പാട്ട് പാടി ചുവടുവെച്ച് റിമി ടോമി, പുതിയ മ്യൂസിക്ക് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ഗായികയായും അവതാരകയായും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് റിമി ടോമി. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള താരം ഓരോ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. കൂടാതെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയും റിമി പ്രേക്ഷക പ്രശംസ നേടിയിരുന്നു. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് റിമി ടോമി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം റിമിയുടെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തന്‌റെ യൂടൂബ് ചാനലിലാണ് പുതിയ മ്യൂസിക്ക് വീഡിയോയുമായി താരം എത്തിയിരിക്കുന്നത്. അമ്മാന കൊമ്പത്തെ എന്നു തുടങ്ങുന്ന പാട്ട് പാടിയാണ് നടി വീഡിയോയില്‍ എത്തുന്നത്. റോണി റാഫേല്‍ ആണ് റിമിയുടെ പുതിയ വീഡിയോയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ആലാപനത്തിനൊപ്പം നര്‍ത്തകിമാര്‍ക്കൊപ്പം ചുവടുവെക്കുന്നുമുണ്ട് റിമി. അതിമനോഹരമായ ഒരു ലൊക്കേഷനിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
മികച്ച പ്രതികരണമാണ് റിമി ടോമിയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ കമന്റുകളായി ആരാധകരും എത്തിയിരുന്നു. സ്വന്തമായി പാടിയ പാട്ടില്‍ നൃത്തം വെക്കാനും അതിനും വേണം ഒരു പവര്‍, റിമി എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഗായിക, ഡാന്‍സര്‍, നടി, അവതാരക, സംശയമില്ലാതെ നമുക്ക് പറയാം റിമി ചേച്ചി ഒരു സകലകലാവല്ലഭ തന്നെ എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. നിലവില്‍ സൂപ്പര്‍ ഫോര്‍ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് റിമി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. പരിപാടിയില്‍ വിധുപ്രതാപ്, സിത്താര, ജ്യോല്‍സന എന്നിവര്‍ക്കൊപ്പമാണ് വിധികര്‍ത്താവായി റിമി ടോമിയും എത്തുന്നത്.


Click it and Unblock the Notifications