റിമി ടോമിയുടെ ബോഡി ഗാര്‍ഡ്‌സ്! കൊച്ചമ്മയ്‌ക്കൊപ്പം കണ്‍മണിയും കുട്ടാപ്പിയും, ഫോട്ടോസ് വൈറലാവുന്നു

ലോക്ഡൗണ്‍ കാലം സാമൂഹ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി റിമി ടോമി. പാചക പരീക്ഷണങ്ങളും വ്യായാമവുമൊക്കെ ചെയ്ത് ഒരു നിമിഷം പോലും പാഴാക്കി കളയാതെയായിരുന്നു റിമിയുടെ പരിപാടികള്‍. ഇതെല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ടായിരുന്നു. അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് താരത്തിന് കിട്ടിയതും.

പാട്ടുകാരി എന്നതിലുപരി നടിയും അവതാരകയുമൊക്കെയായ റിമിയെ കുറിച്ചുള്ള ഓരോ വാര്‍ത്തയും വലിയ പ്രധാന്യത്തോടെയാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള റിമിയുടെ പോസ്റ്റുകളെല്ലാം വൈറലാവാറുമുണ്ട്. ഇപ്പോഴിതാ റിമി പങ്ക് വച്ച ഒരു ഫോട്ടോയാണ് ഇന്ന് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

rimi-tomy

'കണ്മണിയും കുട്ടാപ്പിയും പിന്നെ കൊച്ചമ്മയും' എന്ന ക്യാപ്ഷന്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കുട്ടിപട്ടാളങ്ങളുമുണ്ട്. റിമി ടോമിയുടെ അനുജന്‍ റിങ്കുവിന്റെയും മുക്തയുടെയും ഏക മകളാണ് കണ്മണി എന്ന് വിളിക്കുന്ന കിയാര. അതുപോലെ അനുജത്തി റിനുവിന്റെയും മകനും നേരത്തെ മുതല്‍ സമൂഹ മാധ്യങ്ങളിലൂടെ ശ്രദ്ധേയരാണ്. ഇപ്പോള്‍ പുതിയ ചിത്രം കണ്ടതോടെ റിമിയുടെ ബോഡിഗാര്‍ഡ്‌സ് ആണോ എന്നാണ് ആരാധകരുടെ കമന്റ്. നടി പ്രിയങ്ക നായർ അടക്കമുള്ളവരും കമൻ്റുമായി എത്തിയിരുന്നു.

നേരത്തെ അവധി ആഘോഷിക്കാന്‍ വിദേശത്ത് പോയപ്പോഴായിരുന്നു കണ്മണിയ്ക്കും കുട്ടാപ്പിക്കുമൊപ്പമുള്ള റിമിയുടെ ചില ചിത്രങ്ങള്‍ വൈറലായത്. പിന്നീട് യൂ ട്യൂബിലെ റിമിയുടെ മിക്ക വീഡിയോകളിലും കുട്ടാപ്പി താരമാണ്. അതുപോലെ കണ്മണി എന്ന് വിളിക്കുന്ന കിയാര കുഞ്ഞ് സെലിബ്രിറ്റിയാണ്. നടി മുക്തയുടെ മകള്‍ കൂടി ആയതിനാല്‍ കിയാരയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റുപിടിക്കാറുണ്ട്.

rimi-tomy

പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും സഹോദര സ്‌നേഹം പ്രകടമാക്കി സന്തോഷത്തോടെ കഴിയുന്നവരാണ് റിമിയുടെ കുടുംബം. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു റിമിയുടെ പിതാവ് ടോമിയുടെ ഓര്‍മ്മ ദിവസം. അന്നേ ദിവസം പപ്പയുടെ ചിത്രവുമായി താരമെത്തിയിരുന്നു. ആചാരങ്ങളിലും വിശ്വാസങ്ങളിലുമൊക്കെ പങ്കുചേര്‍ന്ന് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ റിമിയുടെ നാത്തൂനായ മുക്ത പങ്കുവെച്ച ചില ചിത്രങ്ങളും വൈറലായിരുന്നു.

റിങ്കു ടോമിയും സഹോദരിമാരും കുടുംബവുമൊന്നിച്ച് മുക്തയെ പെണ്ണ് കാണാന്‍ വന്ന സമയത്തെ ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. ചടങ്ങുകള്‍ക്കിടെ എല്ലാവരെയും തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന റിമിയും ചിത്രങ്ങളിലുണ്ടായിരുന്നു. നിലവില്‍ കൊവിഡ് പ്രതിസന്ധി ഉണ്ടെങ്കിലും ചില പരിപാടികളുടെ ഷൂട്ടിങ് തിരക്കുകളിലാണ് റിമി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X