For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ റിമി ടോമിയുടെ യഥാര്‍ഥ പ്രായം പുറത്ത് വന്നു! നാത്തൂന് ആശംസകള്‍ അറിയിച്ച് മുക്ത

  |

  ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ആഘോഷമാക്കിയ റിമി ടോമി ഓരോ ദിവസവും തന്റെ വിശേഷങ്ങളുമായി വരാറുണ്ടായിരുന്നു. വര്‍ക്കൗട്ടും കുക്കിങ്ങുമൊക്കെയായി സമയം ചിലവഴിക്കുകയായിരുന്നു റിമി. അതുപോലെ ഈ ഓണത്തിനാണ് റിമിയുടെ മമ്മി റാണിയെയും സഹോദരി റീനുവിനെയുമൊക്കെ താരം പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്.

  കഴിഞ്ഞ ദിവസം റിമിയുടെ മാതാവ് റാണിയുടെ ജന്മദിനമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിറയെ താരമാതാവിനുള്ള ആശംസകളായിരുന്നു. ഇപ്പോഴിതാ റിമിയുടെ ജന്മദിനത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് നിറയുന്നത്. റിമി ടോമിയുടെ നാത്തൂനും നടിയുമായ മുക്തയും സഹപ്രവര്‍ത്തകരുമെല്ലാം പിറന്നാള്‍ സന്ദേശങ്ങള്‍ അയച്ച് എത്തി കൊണ്ടിരിക്കുകയാണ്.

  പാലക്കാരി എന്നതില്‍ ഏറ്റവും അഭിമാനം കൊള്ളുന്ന റിമി ടോമി 1983 സെപ്റ്റംബര്‍ 22 നാണ് ജനിക്കുന്നത്. പിന്നണി ഗായിക, അവതാരക, നടി എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള റിമിയുടെ മുപ്പത്തിയേഴാം ജന്മദിനമാണിന്ന്. പിറന്നാള്‍ ദിവസം നാത്തൂന് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി മുക്ത. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ രൂപത്തിലാണ് മുക്തയുടെ സന്ദേശമെത്തിയത്.

  ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും ശക്തയായ സ്ത്രീ. നിങ്ങളെ പോലൊരു സഹോദരിയെ കിട്ടിയത് അത്ഭുതകരമാണ്. ഹാപ്പി ബെര്‍ത്ത് ഡേ ചേച്ചീ... എന്നായിരുന്നു വീഡിയോയ്ക്ക് മുക്ത നല്‍കിയ അടിക്കുറിപ്പ്. റിമിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്നൊരു വീഡിയോ ആണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. അതുപോലെ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെ കുറിച്ച് സൂചിപ്പിച്ച് മറ്റൊരു ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. 'ആസ്‌ട്രേലിയന്‍ ട്രിപ്പ്, 2009 ല്‍ ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത് ഓര്‍മ്മയുണ്ടോ ചേച്ചി എന്ന് ക്യാപ്ഷന്‍ നല്‍കിയതിനൊപ്പം റിമിയെ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ് മുക്ത.

  നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

  മുക്ത മാത്രമല്ല സംഗീത ലോകത്ത് നിന്നും റിമിയുടെ അടുത്ത സൗഹൃദങ്ങളായ വിധു പ്രതാപ്, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേരും ജന്മദിന സന്ദേശങ്ങളുമായി എത്തിയിരിക്കുകയാണ്. ഭാര്യ ദീപ്തിയ്ക്കും റിമിയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവുമായിട്ടാണ് വിധു എത്തിയിരിക്കുന്നത്. 'മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ഒരുപാട് സ്‌നേഹം. ചിരിച്ചും ചിരിപ്പിച്ചും ചിന്ത ലവലേശമില്ലാത്ത വാര്‍ത്തമാനവുമൊക്കെ തന്നെയാണ് നിന്റെ ഹൈലൈറ്റ്! ഇനിയൊന്നും നോക്കണ്ടാ. മുന്നോട്ടും അടിച്ച് പൊളിച്ചങ്ങു പോയേക്ക്... ഹാപ്പി ബെര്‍ത്ത് ഡേ റിമി എന്നായിരുന്നു ചിത്രത്തിന് താഴെ വിധു എഴുതിയ ക്യാപ്ഷന്‍.

  പള്ളിയില്‍ കൊയര്‍ പാടി തുടങ്ങിയ റിമി മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രപിന്നണി ഗാന രംഗത്തേക്ക് കടന്നുവന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ റിമി പാടിയ 'ചിങ്ങമാസം വന്നുചേര്‍ന്നാല്‍' എന്നു തുടങ്ങുന്ന ഗാനം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ആദ്യ ഗാനത്തിന് ശേഷം നിരവധി സിനിമകളിലും സ്റ്റേജ് ഷോ കളിലുമൊക്കെ റിമി പാടിയിരുന്നു. ശേഷം നടിയായും അവതാരകയായിട്ടുമൊക്കെ ചുവടുമാറി. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര ഗായികമാരില്‍ ഒരാളായി റിമി മാറി.

  'അന്നത്തെ പോണിടെയില്‍ സുന്ദരി മുതല്‍ ഇന്നത്തെ സൂപ്പര്‍ സുന്ദരി വരെയുള്ള യാത്ര വളരെ അടുത്ത് കണ്ട ഒരാള്‍ ആണ് ഞാന്‍. എത്ര വേദികള്‍, എത്ര യാത്രകള്‍, എത്ര ഓര്‍മ്മകള്‍! എന്നും ഇതു പോലെ 'കിടുലോസ്‌കി' ആയിരിക്കൂ റിമൂ... ആരോഗ്യവും സന്തോഷവും സ്‌നേഹവും എക്കാലവും ഉണ്ടായിരിക്കട്ടെ ചക്കരേ എന്നും ഹാപ്പിയസ്റ്റ് ബെര്‍ത്ത്‌ഡേ എന്നാണ് ഗായിക ജ്യോത്സ്‌ന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരക്കുന്നത്.

  മുക്ത പങ്കുവെച്ച വീഡിയോ കാണാം

  English summary
  Rimi Tomy Turns 37: Actress Muktha Labelled Rimi As The Strongest Pillar of Their Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X