മേക്കപ്പില്ലാതെ എന്നെ കാണാനുള്ള അവസരം ഒരുക്കി തരാം;ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് ഉത്തരവുമായി റിമി
ലോക്ഡൗണ്‍ കാലം ഏറ്റവുമധികം വിനിയോഗിച്ച താരങ്ങളില്‍ ഒരാള്‍ റിമി ടോമിയാണ്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് വലിയൊരു മേക്കോവറാണ് റിമി നടത്തിയത്. തന്റെ ഈ മാറ്റങ്ങള്‍ക്ക് പിന്നിലെ രഹസ്യം പുതിയ യൂട്യൂബ്് ചാനലിലൂടെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ 1 മില്യണിലധികം സബസ്‌ക്രൈബേഴ്‌സുമായി റിമിയുടെ ചാനല്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്.
അടുത്തിടെ റിമിയുടെ യൂട്യൂബ് ചാനലിൻ്റെ സെലിബ്രഷൻ വിപുലമായി നടത്തിയിരുന്നു. ഇപ്പോഴിതാ വനിതയുടെ ദിസ് ഓര്‍ ദാറ്റ് എന്ന ചോദ്യോത്തര പംക്തിയിലൂടെ ആരാധകർ കേൾക്കാൻ കാത്തിരുന്ന ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് റിമി ടോമി.

പാലയാണോ കൊച്ചിയാണോ ഇഷ്ടസ്ഥലമെന്ന് ചോദിച്ചാല്‍ രണ്ടും ഒരുപോലെ ഇഷ്ടമാണെന്ന് സൂചിപ്പിക്കുന്ന വിധം പാച്ചി എന്നായിരുന്നു റിമിയുടെ ഉത്തരം. ചിരിച്ച് കൊണ്ടായിരുന്നു ഈ ചോദ്യത്തിനുള്ള മറുപടി റിമി പറഞ്ഞത്. ഞാന്‍ സാരി ഉടുത്താല്‍ നല്ല ഭംഗിയുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. മോഡേണ്‍ ഔട്ട്ഫിറ്റും ചേരും. ശരിക്കും പറഞ്ഞാല്‍ എനിക്ക് എല്ലാ വസ്ത്രവും ചേരുമോ? എന്ന് താരം തിരിച്ച് ചോദിക്കുന്നു.

ഗായികയാണോ അവതാരകയാണോ മികച്ചതെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഗായിക എന്നേ റിമി പറയൂ. ശാസ്ത്രീയ സംഗീതമോ വെസ്‌റ്റേണ്‍ സംഗീതമാണോ പ്രിയപ്പെട്ടെന്ന് ചോദിച്ചാല്‍ ഇതിന്റെ രണ്ടിനും നടുവില്‍ നില്‍ക്കും. പക്കാ ശാസ്ത്രീയ സംഗീതം എനിക്ക് ഇഷ്ടമില്ല. അങ്ങനെ പറയുന്നതില്‍ ഒന്നും തോന്നരുത്. പക്ഷേ ഞാന്‍ ആസ്വദിക്കുന്നത് കുറച്ചും കൂടി ലൈറ്റാണ്.

കഴിക്കാനിഷ്ടമുള്ളത് സദ്യയാണോ സാലഡ് ആണോന്ന് ചോദിച്ചാല്‍ സദ്യ ഓണത്തിന് മാത്രം, സാലഡ് എന്നും കഴിക്കും എന്നാണ് തമാശ രൂപേണയുള്ള റിമിയുടെ മറുപടി. സാലഡിനോട് വല്യ താല്‍പര്യമില്ല. എന്നും സദ്യ ആയാല്‍ അതാണ് ഇഷ്ടം. ഇപ്പോള്‍ യൂട്യൂബിനോട് ആണ് താല്‍പര്യം. ഇന്‍സ്റ്റാഗ്രാം ആയിരുന്നു. ലോക്ഡൗണില്‍ യൂട്യൂബ് തുടങ്ങിയ കാര്യം ഞാന്‍ മറന്ന് പോയി.

മേക്കപ്പ് ഇല്ലാതെ എന്നെ കാണാന്‍ ഭയങ്കര സുന്ദരിയാണ്. പക്ഷേ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല അല്ലേ? എന്നെങ്കിലും ഒരു ദിവസം അതിനുള്ള അവസരം ഞാന്‍ ഒരുക്കി തരുന്നതായിരിക്കും. ഒരു മാറ്റവുമില്ലെന്ന് നിങ്ങള്‍ തന്നെ വിചാരിക്കും അല്ലേ?. മേക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയൊന്നും എനിക്കില്ല. ഇന്‍സ്റ്റാഗ്രാമിലൊക്കെ അങ്ങനെയുള്ള ഫോട്ടോസ് ഇടാറുണ്ട്. എന്നെ കാണാന്‍ നല്ലത് മേക്കപ്പ് ഇല്ലാതെ കാണുന്നതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ മേക്കപ്പ് ഇട്ട് കഴിഞ്ഞാല്‍ അതിന്റേതായ വ്യത്യാസം വേറെ ഉണ്ടാവും. അങ്ങനെ എങ്കില്‍ മേക്കപ്പ് ഇടുന്നതല്ലേ നല്ലത്. മേക്കപ്പ് ഇടാത്തത് കൊള്ളില്ലല്ലോ എന്നിങ്ങനെ കേള്‍ക്കുന്നവരെ ചിരിപ്പിക്കുന്ന മറുപടികളാണ് റിമി പങ്കുവെക്കുന്നത്.


Click it and Unblock the Notifications