ഷാരൂഖ് ഖാനും ഞാനും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതിയത്! ബിസിനസുകാരൻ വിളിച്ച് ചോദിച്ചതിനെ പറ്റി റിമി ടോമി

ഗായിക റിമി ടോമിയും ഷാരൂഖ് ഖാനും തമ്മിലുള്ള കോംബോ വലിയ ഹിറ്റായിരുന്നു. പലപ്പോഴായി റിമിയും ഷാരൂഖ് ഖാനും സ്റ്റേജ് പ്രോഗ്രാമുകളില്‍ കണ്ടുമുട്ടിയതിന്റെ വീഡിയോ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു. ആദ്യം റിമിയെ എടുത്തുയര്‍ത്തിയ നടന്റെ വീഡിയോ ആണ് പ്രചരിച്ചത്.

പിന്നീട് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തും റിമി സ്റ്റാര്‍ ആയി. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കളിയാക്കലുകളും വന്നു. റിമിയുമായി ഷാരൂഖ് ഖാന് നല്ല സൗഹൃദമാണെന്നാണ് പലരും കരുതിയിട്ടുള്ളത്. എന്നാല്‍ അതൊക്കെ തെറ്റിദ്ധാരണകളാണെന്നാണ് റിമി പറയുന്നത്. താനും ഷാരൂഖ് ഖാനും തമ്മില്‍ ഇപ്പോഴും അടുത്ത ബന്ധമുണ്ടെന്നും സുഹൃത്തുക്കളാണെന്നും തെറ്റിദ്ധരിക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ ഒരു ബിസിനസുകാരന്‍ തന്നെ വിളിച്ചതിനെ കുറിച്ചുള്ള രസകരമായൊരു കഥ പറയുകയാണ് റിമിയിപ്പോള്‍. അമൃത ടിവിയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റിമി.

rimi-srk

'ഷാരൂഖ് ഖാനെ കുറിച്ച് പറയുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ചിരിച്ചുകൊണ്ട് ഞാന്‍ ഓര്‍ക്കുന്ന ഒരു സംഭവം ഉണ്ട്. ഷാരൂഖ് ഖാനും ഞാനും തമ്മില്‍ മൂന്നോളം സ്റ്റേജുകളില്‍ ഒരുമിച്ചിട്ടുണ്ട്. ആദ്യം ദുബായില്‍ ഷാരൂഖ് ഖാന്‍ എന്നെ എടുത്ത പരിപാടി, പിന്നെ ഞാന്‍ എടുപ്പിക്കാന്‍ നോക്കിയ പരിപാടി. പിന്നെയോരിക്കല്‍ ദീപിക പദുക്കോണിനും ഷാരുഖിനുമൊപ്പമുള്ള അഭിമുഖം... ഇങ്ങനെ മൂന്നു പരിപാടികളെ ചെയ്തിട്ടുള്ളൂ എങ്കിലും കോമഡി പരിപാടികളിലും അല്ലാതെയുമായി ഷാരൂഖ് ഖാന്റെ സ്വന്തം ആള് എന്ന രീതിയില്‍ എന്നെ കളിയാക്കാന്‍ തുടങ്ങി.

എല്ലാ ഇന്റര്‍വ്യൂകളിലും ഷാരുഖിന്റെ ആളല്ലേ എന്നൊക്കെയാണ് ചോദ്യങ്ങള്‍... അങ്ങനെയിരിക്കെ ഒരു ദിവസം വളരെ പ്രശസ്തനായ ഒരു ബിസിനസുകാരന്‍ എന്നെ വിളിച്ചു, അനിയനാണ് ഫോണ്‍ എടുത്തത്. വളരെ പേര്‍സണല്‍ ആയിട്ടുള്ള കാര്യം സംസാരിക്കാനുണ്ട്, എപ്പോഴാണെന്ന് നോക്കിയിട്ട് മോള്‍ വിളിക്കണമെന്നാണ് അയാള്‍ പറഞ്ഞത്. പണ്ട് പ്രോഗ്രാമിനെ കുറിച്ചൊക്കെ സംസാരിച്ചിട്ടുള്ള ആളാണ്, അതുകൊണ്ട് ഞാന്‍ വേഗം തിരിച്ചു വിളിച്ചു.

rimi-srk

എന്താ സാറേ എന്ന് ചോദിച്ചപ്പോള്‍... ' നമുക്ക് ബോംബെയില്‍ ഒരു പ്രോപ്പര്‍ട്ടി ഉണ്ടായിരുന്നു. ഷാരൂഖ് ഖാന് അത് വാങ്ങാന്‍ താല്പര്യമുണ്ടോ എന്നറിയാന്‍ ആണെന്ന് പറഞ്ഞു.' ഷാരൂഖ് ഇപ്പോള്‍ താമസിക്കുന്ന മന്നത്ത് എന്ന വീട്ടില്‍ നിന്ന് മാറാന്‍ അദ്ദേഹം നോക്കുന്നുണ്ട്. ബാന്ദ്രയില്‍ തന്നെ വേറൊരു സ്ഥലം പുള്ളി അന്വേഷിക്കുകയാണ്. ഇതിനെക്കുറിച്ച് ഒരു അറിവ് ആ ബിസിനസുകാരന് ലഭിച്ചു. മാത്രമല്ല അയാളുടെ പ്രോപ്പര്‍ട്ടി ഷാരൂഖ് ഖാന് താമസിക്കാന്‍ പറ്റിയതുമാണ്. ഈ കാര്യം നടനെ ഒന്ന് അറിയിക്കണം. ഷാരൂഖിന്റെ അടുത്ത ആള്‍ എന്ന നിലയില്‍ അദ്ദേഹം കണ്ടെത്തിയത് എന്നെയാണ്.

ഞാനും ഷാരൂഖ് ഖാനും തമ്മിലുള്ള ബന്ധം ആ മൂന്നു പരിപാടിയോട് കൂടി കഴിഞ്ഞു. നിങ്ങള്‍ അല്ലാതെ ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഇങ്ങനെയൊക്കെ ആളുകള്‍ വിശ്വസിക്കുന്നുണ്ടല്ലോ എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതമാണ് തോന്നുന്നതെന്ന് തമാശരൂപേണ റിമി പറയുന്നു.

Read more about: rimi tomy shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X