പേളി കലക്കിയെന്ന് റിമി ടോമിയും, നിന്നെയോര്‍ത്ത് അഭിമാനമെന്ന് നടി, വെെറലായി പോസ്റ്റ്
പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്തായിരുന്നു സംവിധായകന്‍ അനുരാഗ് ബസുവിന്റെ ചിത്രത്തില്‍ നടിക്ക് അവസരം ലഭിച്ചത്. മലയാളി കഥാപാത്രമായതുകൊണ്ട് തന്നെ കഥ കേട്ടപ്പോള്‍ തന്നെ ആകാംക്ഷഭരിതയായിരുന്നുവെന്ന് പേളി പറഞ്ഞിരുന്നു. ഷീജാ തോമസ് എന്ന മലയാളി നേഴ്‌സായിട്ടാണ് ലൂഡോയില്‍ പേളി എത്തുന്നത്.
കോവിഡ് വ്യാപനം കാരണമായിരുന്ന സിനിമയുടെ റിലീസ് ഇത്രയും വൈകിയത്. കാത്തിരിപ്പിനൊടുവില്‍ ദീപാവലി റിലീസായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, ആദിത്യ റോയ് കപൂര്‍, ഫാത്തിമ സന ഷെയ്ഖ്, സാനിയ മല്‍ഹോത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ പേളിക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മറ്റ് താരങ്ങള്‍ക്കൊപ്പം പേളിയുടെ പ്രകടനത്തെ പ്രശംസിച്ചും നേരത്തെ മിക്കവരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പേളി തന്റെ കഥാപാത്രം നന്നായി ചെയതു എന്നാണ് എല്ലാവരും പറഞ്ഞത്. മലയാളം ഡയലോഗുകള്‍ തന്നെയാണ് ലൂഡോയില്‍ പേളി പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലൂഡോയെ കുറിച്ചുളള പോസ്റ്റുകളായിരുന്നു പേളി മാണിയുടെതായി കൂടുതല്‍ വന്നത്.

പേളിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് പിന്തുണയുമായി നേരത്തെ നിരവധി മലയാളി താരങ്ങളും എത്തിയിരുന്നു. സുഹൃത്തുക്കളും സഹതാരങ്ങളുമെല്ലാം ചിത്രത്തിലെ നടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം പേളി മാണിയുടെ ലൂഡോ കണ്ട് റിമി ടോമിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരുന്നു. പേളി നീ കലക്കീട്ടോ എന്ന് കുറിച്ചുകൊണ്ടാണ് നടിയെ അഭിനന്ദിച്ച് റിമിയും എത്തിയത്.

പേളി നിനക്കായ് ലൂഡോ കാണുകയാണ്. നീ കലക്കി ട്ടോ. ഇത്രയും പോപുലര്‍ ആയ ഒരു ബോളിവുഡ് സിനിമയിലെ ഒരു റോള്‍, അതും നമ്മുടെ പേളി, എന്റെ പേളിക്കുട്ടി നിന്നെയോര്‍ത്ത് അഭിമാനം, മലയാളി പണ്ടേ പൊളി അല്ലെ എന്നാണ് സുഹൃത്തിനെ അഭിനന്ദിച്ച് റിമി കുറിച്ചത്. പിന്നാലെ ഇതിന് നന്ദി പറഞ്ഞ് പേളിയും റിമിയുടെ പോസ്റ്റിന് താഴെ എത്തി.

വളരെയധികം നന്ദി ചേച്ചി. ചേച്ചി ഇത് പറയുമ്പോള്‍ ഇത് എന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് റിമി ടോമിക്ക് മറുപടിയായി പേളി മാണി കുറിച്ചത്. പേളിക്ക് പിന്നാലെ ശ്രീനിഷും റിമിയുടെ പോസ്റ്റിന് താഴെ സ്‌മൈലി ഇമോജികള്‍ പോസ്‌റ്റ് ചെയ്തു. ഇതിന് മറുപടിയായി ഹാപ്പി ഹസ്ബന്‍ഡ് എന്നാണ് റിമി ടോമി കുറിച്ചത്.
Recommended Video

വിവാഹശേഷം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്ന താരമാണ് പേളി മാണി. തിരിച്ചുവരവില്‍ ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായ താരം പിന്നീട് മലയാളത്തിലേക്കും എത്തിയിരുന്നു. തുടര്‍ന്നാണ് ഗര്‍ഭിണിയായ വിവരം മിക്കവരും അറിഞ്ഞത്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ സമയത്തായിരുന്നു നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ഒടിടി പ്ലാറ്റ്‌ഫോം വഴി പുറത്തിറങ്ങിയത്.


Click it and Unblock the Notifications