പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് പേഴ്‌സില്‍ കൊണ്ട് നടക്കാറുണ്ടെന്ന് റിമി ടോമി! പഠിപ്പിന്റെ വിലയാണ്

ഒന്നും ഒന്നും മൂന്നിലൂടെ ഗായിക റിമി ടോമി അതിഥികളെ വെള്ളം കുടിപ്പിക്കുന്നത് സ്ഥിരമായി കണ്ട് വരാറുണ്ട്. അതിനൊപ്പം രസകരമായ പല വെളിപ്പെടുത്തലുകളും നടത്താറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ ഏറ്റവും ബുദ്ധിമുട്ടിയത് പഠിക്കാനാണെന്ന് പറയുകയാണ് റിമി. ഒന്നും ഒന്നും വേദിയില്‍ നിന്നുമായിരുന്നു പുതിയ വെളിപ്പെടുത്തല്‍.

തന്റെ പഠിപ്പിന്റെ വില അറിയാവുന്നത് കൊണ്ട് താന്‍ എപ്പോഴും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് പേഴ്‌സില്‍ വെക്കാറുണ്ടെന്നായിരുന്നു റിമി പറഞ്ഞത്. ഇത് കേട്ടതോടെ വേദിയില്‍ ചിരി പടര്‍ന്നു. പ്രയാഗ മാര്‍ട്ടിന്‍, ദീപക് പറമ്പേല്‍, അഭിഷേക് രവീന്ദ്രന്‍, എന്നിവരായിരുന്നു ഷോ യില്‍ അതിഥികളായി എത്തിയിരുന്നത്. ഇവരോട് വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെയായിരുന്നു പഠിക്കാന്‍ ബുദ്ധിമുട്ടിയ കഥ റിമി പറഞ്ഞത്.

rimi-tomy

കുട്ടികളോട് ഒരുപാട് പഠിക്കാനുണ്ടെന്ന കാര്യം പറഞ്ഞ് അവരുടെ മനസ് മടുപ്പിക്കരുതെന്നും അവര്‍ പഠിക്കട്ടെ എന്നും പഠിച്ച് വലുതായി ജോലിയൊക്കെ കിട്ടി കഴിയുമ്പോള്‍ അവര്‍ക്ക് കഷ്ടപ്പെട്ടു പഠിച്ചതിന്റെ വില മനസിലാകുകയെന്നും റിമി പറയുന്നു. തന്റെ പഠിപ്പിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞ പ്രയാഗയോട് എപ്പോഴും സര്‍ട്ടിഫിക്കറ്റ് കൈയില്‍ കൊണ്ട് നടക്കണമെന്ന് റിമി തമാശയായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X