രഞ്ജിനിമാരെ കണ്ടുമുട്ടിയതിന്‌റെ സന്തോഷം പങ്കുവെച്ച് റിമി ടോമി, വൈറല്‍ ചിത്രം

By Midhun Raj

റിമി ടോമി എന്ന ഗായികയെയും അവതാരകയെയും ഒരേപോലെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. റിമിയുടെതായി മുന്‍പ് വന്ന പരിപാടികളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള താരമാണ് റിമി. ഒപ്പം പിന്നണി ഗായികയായും നിരവധി സിനിമകളില്‍ പാടിയിരുന്നു ഗായിക. റിമി ടോമിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷ നേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്‌. തിരക്കുകള്‍ക്കിടെയിലും എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായിക എത്താറുണ്ട്. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം എത്തിയിരുന്നു.

rimitomy-ranjiniharidas-ranjinijose

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ റിമി പങ്കുവെച്ച പുതിയൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ് എന്നിവര്‍ക്കൊപ്പമുളള പുതിയ ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്. മുന്ന് പേരും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നിരവധി സ്റ്റേജുകളില്‍ ഒരുമിച്ച് വേദി പങ്കിട്ടുളളവരാണ് ഇവര്‍. ഗായികമാരായാണ് റിമിയും രഞ്ജിനി ജോസും തിളങ്ങിയതെങ്കില്‍ അവതാരകയായി വര്‍ഷങ്ങളായി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് പുതിയ ഷോയുമായി രഞ്ജിനി ഹരിദാസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

Recommended Video

മീനയോടു പറഞ്ഞതാ മേക്കപ്പിന്റെ കാര്യം,,എന്ത് ചെയ്യാനാ ? ​| Filmibeat Malayalam

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രഞ്ജിനി ഹരിദാസ് ജനപ്രിയ അവതാരകയായി മാറിയത്. മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ റിമി ടോമി പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ ശങ്കര്‍ മഹാദേവനൊപ്പം പാടിയ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ട് റിമിയുടെതായി അന്ന് തരംഗമായി മാറിയിരുന്നു. അതേസമയം രഞ്ജിനി ജോസും മലയാളത്തില്‍ നിരവധി സിനിമകളില്‍ പാടിയ ഗായികയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും രഞ്ജിനി ഗാനങ്ങള്‍ ആലപിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X