ഒരു മാസത്തിനുളളില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി റിമി ടോമി! ആരാധകര്‍ക്ക് നന്ദി പറഞ്ഞ് താരം

By Midhun Raj

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് റിമി ടോമി. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് വര്‍ക്കൗട്ട് വീഡിയോകളും പാചക പരീക്ഷണങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. ലോക് ഡൗണ്‍ കാലത്ത് തന്നെയാണ് തന്റെ യൂടുബ് ചാനലും റിമി ടോമി ആരംഭിച്ചിരുന്നത്. റിമിയുടെ യൂടുബ് ചാനലിന് മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്.

rimitomy

പാചക വീഡിയോകളാണ് തന്‌റെ ചാനലില്‍ നടി കൂടുതലായി പങ്കുവെച്ചിരുന്നത്. മറ്റ് താരങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു ചാനലായിരുന്നു റിമി ആരംഭിച്ചത്. റിമിക്കൊപ്പം തന്നെ അനു സിത്താര, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ തുടങ്ങിയവരും യൂടുബ് ചാനല്‍ തുടങ്ങിയിരുന്നു. റിമി ടോമിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും തന്റെ യുടൂബ് ചാനലിനെക്കുറിച്ചായിരുന്നു. കേവലം ഒരുമാസം കൊണ്ട് ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ റിമി ടോമിക്ക് ലഭിച്ചിരിക്കുകയാണ്.

റിമി ടോമി ഒഫീഷ്യല്‍ എന്ന പേരില്‍ തുടങ്ങിയ ചാനലിന് ഒരു മാസം കൊണ്ടാണ് ഒരു ലക്ഷം സബ്‌സക്രൈബേഴ്‌സിനെ ലഭിച്ചതെന്നും ഇതിന് എല്ലാവരോടും നന്ദി പറയുന്നതായും കുറിച്ചുകൊണ്ടാണ് റിമി എത്തിയിരിക്കുന്നത്. ഇതൊരുപാട് ഒരുപാട് സന്തോഷമുളള കാര്യമാണെന്നും എല്ലാവരും നല്‍കിയ വലിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും നടി കുറിച്ചു. ഗായികയായും അവതാരകയായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി.

റിമി ടോമിയുടെതായി വരാറുളള പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ലോക് ഡൗണ്‍ കാലത്ത് മറ്റ് താരങ്ങളെ പോലെ റിമി ടോമിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിലവില്‍ ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളിലൂടെ ഇപ്പോഴും ടെലിവിഷന്‍ രംഗത്ത് സജീവമാണ് താരം. ഗായികയായി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും അഭിനേതാവായി കുറച്ച് സിനിമകളില്‍ മാത്രമാണ് റിമി എത്തിയത്. ലോക് ഡൗണ്‍ കാലത്താണ് ടിക്ക് ടോക്കില്‍ നടി കൂടുതല്‍ ആക്ടീവായി തുടങ്ങിയത്.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X