മുക്തയുടെ അഭിനയത്തെക്കുറിച്ച് പറഞ്ഞ് റിമി ടോമി, ചേച്ചിയെ വെട്ടിലാക്കി നാത്തൂന്‍റെ ചോദ്യവും
ബാലതാരമായാണ് മുക്തയുടെ കരിയര്‍ തുടങ്ങിയത്. സീരിയലിലൂടെ തുടങ്ങി പിന്നീട് സിനിമയിലേക്കെത്തുകയായിരുന്നു താരം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ 8ാം ക്ലാസില്‍ പഠിക്കുകയായിരുന്നു താരം. ലിസമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ മുക്തയുടെ കരിയറും മാറി മറിയുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിലും സീരിയലിലുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം.
വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു മുക്ത. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. സ്‌റ്റേജ് പരിപാടികള്‍ക്കും മറ്റുമായി പോവുന്നതിനിടയില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. റിമിയും മുക്തയും ഒരുമിച്ച് നിരവധി സ്‌റ്റേജ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. മുക്തയെ നാത്തൂനാക്കിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. മുക്തയുടെ സീരിയലായ കൂടത്തായിയെക്കുറിച്ചും റിമി പറഞ്ഞിരുന്നു.

മുക്തയും റിമിയും
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മുക്തയും റിമി ടോമിയും. ലോക് ഡൗണ്‍ സമയത്തായിരുന്നു റിമി ടോമി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വളരെ മുന്‍പേ മനസ്സിലുള്ള ആഗ്രഹമായിരുന്നു ഇതെങ്കിലും ഇപ്പോഴാണ് ശരിയായതെന്നായിരുന്നു താരം പറഞ്ഞത്. ചേച്ചി സമ്മാനിച്ച ഫ്‌ളാറ്റിനെക്കുറിച്ച് വാചാലയായാണ് ഇടയ്ക്ക് മുക്ത എത്തിയത്. വൈറ്റ് ഹൗസായിരുന്ന ഫ്‌ളാറ്റ് താന്‍ ഗ്രീന്‍ ഹൗസാക്കി മാറ്റുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. കുടുംബത്തിലെ വിശേഷങ്ങള്‍ക്കായി ഇവരെല്ലാം ഒത്തുചേരാറുണ്ട്. റിമി ടോമിയുടെ പിറന്നാളാഘോഷത്തിനായി മുക്തയും റിങ്കു ടോമിയും കണ്‍മണിയും എത്തിയിരുന്നു.

കൂടത്തായിയെക്കുറിച്ച്
നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് കൂടത്തായി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുക്ത. സമൂഹ മാനസാക്ഷിയെ ഒന്നടങ്കം നടുക്കിയ കൊലപാതകങ്ങളിലൊന്നായിരുന്നു കൂടാത്തായിയില്‍ നടന്നത്. യഥാര്‍ത്ഥ സംഭവത്തെ അതേ പേരില്‍ സീരിയലാക്കുകയായിരുന്നു അണിയപ്രവര്‍ത്തകര്‍. ഡോളി എന്ന കഥാപാത്രമായാണ് മുക്ത എത്തിക്കൊണ്ടിരിക്കുന്നത്. നാളുകള്‍ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും സന്തോഷത്തിലാണ്.

രസകരമായി പോവുന്നു
കൂടത്തായി രസകരമായ പോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് നിരവധി പേര്‍ പറഞ്ഞിരുന്നു. അതില്‍ സന്തോഷമുണ്ടെന്നായിരുന്നു റിമി പറഞ്ഞത്. ഓണത്തിന്റെ സമയത്ത് വീഡിയോയില്‍ കാണാതിരുന്നത് താന്‍ ഷൂട്ടിലായത് കൊണ്ടാണ്. മാസത്തില്‍ 15 ദിവസത്തോളം ചിത്രീകരണം ഉണ്ടാവാറുണ്ട്. ഞങ്ങളെപ്പോലെയല്ല ഇവര്‍ക്ക് ദിവസങ്ങളോളം ഷൂട്ടിംഗുണ്ടാവാറുണ്ട്. ഓണത്തിന് മുക്തയെ കണ്ടില്ലല്ലോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. ആ ചോദ്യത്തിനുള്ള മറുപടി ലഭിച്ചല്ലോയെന്നും റിമി ചോദിച്ചിരുന്നു.
Recommended Video

തിരിച്ച് ചോദിച്ചത്
സീരിയലിനെക്കുറിച്ച് ചേച്ചി പറയാന്‍ തുടങ്ങിയതോടെയായിരുന്നു മുക്ത തിരിച്ച് ചോദിച്ചത്. അവസാനമായി കണ്ട എപ്പിസോഡ് ഏതാണെന്നായിരുന്നു മുക്ത ചോദിച്ചത്. വിഷം കൊടുക്കുന്നത് കണ്ടു, അവരെല്ലാം മരിച്ചല്ലോയെന്നും റിമി പറഞ്ഞപ്പോള്‍ മുക്തയ്ക്ക് ചിരിയായിരുന്നു. ചേച്ചിയും തിരക്കിലാണ്, പരിപാടികളുടെ തിരക്കിലാവുമ്പോള്‍ കാണാനായെന്ന വരില്ല. ഇപ്പോള്‍ ആപ്പുള്ളത് കൊണ്ട് സമയമുള്ളപ്പോള്‍ എപ്പിസോഡ് കാണാനാവുമെന്നായിരുന്നു റിമി ടോമി പറഞ്ഞത്.


Click it and Unblock the Notifications