'ഞങ്ങളുടെ ജോ ബേബി എവിടെ?' ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സന രാധാകൃഷ്ണന്‍. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ജ്യോത്സന സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ജ്യോത്സന ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ ഫോര്‍ എന്ന സംഗീത റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്നു അടുത്ത കാലം വരെ ജ്യോത്സ്‌ന. ജ്യോത്സനക്കൊപ്പം വിധികര്‍ത്താക്കളായി ഗായകരായ റിമി ടോമിയും സിതാര കൃഷ്ണകുമാറും വിധു പ്രതാപും എത്തിയിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ഇവരുടെ കോമ്പിനേഷന്‍ വളരെ രസകരവുമായിരുന്നു.

സൂപ്പര്‍ ഫോര്‍

നാല് ഗായകരും ഒരുമിച്ച് ചേര്‍ന്ന് ആഘോഷമായിട്ടായിരുന്നു ഈ പരിപാടി അവതരിപ്പിച്ചത്. ഷോയിലെ തഗ് ഡയലോഗുകളും തമാശകളും ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. പ്രേക്ഷകര്‍ക്ക് ഇവര്‍ റിമുവും സിത്തുമണിയും ജോ ബേബിയും വിധു അണ്ണനുമായിരുന്നു. അടുത്തിടെയായിരുന്നു പരിപാടിയുടെ ഗ്രാന്റ് ഫിനാലെ.

ഇപ്പോഴിതാ മഴവില്‍ മനോരമയിലെ സൂപ്പര്‍ കുടുംബം എന്ന പുതിയ റിയാലിറ്റി ഷോയിലും റിമിയും സിത്താരയും വിധുവും വിധികര്‍ത്താക്കളായി എത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ റിയാലിറ്റി ഷോയില്‍ ഗായിക ജ്യോത്സനയെ കാണാത്ത പരിഭവത്തിലാണ് ആരാധകര്‍. ആരാധകരുടെ നിരന്തരമായ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് റിമി ടോമി മറുപടിയും നല്‍കി. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയായിരുന്നു റിമി ടോമിയുടെ പ്രതികരണം.

ജ്യോത്സ്‌ന ഇല്ലെന്ന് റിമി

ജ്യോത്സ്‌ന വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടിയാണ് മാറി നില്‍ക്കുന്നതെന്നും കുറച്ചു കഴിയുമ്പോള്‍ ജ്യോത്സ്‌ന തന്നെ ഇക്കാര്യം ആരാധകരോടു പങ്കുവെക്കുമെന്നും റിമി പറയുന്നു.ചിലപ്പോള്‍ ഇടയ്ക്ക് സൂപ്പര്‍ കുടുംബത്തിന്റെ ഭാഗമാകാന്‍ ജ്യോത്സ്‌ന വരുമെന്നും റിമി കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ഫോറില്‍ നാലു പേരെയും ഒരുമിച്ച് കണ്ടിട്ട് സൂപ്പര്‍ കുടുംബത്തില്‍ ഒരാളെ കാണാതായപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായ വിഷമം മനസ്സിലാക്കുന്നുവെന്നും റിമി ടോമി യൂട്യൂബ് ചാനലിലൂടെ പറയുന്നു.

മഴവില്‍ മനോരമയില്‍ പുതുതായി സംപ്രേക്ഷണം ആരംഭിച്ച റിയാലിറ്റി ഷോയാണ് സൂപ്പര്‍ കുടുംബം. ജീവ ജോസഫാണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്. എല്ലാ ശനിയും ഞായറും രാത്രി ഒന്‍പത് മണിക്കാണ് സൂപ്പര്‍ കുടുംബം സംപ്രേക്ഷണം ചെയ്യുന്നത്.

മലയാളത്തിലെ ഹിറ്റ് ഗാനങ്ങള്‍

പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കം കേട്ടെടീ...എന്ന ഗാനത്തിലൂടെയാണ് സിനിമാപിന്നണിഗാനാലാപനത്തിലേക്ക് ജ്യോത്സ്‌ന കടന്നുവരുന്നത്. നമ്മള്‍ എന്ന ചിത്രത്തിലെ മോഹന്‍ സിത്താരയുടെ സംഗീതസംവിധാനത്തില്‍ ഒരുക്കിയ സുഖമാണീ നിലാവാണ് ജ്യോത്സനയുടെ കരിയറില്‍ നാഴികക്കല്ലായത്. വേറിട്ട സ്വരമാണ് ജ്യോത്സ്‌നയെ തന്റെ സമകാലികരായ മറ്റു ഗായികമാര്‍ക്കിടയില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

സ്വപ്നക്കൂടിലെ കറുപ്പിനഴക്, മനസ്സിനക്കരെയിലെ മെല്ലെയൊന്നു പാടിനിന്നെ, പെരുമഴക്കാലത്തിലെ മെഹറുബാ എന്നിവയെല്ലാം ജ്യോത്സ്‌നയെ ഏറെ ശ്രദ്ധേയയാക്കിയ ഗാനങ്ങളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 130-ലേറെ സിനിമകള്‍ക്ക് ഇതിനോടകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന 200-ല്‍ അധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ലൂസിഫറിലെ റഫ്ത്താരാ എന്ന ഗാനം ജ്യോത്സനക്ക് ഏറെ പ്രശംസ നേടിക്കൊടുത്തതാണ്.

Recommended Video

കല്ല്യാണം ആയോ... റിമിയുടെ മറുപടി | FilmiBeat Malayalam
കുടുംബം


അടുത്ത ബന്ധുവും സുഹൃത്തുമായിരുന്ന ശ്രീകാന്താണ് ജ്യോത്സനയെ വിവാഹം കഴിച്ചത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ശ്രീകാന്ത്. 2010-ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ഭര്‍ത്താവിന്റെ പൂര്‍ണ്ണപിന്തുണയോടു കൂടിയാണ് ജ്യോത്സന ഈ രംഗത്ത് സജീവമായി നില്‍ക്കുന്നത്. ഇടയ്ക്ക് ചില സംഗീത ആല്‍ബങ്ങളില്‍ ഇരുവരും ഒന്നിച്ച പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജ്യോത്സനയില്‍ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവത്തെക്കുറിച്ച് ഭര്‍ത്താവ് മുന്‍പ് ഒരഭിമുഖത്തില്‍ പറയുന്നതിങ്ങനെ: 'ജ്യോത്സ്‌ന പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണ്. അതുപോലെ തന്നെ പെട്ടന്ന് ഇറിറ്റേറ്റഡാവുകയും ചെയ്യും. ചിലപ്പോള്‍ പുറത്തുള്ളവരോടുള്ള ദേഷ്യവും എന്നോട് കാണിക്കും. പക്ഷെ അങ്ങനെയാണ് എന്ന് അറിയാവുന്നത് കൊണ്ട് പെട്ടന്ന് പരിഹരിക്കും' ശ്രീകാന്ത് പറയുന്നു. ഭര്‍ത്താവിന് ദേഷ്യം വളരെ വിരളമായി മാത്രമെ വരാറുള്ളൂവെന്നും വന്നാല്‍ അത് ഒന്നൊന്നര ദേഷ്യമായിരിക്കുമെന്നും ജോത്സ്‌ന പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X