twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി റിമി ടോമി! സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്ന റിമി

    |

    ഗായികയില്‍ നിന്നും നടിയായും അവതാരകയുമൊക്കെയായി അതിവേഗമാണ് റിമി ടോമി ആളുകളുടെ മനസിലേക്ക് ചേക്കേറിയത്. സ്‌റ്റേജ് പരിപാടികളില്‍ പാട്ട് പാടുന്നതിനൊപ്പം ഡാന്‍സ് കളിച്ചാലും എനര്‍ജി ഒട്ടും ചോരില്ലെന്നതാണ് റിമിയുടെ പ്രത്യേകത. ഒപ്പം ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടികളാണ് റിമി ടോമിയ്ക്ക് ഏറ്റവുമധികം ആരാധകരെ നേടി കൊടുത്തത്.

    വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളിലൊന്നും തളരാതെ റിമി സന്തോഷത്തോടെ കഴിയുകയാണ്. ലോക്ഡൗണ്‍ വന്നതോടെയാണ് റിമി ആരാധകരുമായി ഏറ്റവുമധികം സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട റിമിയുടെ പുതിയ ചില ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി കൊണ്ടിരിക്കുന്നത്.

     റിമി ടോമിയുടെ പുതിയ ഫോട്ടോ

    നാട്ടിലും വിദേശത്തുമായി നിന്ന് തിരിയാന്‍ പോലും പറ്റാത്ത വിധം തിരക്കുകളിലായിരുന്നു റിമി ടോമി. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ വന്നതോടെ വീട്ടിലേക്ക് പോരുകയായിരുന്നു. ഇപ്പോള്‍ പുതിയ പരിപാടികളുടെ ഷൂട്ടിങ് ആരംഭിച്ചതിനെ കുറിച്ച് പറഞ്ഞ് കൊണ്ട് എത്തിയതായിരുന്നു റിമി. മൂന്നാല് മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിങ്ങിന് വേണ്ടി മേക്കപ്പിട്ട് ഒരുങ്ങി നില്‍ക്കുന്നതാണെന്ന് സൂചിപ്പിച്ച് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രം വ്യാപകമായി വൈറലായിരുന്നു. മാസങ്ങളോളം നീണ്ട അവധിയ്ക്ക് ശേഷം പരിപാടി ആരംഭിച്ചതിന്റെ സന്തോത്തിലായിരുന്നു താരം.

    Recommended Video

    നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam
     റിമി ടോമിയുടെ പുതിയ ഫോട്ടോ

    ലോക്ഡൗണിന് ശേഷമുള്ള ഷൂട്ടിങ്ങിന്റെ ആദ്യ ദിനം. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് ഷോ ആണെന്ന് കൂടി ക്യാപ്ഷനില്‍ സൂചിപ്പിച്ചാണ് പുത്തന്‍ ചിത്രവുമായി റിമി എത്തിയത്. മെലിഞ്ഞ് സുന്ദരിയായെന്നും വസ്ത്രങ്ങളും മേക്കപ്പുമെല്ലാം മികച്ചതാണെന്നും കമന്റുകളിലൂടെ ആരാധകര്‍ പറഞ്ഞിരുന്നു. തിരക്കുകളിലേക്ക് പോയി കഴിഞ്ഞാല്‍ ഇനി ചോദ്യങ്ങള്‍ക്കുള്ള മറുപടി തരുമോ എന്ന സംശയവും പലരും പങ്കുവെച്ചിരുന്നു.

     റിമി ടോമിയുടെ പുതിയ ഫോട്ടോ

    പിന്നാലെ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് റിമി ടോമി. മഞ്ഞ നിറമുള്ള സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്നൊരു ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പുതിയതായി റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമിയെ സാരി ഉടുത്ത് കാണാനാണ് ഏറ്റവും ഭംഗി എന്നാണ് ആരാധകര്‍ പറയുന്നത്. അടിപൊളി ആയിട്ടുണ്ടെന്ന് നടി അനുശ്രീ പറയുമ്പോള്‍ ബ്യൂട്ടിഫുള്‍ എന്നാണ് അഹാന കൃഷ്ണയുടെ കമന്റ്. നടി സ്വാസിക വിജയും റിമിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു.

    റിമി ടോമിയുടെ പുതിയ ഫോട്ടോ

    ലോക്ഡൗണ്‍ വന്നതോടെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലെ കമന്റ് ബോക്‌സ് റിമി ഓണ്‍ ആക്കിയത്. നേരത്തെ മേക്കപ്പ് ഇട്ട് സുന്ദരിയായി ഇരിക്കുന്ന റിമിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. വീട്ടിലിരിക്കുമ്പോഴും മേക്കപ്പ് ഇട്ട് നടക്കുകയാണോ എന്ന് അന്നൊക്കെ ആരാധകര്‍ ചോദിച്ചെങ്കിലും ഒരു പരിപാടി അവതരിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് താരം വ്യക്തമാക്കിയിരുന്നു. വീണ്ടും തിരക്കുകളിലേക്ക് പോകുകയാണെങ്കിലും യൂട്യൂബ് ചാനലില്‍ വരണമെന്ന ആവശ്യമാണ് ആരാധകര്‍ക്കുള്ളത്.

    English summary
    Rimi Tomy's New Saree Picture Get Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X