ടിക്ക് ടോക്കില്‍ വീണ്ടും തിളങ്ങി റിമി ടോമി! ഉര്‍വ്വശിയെയും കല്‍പ്പനയെയും അനുകരിച്ച് താരം
ഗായികയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് റിമി ടോമി. നടിയുടെതായി വന്ന പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ദീലീപിന്റെ മീശമാധവന്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ താരം തുടര്‍ന്നും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ പാടിയിരുന്നു. ജയറാമിന്റെ തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായും അരങ്ങേറ്റം കുറിച്ചത്. മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയാണ് റിമി ടോമി എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയിരുന്നത്.

നടിയുടെ ഒന്നും ഒന്നും മൂന്ന് പോലുളള പരിപാടികളെല്ലാം മികച്ച റേറ്റിങ്ങോടെയാണ് മുന്നേറിയത്. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവാകാറുളള താരം കൂടിയാണ് റിമി ടോമി. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് റിമി എപ്പോഴും എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്ത് തന്നെയാണ് ടിക്ക് ടോക്കിലും നടി ആക്ടിവായി തുടങ്ങിയത്. റിമി ടോമിയുടെതായി പുറത്തിറങ്ങാറുളള മിക്ക ടിക്ക് ടോക്ക് വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഉര്‍വ്വശിയുടെ ഒരു കോമഡി സീന്‍ അനുകരിച്ചുകൊണ്ട് റിമി എത്തിയിരുന്നു. ഇത് ഹിറ്റായതിന് പിന്നാലെ ഇപ്പോള്‍ കല്പനയുടെ കോമഡി സീനും അനുകരിച്ച് താരം എത്തിയിരിക്കുകയാണ്. നിലവില്‍ ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളിലൂടെ ഇപ്പോഴും ടെലിവിഷന്‍ രംഗത്ത് സജീവമാണ് താരം. ഗായികയായി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും അഭിനേതാവായി കുറച്ച് സിനിമകളില്‍ മാത്രമാണ് റിമി എത്തിയത്.
ലോക് ഡൗണ്‍ കാലത്ത് ടിക്ക് ടോക്ക് ചെയ്തും പാട്ട് പാടിയും ഡാന്‍സ് കളിച്ചുമൊക്കെയാണ് നടി സമയം ചെലവഴിക്കുന്നത്. ഇടയ്ക്ക് പാചക പരീക്ഷണവും റിമി ടോമി നടത്താറുണ്ട്. അടുത്തിടെയാണ് നടി തന്റെ പുതിയ യൂടുബ് ചാനല്‍ ആരംഭിച്ചിരുന്നത്. ഒരു മാസത്തിനുളളില്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പുതിയ വീഡിയോകളെല്ലാം യൂടൂബിലും റിമി ടോമി പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications