റിമി ടോമിയെ പോലെ മുന്‍ഭര്‍ത്താവും! സ്‌റ്റൈലിഷ് ലുക്കില്‍ റോയിസിന്റെ പുത്തന്‍ ഫോട്ടോസ് വൈറലാവുന്നു

ഗായികയും സിനിമാ നടിയുമായ റിമി ടോമിയുടെ ഭര്‍ത്താവ് ആയിരുന്നതിനാല്‍ റോയിസ് കിഴക്കൂടനും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി. റിമിയുടെ വിദേശ യാത്രകളിലും അഭിമുഖ പരിപാടികളിലുമെല്ലാം റോയിസും എത്താറുണ്ടായിരുന്നു. പലപ്പോഴും ഭര്‍ത്താവിനെ കുറിച്ച് റിമി പറയുന്ന കാര്യങ്ങള്‍ വലിയ തരംഗമാവാറുമുണ്ട്. ഇതൊക്കെ കൊണ്ട് റിമിയും റോയിസും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

റിമിയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം റോയിസ് രണ്ടാമതും വിവാഹിതനായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ നിന്നുമായിരുന്നു റോയിസിന്റെ വിവാഹം. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെ റോയിസ് തന്നെയാണ് വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ റോയിസ് പങ്കുവെച്ച ചില ചിത്രങ്ങളാണ് ചര്‍ച്ചയാവുന്നത്.

 റോയിസിൻ്റെ ഫോട്ടോസ്

രസകരമായ കാര്യം നേരത്തെ ഉണ്ടായിരുന്നതിലും തടി കുറഞ്ഞിട്ടാണ് റോയിസ് പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോയിസിന്റെ ഫോട്ടോയ്ക്ക് ഒരുപാട് പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താന്‍ ജോലിയിലേക്ക് തിരിച്ചെത്തി എന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു റോയിസ് ചിത്രം പങ്കുവെച്ചത്.

 റോയിസിൻ്റെ ഫോട്ടോസ്

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ. അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായിട്ടായിരുന്നു റോയിസിന്റെ രണ്ടാം വിവാഹം നടന്നത്. വിവാഹത്തിന് തൊട്ട് അടുത്ത ദിവസമാണ് റോയിസിനൊപ്പം നില്‍ക്കുന്ന സോണിയയുടെ ചിത്രങ്ങളും പുറത്ത് വരുന്നത്. പിന്നാലെ വിവാഹവിശേഷങ്ങള്‍ പുറത്ത് വന്നിരുന്നു.

റോയിസിനെ പോലെ തന്നെ ഭാര്യ സോണിയയും ഇപ്പോള്‍ സെലിബ്രിറ്റിയാണ്. സോണിയയുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ചിത്രങ്ങളും ചര്‍ച്ചയാവാറുണ്ട്. രാജാരവി വര്‍മ്മയുടെ ചിത്രത്തെ അനുകരിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആയിരുന്നു നേരത്തെ ഏറ്റവുമധികം ശ്രദ്ധേയമായത്.

റോയിസിനെ പോലെ തന്നെ ഭാര്യ സോണിയയും ഇപ്പോള്‍ സെലിബ്രിറ്റിയാണ്. സോണിയയുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ചിത്രങ്ങളും ചര്‍ച്ചയാവാറുണ്ട്. രാജാരവി വര്‍മ്മയുടെ ചിത്രത്തെ അനുകരിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആയിരുന്നു നേരത്തെ ഏറ്റവുമധികം ശ്രദ്ധേയമായത്.

 റോയിസിൻ്റെ ഫോട്ടോസ്

ലോക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ടിലൂടെ ശരീരഭാരം കുറച്ച് റിമി ടോമിയും ആരാധകരുടെ കൈയടി വാങ്ങിയിരുന്നു. നേരത്തെ തടിച്ചുരുണ്ട് ഇരുന്ന റിമി ഇപ്പോള്‍ മെലിഞ്ഞ് വളരെയധികം സുന്ദരിയായിരിക്കുകയാണ്. താന്‍ വെയിറ്റ് കുറച്ചതിന് പിന്നിലെ രഹസ്യം യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ് റിമി. മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിങ്ങിലേക്ക് തിരികെ വന്ന വിശേഷം റിമി പങ്കുവെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X