ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റൂ, ഫാദര്‍ പിഷാരടിക്ക് ജന്മദിനാശംസകളുമായി റിമി ടോമി

By Midhun Raj

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. തുടര്‍ന്ന് സിനിമകളിലും തിളങ്ങിയ താരം സംവിധായകനായും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു. മലയാളികളുടെ പ്രിയതാരത്തിന്റെ 39ാം പിറന്നാള്‍ ദിനമാണിന്ന്. രമേഷ് പിഷാരടിയുടെ ജന്മദിനത്തില്‍ സുഹൃത്തായ റിമി ടോമിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. രമേഷ് പിഷാരടിക്കൊപ്പമുളള ഒരു ചിത്രത്തിന് റിമി നല്‍കിയ അടിക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ramesh pisharody-rimi tomy

ഈ ഫോട്ടോ ഒരുപാട് തപ്പിയിട്ടാണ് കിട്ടിയത്. അതാണ് വിഷ് ചെയ്യാന്‍ വൈകിയത്. യുഎസ് ഷോ കഴിഞ്ഞ് സ്‌കിറ്റ് കോസ്റ്റ്യൂമില്‍ തന്നെ ഏയര്‍പോര്‍ട്ടില്‍ പോകാന്‍ നിങ്ങള്‍ക്കേ പറ്റൂ. ഹാപ്പി ബെര്‍ത്ത്‌ഡേ ഫാദര്‍ പിഷാരടി, സോറി പിഷു എന്നാണ് റിമി ടോമി കുറിച്ചിരിക്കുന്നത്. റിമിയുടെ പോസ്റ്റിന് പിന്നാലെ മറുപടി കമന്റുമായി രമേഷ് പിഷാരടി എത്തിയിരുന്നു. അയ്യോ ഇത് ഫോട്ടോ എടുത്തുവെച്ചത് എനിക്ക് ഓര്‍മ്മയില്ല എന്നായിരുന്നു രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതിന് മറുപടിയായി എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു എന്നായിരുന്നു റിമി ടോമിയുടെ മറുപടി.

മുന്‍പ് നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ ഒന്നിച്ചെത്തിയ താരങ്ങളാണ് രമേഷ് പിഷാരടിയും റിമി ടോമിയും. റിമി ടോമിക്ക് പുറമെ നിരവധി പേര്‍ പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഒരു ഗ്ലാസ് നിറയെ രമേഷ് പിഷാരടി, ശുദ്ധ ഹാസ്യത്തിന്റെയും പോസിറ്റിവിറ്റിയുടെയും രാജാവിന് ജന്മദിനാശംസകള്‍. തമാശയും ചിരിയും സംവാദങ്ങളും കഥകളുമില്ലാതെ ഒരു നിമിഷം പോലുമില്ല. ഉള്ളിലിപ്പോഴും ഒരു കുട്ടിയെ കൊണ്ടുനടക്കുന്ന മനുഷ്യന്‍. ലാഫ്‌റ്റോളജി വകുപ്പിലെ ഡോ ലാഫ്റ്റര്‍ പിഷുവിന് പിറന്നാളാശംസകള്‍ എന്നാണ് അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബന്‍ രമേഷ് പിഷാരടിയുടെ ജന്മദിനത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു പിശുക്കുമില്ലാതെ ഞങ്ങളെ ചിരിപ്പിക്കുന്ന പിഷാരടിക്ക് എല്ലാവിധ പിറന്നാള്‍ ആശംസകളും നേരുന്നു എന്നാണ് കൃഷ്ണശങ്കര്‍ കുറിച്ചു. നടന്‍ കൃഷ്ണശങ്കര്‍ പിഷാരടിക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുളള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

Read more about: ramesh pisharody rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X