെന്നും റിമി കുറിച്ചിരുന്നു.

ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ

"ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ, ഈ പയ്യന്‍ ആരാണെന്ന് ഒന്നും അറിയില്ല. ജസ്റ്റ് നോക്കിയപ്പോ കണ്ടു. ചെയ്ത് നോക്കി. എപ്പോഴും എന്റെ ചിരിക്കണ മുഖം അല്ലേ കണ്ടിട്ടുളളു, ഒരു വെറൈറ്റി. റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. അധിക പേരും നന്നായിട്ടുണ്ടെന്നാണ് റിമിയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

ലോക് ഡൗണ്‍ ആയതോടെ

ലോക് ഡൗണ്‍ ആയതോടെ റിമിയും വീട്ടില്‍ തന്നെയാണ്. തിരക്കുക്കള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് താരം. ലോക് ഡൗണ്‍ കാലത്ത് പാട്ട് പാടിയും ഡാന്‍സ് കളിച്ചുമൊക്കെയാണ് നടി സമയം ചെലവഴിക്കുന്നത്. ഇടയ്ക്ക് പാചക പരീക്ഷണവും റിമി ടോമി നടത്താറുണ്ട്.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam
റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന്

റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പോലുളള പരിപാടികളെല്ലാം എല്ലാവരും ഏറ്റെടുത്തിരുന്നു. പാട്ടുകാരിയായി തിളങ്ങിയ സമയത്താണ് റിമി ടോമി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നത്. ജയറാം നായകനായ തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെ നായികയായിട്ടാണ് റിമിയുടെ അരങ്ങേറ്റം. കണ്ണന്‍ താമരക്കുളമാണ് സിനിമ സംവിധാനം ചെയ്തിരുന്നത്.

പിന്നാലെ കുഞ്ഞിരാമായണം

പിന്നാലെ കുഞ്ഞിരാമായണം, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിരുന്നു. നിലവില്‍ ഒന്നും ഒന്നും മൂന്ന്. കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളിലൂടെയാണ് റിമി ടോമി എത്താറുളളത്. കോമഡി സ്റ്റാര്‍സില്‍ ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയവര്‍ക്കൊപ്പമാണ് ജഡ്ജായി നടിയും എത്താറുളളത്. മിനിസ്‌ക്രീന് പുറമെ സ്റ്റേജ് ഷോകളിലും തിളങ്ങിയിരുന്നു റിമി ടോമി. നടിയുടെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.

വീഡിയോ

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X