എക്‌സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പൊതുവെ ഇത്തിരി പേടിയാണ്, അനുഭവം പങ്കുവെച്ച് റിമി ടോമി

By Midhun Raj

കോവിഡ് വാക്‌സിന്‍ എടുത്ത അനുഭവം പങ്കുവെച്ച് നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോസും ചിത്രങ്ങളുമെല്ലാം താരങ്ങള്‍ തങ്ങളുടെ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്‌റെ അനുഭവം ഗായികയും നടിയുമായ റിമി ടോമിയും പോസ്റ്റ് ചെയ്തിരുന്നു. കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെക്കുകയായിരുന്നു താരം. കോവിഡ് ഷീല്‍ഡ് വാക്‌സിന്‌റെ ആദ്യ ഡോസ് സ്വീകരിച്ചു.

rimitomy

എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കണ്ട, നോര്‍മല്‍ ഇഞ്ചക്ഷന്‍ അത്രയേ ഉളളൂ. എക്‌സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന്‍ പൊതുവെ ഇത്തിരി പേടി ആണ്. എന്നാണ് റിമി ടോമി കുറിച്ചത്. കൂടാതെ എല്ലാവരും എത്രയും പെട്ടെന്ന് കോവിന്‍ ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കൂ എന്നും റിമി ടോമി പറഞ്ഞു. അതേസമയം റിമിയുടെ പോസ്റ്റിന് താഴെ കോവിഡ് ഡോസ് സ്വീകരിച്ച അനുഭവം നടി ശിവദ പങ്കുവെച്ചിരുന്നു.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, കാണാം

Recommended Video

Rimi Tomy's tips to reduce stress | FilmiBeat Malayalam

ഇന്നലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്നും ഇഞ്ചക്ഷന്‍ എടുത്ത കൈക്ക് ഒരു ചെറിയ വേദന ഉണ്ടെന്നും ശിവദ പറയുന്നു. അത്രയേയുളളൂ, എനിക്ക് മറ്റ് കുഴപ്പങ്ങളില്ല. അപ്പോ ഒന്നും പേടിക്കാനില്ല. ശിവദ റിമി ടോമിയുടെ ചിത്രത്തിന് താഴെ കുറിച്ചു. അതേസമയം മിനിസ്‌ക്രീനില്‍ ഇപ്പോഴും സജീവമാണ് റിമി ടോമി. റിയാലിറ്റി ഷോകളിലെല്ലാം വിധികര്‍ത്താവായി താരം എത്താറുണ്ട്. സൂപ്പര്‍ 4 റിയാലിറ്റി ഷോയിലൂടെയായിരുന്നു അടുത്തിടെ നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് സജീവമായി ഉളള താരം കൂടിയാണ് റിമി ടോമി. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X