തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പിയായി റിമി ടോമി! നന്നായിട്ടുണ്ടെന്ന് ആരാധകര്‍
ഗായികയായും അവതാരകയായും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് റിമി ടോമി. നടിയുടെതായി വരാറുളള പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പോലുളള പരിപാടികളെല്ലാം എല്ലാവരും ഏറ്റെടുത്തിരുന്നു. ലോക് ഡൗണ്‍ ആയതോടെ റിമിയും വീട്ടില്‍ തന്നെയാണ്. തിരക്കുക്കള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് താരം.
ലോക് ഡൗണ്‍ കാലത്ത് പാട്ട് പാടിയും ഡാന്‍സ് കളിച്ചുമൊക്കെയാണ് നടി സമയം ചെലവഴിക്കുന്നത്. ഇടയ്ക്ക് പാചക പരീക്ഷണവും റിമി ടോമി നടത്താറുണ്ട്. അടുത്തിടെയാണ് ടിക്ക് ടോക്കിലും നടി ആക്ടീവായി തുടങ്ങിയത്. റിമി ടോമിയുടെ ടിക്ക് ടോക്ക് വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. റിമി ടോമിയുടെതായി വന്ന പുതിയ ടിക്ക് ടോക്ക് വീഡിയോയും വെെറലായി മാറിയിരുന്നു.

പാട്ടുകാരിയായി തിളങ്ങിയ സമയത്താണ് റിമി ടോമി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നത്. ജയറാം നായകനായ തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെ നായികയായിട്ടാണ് റിമി ടോമിയുടെ അരങ്ങേറ്റം. കണ്ണന്‍ താമരക്കുളമാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. പിന്നാലെ കുഞ്ഞിരാമായണം, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിരുന്നു.

മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് നടി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഹിറ്റ് ചിത്രത്തിലെ ചിങ്ങമാസം എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ടോമിയുടെതായി തരംഗമായി മാറിയിരുന്നത്. ശങ്കര്‍ മഹാദേവനൊപ്പം ചേര്‍ന്നാണ് നടി പാട്ട് പാടിയത്. മീശമാധവന് ശേഷം നൂറിലധികം പാട്ടുകള്‍ റിമി ടോമി മലയാളത്തില്‍ പാടിയിരുന്നു.

ലോക് ഡൗണ്‍ കാലത്താണ് ടിക്ക് ടോക്ക് വീഡിയോകള്‍ കൂടുതലായി റിമിയുടെതായി വന്നത്. പഴയ ഹിറ്റ് ചിത്രത്തിലെ ഡയലോഗിനൊപ്പം അഭിനയിച്ചാണ് റിമിയുടെ വീഡിയോകള്‍ വന്നത്. ഇത്തവണ തേന്മാവിന്‍ കൊമ്പത്തിലെ ഒരു സീന്‍ അനുകരിച്ചുകൊണ്ടായിരുന്നു നടി എത്തിയത്. തേന്മാവിന്‍ കൊമ്പത്തിലെ മോഹന്‍ലാലും ശോഭനയും ഉള്‍പ്പെട്ട ഒരു രംഗമാണ് ഇത്തവണ റിമി ടോമി ടിക്ക് ടോക്ക് ചെയ്തത്.

റിമിയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. പുതിയ മേഖലയാണല്ലോ ഡബ്‌സ്മാഷ്, എല്ലാ ഭാവുകങ്ങളും എന്നാണ് ഒരാള്‍ നടിയുടെ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലാണ് റിമി ടോമി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ഗായത്രി സുരേഷ്, രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. ടിക്ക് ടോക്കിന് പുറമെ ഇടയ്ക്ക് വര്‍ക്കൗട്ട് വീഡിയോകളും റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications