കണ്ണിന്‍ വാതില്‍ ചാരാതെ, കണ്‍മണിയെ നെഞ്ചോട് ചേര്‍ത്ത് റിമി ടോമി, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഗായിക റിമി ടോമിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തിരിക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് റിമി. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗായിക പങ്കുവെക്കാറുളളത്. ഇപ്പോഴു മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് താരം. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിട്ടാണ് റിമി ടോമി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്.
പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ലാല്‍ജോസ് ചിത്രം മീശമാധവനിലെ പാട്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഗായികയാണ് റിമി ടോമി. തുടര്‍ന്ന് നിരവധി സിനിമകളില്‍ റിമിയുടെ പാട്ടുകള്‍ വന്നു. പിന്നണി ഗായികയായി തിളങ്ങിയ സമത്ത് തന്നെ മിനിസ്‌ക്രീനിലും നിറസാന്നിദ്ധ്യമായിരുന്നു റിമി. നിലവില്‍ മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 റിയാലിറ്റിഷോയിലൂടെയാണ് ഗായിക പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.

പരിപാടിയില്‍ വിധുപ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ജ്യോല്‍സന തുടങ്ങിയവര്‍ക്കൊപ്പം ആണ് റിമിയും എത്തുന്നത്. സൂപ്പര്‍ ഫോറില്‍ അടുത്തിടെ റിമിയുടെ കണ്‍മണിയും കുട്ടാപ്പിയുമെല്ലാം എത്തിയിരുന്നു. ഇതിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തു. തമാശകളും പാട്ടും കളിചിരിയുമൊക്കെയായി എല്ലാവവരെയും സന്തോഷിപ്പിച്ച ശേഷമാണ് കണ്‍മണിയും കുട്ടാപ്പിയും തിരിച്ചുപോയത്.

അതേസമയം ഇതിന് ശേഷം കണ്‍മണിയെ കെട്ടിപ്പിടിച്ചുളള ഒരു ചിത്രം റിമി ടോമി തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. കണ്‍മണിയെ മാറോട് ചേര്‍ത്ത് പിടിച്ചുറങ്ങുന്ന മനോഹര ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം നടി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി. ദിലീപിന്‌റെ മുല്ല എന്ന ചിത്രത്തിലെ കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എന്ന പാട്ടിന്‌റെ വരികളാണ് ചിത്രത്തോടൊപ്പം റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

റിമി ടോമിയുടെ സഹോദരന്‍ റിങ്കുവിന്‌റെയും ഭാര്യയും നടിയുമായ മുക്തയുടെയും മകളാണ് കണ്‍മണി. കിയാര എന്നാണ് ശരിക്കുമുളള പേര്. റിമിയുടെ സഹോദരി റീനുവിന്‌റെ മകനാണ് കുട്ടാപ്പി. റിമി ടോമിയുടെ യൂടൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ഇവര്‍. കണ്‍മണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങള്‍ പങ്കുവെച്ചുളള വീഡിയോകള്‍ എപ്പോഴും റിമി ടോമി തന്‌റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്.
Recommended Video

മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ പാട്ടായിരുന്നു റിമി ടോമിയുടെതായി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം റിമി പാട്ടുകള്‍ പാടി. ആലാപനത്തിന് പുറമെ സിനിമകളില്‍ അഭിനയിച്ചും താരം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ബല്‍റാം വേഴ്‌സ് താരാദാസ്, കാര്യസ്ഥന്‍, 916, അഞ്ച് സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെളളിവരെ, കുഞ്ഞിരാമായണം, എന്നാലും ശരത് എന്നീ സിനിമകളില്‍ റിമി ടോമി അഭിനയിച്ചു. ദൂരദര്‍ശനിലൂടെയായിരുന്നു മിനിസ്‌ക്രീന്‍ രംഗത്ത് റിമിയുടെ തുടക്കം. തുടര്‍ന്ന് നിരവധി ചാനലുകളില്‍ അവതാരകയായും വിധികര്‍ത്താവായും ഗായിക എത്തി.


Click it and Unblock the Notifications











