എന്തോ വലിയ ഇഷ്ടമാണെന്ന് റിമി ടോമി, പഴയ റിമിയും കാറും ഒരമ്മ പെറ്റ മക്കളെ പോലുണ്ടെന്ന് ആരാധകരും
ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം വിശേഷങ്ങള്‍ കേട്ടിട്ടുള്ളതും ചര്‍ച്ച ചെയ്തിട്ടുള്ളതും റിമി ടോമിയുടെതായിരിക്കും. അതുവരെ ഓഫ് ആക്കി വെച്ചിരുന്ന ഇന്‍സ്റ്റാഗ്രാമിന്റെ കമന്റ് ബോക്‌സ് റിമി ഓപ്പണാക്കി. ഇപ്പോള്‍ ആരാധകരുടെ എല്ലാ ചോദ്യത്തിനും താരം ഉത്തരം പറയാറുണ്ട്. മാത്രമല്ല തന്നെ കുറിച്ചുള്ള പുതിയ ഓരോ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്.
ലോക്ഡൗണില്‍ പാചക പരീക്ഷണങ്ങളായിരുന്നു ഏറ്റവുമധികം ചെയ്തത്. പലതും വലിയ തരംഗമായി മാറി. യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ നിമിഷനേരം കൊണ്ടാണ് റിമിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൂടിയത്. ഇതിനിടയില്‍ തന്റെ പഴയ ചില ചിത്രങ്ങളുമായിട്ടും റിമി ടോമി എത്തിയിരുന്നു. പണ്ട് പല പരിപാടികള്‍ക്കും വിദേശത്ത് അടക്കേ പോയ സമയങ്ങളിലെ ചിത്രങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ റിമി പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. രസകരമായ കാര്യം ചിത്രത്തിന് ഒരുപാട് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നുള്ളതാണ്. തടിച്ചുരുണ്ട് ഇരിക്കുന്ന റിമി ഒരു കാറില്‍ ചാരി നില്‍ക്കുകയാണ്. 'പഴയ ചിത്രമാണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ. കാണുമ്പോള്‍ തന്നെ മനസിലാവുന്നുണ്ടല്ലോ അല്ലേ. എന്തോ ഈ കാര്‍ ഭയങ്കര ഇഷ്ടമായി. എന്നേലും എനിക്ക് ഇത് ഡ്രൈവ് ചെയ്യാന്‍ വാങ്ങണം' എന്നുമായിരുന്നു ചിത്രത്തിന് റിമി ക്യാപ്ഷനായി കൊടുത്തിരുന്നത്.
ന്യൂജേഴ്‌സിയില്‍ നിന്നും 2008 ലുള്ള ചിത്രമാണെന്ന് കൂടി ഹാഷ് ടാഗില്‍ റിമി സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതിലും രസകരമായത് റിമിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളായിരുന്നു. റിമി തടിച്ചുരുണ്ട് ഇരിക്കുന്നത് പോലൊരു കാറായിരുന്നു ചിത്രത്തിലുള്ളത്. നിങ്ങളെ രണ്ട് പേരെയും കണ്ടാല്‍ ഒരമ്മ പെറ്റ മക്കളെ പോലെ ഉണ്ടെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് താഴെ ചിരിച്ച് കൊണ്ടുള്ള മറുപടിയായിരുന്നു റിമി കൊടുത്തത്.
Recommended Video

പണ്ട് കാറും റിമിയെ പോലെ തന്നെ ഗുണ്ടുമണി ആയിരുന്നു എന്നൊരാള്‍ പറഞ്ഞപ്പോള്‍ അത് ശരിയാണല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും ആരാധകര്‍ക്കും റിമിയ്ക്കും ഈ ഫോട്ടോ ശരിക്കും ഇഷ്ടമായിരിക്കുകയാണ്. ഇതുപോലെ നേരത്തെയും പഴയ ചിത്രങ്ങള്‍ റിമി പോസ്റ്റ് ചെയ്ത് ആരാധകരുടെ കൈയടി വാങ്ങിയിരുന്നു.
അതിന് പ്രധാന കാരണം ഇത്രയധികം തടിച്ചുരുണ്ട് ഇരുന്ന റിമിയുടെ ഇപ്പോഴത്തെ ഗെറ്റപ്പായിരുന്നു. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് ഇപ്പോള്‍ സ്ലീം ബ്യൂട്ടിയായി മാറിയിരിക്കുകയാണ് റിമി. തന്റെ വര്‍ക്കൗട്ടിന് പിന്നിലെ കഷ്ടപാടുകളും ഡയറ്റ് ചെയ്യുന്നത് എങ്ങനെയാണെന്നുമൊക്കെ യൂട്യൂബിലൂടെ വീഡിയോ ആയി പുറത്ത് വിട്ടിരുന്നു.
റിമിയുടെ പോസ്റ്റ് കാണാം


Click it and Unblock the Notifications