കണ്ണനായാല്‍, രാധ വേണം! ദിലീപ് ചിത്രത്തിലെ പാട്ടിന് കവര്‍ വേര്‍ഷനൊരുക്കി റിമി ടോമി

By Prashant V R

ഗായികയായും അവതാരകയായുമാക്കെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് റിമി ടോമി. റിമിയുടെതായി വരാറുളള പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഗാനങ്ങള്‍ക്ക് പുറമെ നടിയുടെ അവതരണവും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് പോലുളള പരിപാടികള്‍ റിമി ടോമിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്ത ഷോകളാണ്.

ഒന്നും ഒന്നും മൂന്നിന് പുറമെ എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് പരിപാടിയില്‍ വിധികര്‍ത്താവും റിമി എത്താറുണ്ട്. ലോക്ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലായിരുന്നു നടി കൂടുതല്‍ ആക്ടീവായിരുന്നത്. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. ലോക്ഡൗണ്‍ സമയം വര്‍ക്കൗട്ട് ചെയ്തും പാചകപരീക്ഷണം നടത്തിയുമൊക്കെയാണ് നടി സമയം ചെലവഴിച്ചിരുന്നത്.

ഈ സമയത്ത് തുടങ്ങിയ

ഈ സമയത്ത് തുടങ്ങിയ നടിയുടെ യൂടൂബ് ചാനലിനും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. ചാനല്‍ തുടങ്ങി ഒരു മാസത്തിനുളളില്‍ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam
അടുത്തിടെ മാസങ്ങള്‍ക്ക് ശേഷം

അടുത്തിടെ മാസങ്ങള്‍ക്ക് ശേഷം വീണ്ടും ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുളള സന്തോഷവും റിമി പങ്കുവെച്ചിരുന്നു. അതേസമയം ഓണക്കാലത്ത് റിമി ടോമിയുടെതായി വന്ന പുതിയ മ്യൂസിക്ക് വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ദീലിപും നവ്യാ നായരും ഒന്നിച്ചഭിനയിച്ച പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലെ പാട്ടിന് കവര്‍ വേര്‍ഷനൊരുക്കിയാണ് റിമി എത്തിയിരിക്കുന്നത്.

ഇത് ആരാധകര്‍ക്കുളള തന്റെ

ഇത് ആരാധകര്‍ക്കുളള തന്റെ ഓണസമ്മാനമാണെന്നും റിമി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു. റിമി ടോമിയുടെ യൂടൂബ് ചാനലിലാണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. പട്ടണത്തില്‍ സുന്ദരനിലെ കണ്ണനായാല്‍ രാധ വേണം എന്ന പാട്ടിന് കവര്‍ വേര്‍ഷനൊരുക്കിയാണ് റിമി ടോമി എത്തിയിരിക്കുന്നത്.

സിനിമയില്‍ കെജെ യേശുദാസിനൊപ്പം

സിനിമയില്‍ കെജെ യേശുദാസിനൊപ്പം റിമി ടോമി ആലപിച്ച ഗാനം തന്നെയാണിത്. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍സിത്താരയാണ് ആ പാട്ടിന് ഈണമിട്ടിരിക്കുന്നത്. ഗാനം ആലപിച്ചതിന് പുറമെ അതിന് അനുയോജ്യമായ അഭിനയ മൂഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ചും റിമി എത്തിയിരിക്കുകയാണ്. കവര്‍ ഗാനത്തില്‍ റിമി ടോമിക്കൊപ്പം നടന്‍ മുന്ന സൈണും എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം സുചിത്ര ജിഷ തുടങ്ങിയവരും നൃത്തം ചെയ്യുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഇതിനോടകം നാല്‍പതിനായിരത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

2003ലായിരുന്നു ദിലീപ് നായകനായ

2003ലായിരുന്നു ദിലീപ് നായകനായ പട്ടണത്തില്‍ സുന്ദരന്‍ പുറത്തിറങ്ങിയത്. ക്യാമറാമാന്‍ വിപിന്‍ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് ദിലിപൂം നവ്യാ നായരും അഭിനയിച്ചത്. മോഹന്‍സിത്താര ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ജഗതി ശ്രീകുമാര്‍, മാമുക്കോയ, ബിന്ദു പണിക്കര്‍, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ, അനില ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X