For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമിയുടെ ജീവിതത്തിലെ ഏറ്റവും നഷ്ടം സംഭവിച്ച ദിവസം! പപ്പയുടെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ് താരം

  |

  എന്നും ചിരിച്ച മുഖവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്ന താരമാണ് റിമി ടോമി. തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതാണ് റിമിയുടെ പ്രകൃതം. മികച്ച ഗായിക എന്നതിലുപരി നല്ലൊരു അവതാരകയും സിനിമാ നടിയുമൊക്കെയാണ് റിമി. കൊറോണ കാരണം ഷൂട്ടിങ് മുടങ്ങി വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതോടെയാണ് റിമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരാധകര്‍ അറിയുന്നത്.

  നേരത്തെ ഓഫ് ആക്കി വെച്ചിരുന്ന ഇന്‍സ്റ്റാഗ്രാമിലൂടെ കമന്റ് ബോക്‌സ് റിമി തുറന്നതോടെ താരത്തോടുള്ള ചോദ്യോത്തരങ്ങള്‍ നിറഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും നഷ്ടം സംഭവിച്ച ദിവസത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് റിമി ടോമി. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ റിമി ടോമിയുടെ പിതാവിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

  വര്‍ഷങ്ങളായി മലയാളികളുടെ ഹൃദയത്തില്‍ കയറി കൂടിയ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. ഗായികയായി കരിയര്‍ ആരംഭിച്ച റിമി ഇന്ന് നായിക കൂടിയാണ്. അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് പറയാറുണ്ടെങ്കിലും മറ്റൊരു ഗായകര്‍ക്കും ലഭിക്കാത്ത പിന്തുണയാണ് റിമിയ്ക്ക് കിട്ടാറുള്ളത്. വലിയ പ്രശസ്തിയില്‍ ജീവിക്കുമ്പോഴും തന്റെ സ്വഭാവത്തിന് ഇന്നും ഒരു മാറ്റവും വരുത്താന്‍ ശ്രമിക്കാത്ത അപൂര്‍വ്വം ചില ആളുകളില്‍ ഒരാള്‍ കൂടിയാണ് താരം. അതിനാല്‍ റിമി ടോമിയുടെ ഓരോ വിശേഷങ്ങളും വലിയ ചര്‍ച്ചയാവാറുമുണ്ട്.

  ലോക്ഡൗണ്‍ കാലത്താണ് റിമി ടോമിയുടെ പല കഴിവുകളും പുറംലോകം കാണുന്നത്. അതില്‍ പ്രധാനം റിമിയുടെ കുക്കിങ് ആയിരുന്നു. യൂട്യൂബില്‍ പുതിയ ചാനല് തുടങ്ങി അതിലൂടെ വീഡിയോസും ചിത്രങ്ങളും പുറത്ത് വിട്ട് തരംഗമാവുകയായിരുന്നു. പാചക പരീക്ഷണങ്ങളെ കുറിച്ച് പറയുന്നതിനൊപ്പം വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് സ്ലിം ആവാനും റിമിയ്ക്ക് സാധിച്ചിരുന്നു. അതിന് വേണ്ടിയുള്ള ട്രിക്കുകളും നടി പങ്കുവെച്ചിരുന്നു. ഇതെല്ലാം തരംഗമാവുന്നതിനിടെയാണ് പിതാവ് ടോമിയെ കുറിച്ച് പറഞ്ഞ് താരം എത്തിയിരിക്കുന്നത്.

  Rimy Tomy Ex-Husband wedding | FilmiBeat Malayalam

  'എന്റെ പപ്പ ഞങ്ങളെ വിട്ട് പോയിട്ട് ഇന്ന് ആറ് വര്‍ഷം' എന്ന ക്യാപ്ഷനില്‍ പപ്പയുടെ ഒരു ഫോട്ടോയായിരുന്നു റിമി പങ്കുവെച്ചത്. 2014 ജൂലൈ ആറിനായിരുന്നു റിമിയുടെ പിതാവ് പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തന്റെ കഴിവുകള്‍ക്ക് എന്നും പപ്പയായിരുന്നു പ്രോത്സാഹനം നല്‍കിയിരുന്നതെന്ന് എല്ലാ കാലവും റിമി പറയാറുണ്ടായിരുന്നു. 'റിമിയുടെ ഉയര്‍ച്ചയില്‍ എന്നും പപ്പ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടാവുമെന്നും സങ്കടപ്പെടേണ്ട ആവശ്യമില്ലെന്നുമൊക്കെ' ആരാധകര്‍ റിമിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ്. ഒരുവിധം ആളുകള്‍ക്കെല്ലാം തന്നെ കമന്റിന് മറുപടി റിമി കൊടുക്കുകയും ചെയ്തിരിക്കുകയാണ്.

  ലോക്ഡൗണ്‍ കാരണം മാസങ്ങളോളം വീട്ടില്‍ ഇരുന്നെങ്കിലും ഇക്കാലമത്രയും റിമി വെറുതെ കളഞ്ഞില്ല. കഠിനമായ വര്‍ക്കൗട്ട് റിമിയുടെ സൗന്ദര്യത്തില്‍ മൊത്തം പ്രതിഫലിച്ചിരിക്കുകയാണ്. ശരീരഭാരം വളരെ നിയന്ത്രിച്ച നടി ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങി പോയിരിക്കുകയാണ്. പരിപാടികളുടെ ഷൂട്ടിങ് തുടങ്ങിയ സന്തോഷ വിവരം റിമി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരോടായി പറഞ്ഞിരിക്കുന്നത്.

  English summary
  Rimi Tomy Recall Her Father Memory On His Remembrance Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X