പുരുഷന്മാരുടെ ടേസ്റ്റ് മാറിയിട്ടില്ല!! തടിയുള്ള സ്ത്രീകളെ ഇഷ്ടം, ചിത്രയെ നോക്കി റിമി ടോമി
കേരളത്തിലെ പുരഷൻമാർക്ക് എപ്പോഴും അൽപം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് റിമി ടോമി
പാട്ട്,ഡാൻസ്, അഭിനയം, അവതരണം എന്നിങ്ങളെ കലപരമായ സകലമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഒരു കലാകാരിയാണ് റിമി ടോമി. എത്ര വിശേഷണം നൽകിയാലും അതൊന്നും ഈ കലാകാരിയ്ക്ക് മതിയാകില്ല. പിന്നണി ഗായികയായി വന്ന് ജനങ്ങളുടെ മനസുകളിൽ കയപ്പറ്റി പിന്നീട് പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ സ്ഥാനം പിടിക്കുകയായിരുന്നു. ഗായിക, അഭിനേത്രി എന്നു വേണ്ട എല്ലാ മേഖലയിലും റിമ ഒരു കൈ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.
മഴവില്ല് മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെയാണ് അവതാരികയായി റിമ ടോമി എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരിപാടിയ്ക്ക് ലഭിക്കുന്നത്. ഞായറാഴ്ചകളിലാണ് പ്രോഗ്രം സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോഴിത പരിപാടിക്കിടെ റിമിടോമിയുടെ നർമ പരാമർശം വൈറലായിരിക്കുകയാണ്.

വണ്ണമുള്ള സ്ത്രീകളെ ഇഷ്ടം
കേരളത്തിലെ പുരുഷൻമാർക്ക് എപ്പോഴും അൽപം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് റിമി ടോമി. കഴിഞ്ഞ ആഴ്ചയിലെ പരിപാടിക്കിടെയായിരുന്നു റിമി ടോമിയുടെ നർമ്മ രൂപേണേയുളള പരാമർശം. കഴിഞ്ഞ ആഴ്ചയിൽ ഷോയിലേയ്ക്ക് അതിഥിയെ സ്വാഗതം ചെയ്യുന്നതിനിടെയായിരുന്നു റിമ ഇങ്ങനെ പറഞ്ഞത്. മലയാളികളുടെ പഴയകാല പ്രിയ താരങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഷോയിൽ പങ്കെടുത്തത്.

പ്രിയാരാമനും ചിത്രയും
കാശ്മീരം, ആറാം തമ്പൂരാൻ, സൈന്യം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമായിരുന്നു പ്രിയ. വളരെ കറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഇന്നും പ്രിയാ രാമാൻ പ്രേക്ഷകരുടെ മനസ്സുകളിലുണ്ട്. പ്രിയാരാമനോടൊപ്പം നടി ചിത്രയും അതിഥിയായി എത്തിയിരുന്ന. ഈ പരിപാടിയിലേയ്ക്ക് ചിത്രയെ സ്വാഗതം ചെയ്യുന്നതിനിടെയായിരുന്നു റിമിടോമിയുടെ പരാമർശം.

ചിത്രയെ പരിചയപ്പെടുത്തിയത് ഇങ്ങനെ
പരിപാടിയിൽ അതിഥിയായി എത്തിയ പ്രിയ രാമനോട് റിമി ടോമിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.: 'ഇനി ഈ പരിപാടിയിലേക്ക് ഞാൻ പ്രിയയുടെ ഒരു കൂട്ടുകാരിയെ വിളിക്കാൻ പോകുകയാണ്. കൂട്ടുകാരി എന്നു പറഞ്ഞാൽ കുറച്ച് സീനിയറ്‍ ആയിട്ട് വരും.ആട്ടക്കലാശം എന്ന സൂപ്പർഹിറ്റ് ലാലേട്ടൻ ചിത്രത്തിലായിരുന്നു ഇവർ ആദ്യമായി വന്നത്. ആട്ടക്കലാശത്തിലെ മുത്താണ് ഇവർ.ഇന്നത്തെ പോലെ സ്ലിംബ്യൂട്ടി ഒന്നും അല്ല. അവർ വന്നാൽ ഒരു ഒന്നൊന്നര ആളായിരുന്നു ഇവർ.

ആണുങ്ങളുടെ ടേസ്റ്റ് മാറിയിട്ടില്ല
നമ്മുടെ പുരുഷന്മാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടില്ല. ഇത്തിരി തടിയുള്ളവരെ ഇപ്പോഴും ഇഷ്ടമാണ്. അയ്യോ ഞാൻ എന്റെ കാര്യം ഒന്നുമല്ല ഉദ്ദേശിച്ചതെന്നും റിമി കൂട്ടത്തിൽ ഗോളടിച്ചു. എന്നിട്ടും ചിത്രയെ കുറിച്ചുള്ള വർണ്ണന തുടരുകയായിരുന്നു. ആ കാലഘട്ടത്തിലുള്ള ആണുങ്ങൾക്ക് ആ പേര് കേൾക്കുമ്പോൾ ഇപ്പോഴും കോരിത്തരിപ്പാണെന്നും റിമ പറഞ്ഞു. .


Click it and Unblock the Notifications