ഉപ്പും മുളകും കുടുംബത്തെ മിസ്സ് ചെയ്യുന്നു! ബോറടി മാറ്റാന്‍ മുടിയന്‍ ചെയ്തത് കണ്ടോ?
ഉപ്പും മുളകുമെന്ന പരമ്പര കാണുന്നവര്‍ മുടിയനെ മറക്കാനിടയില്ല. ബാലു-നീലു ദമ്പതികളുടെ മൂത്ത മകനാണ് മുടിയന്‍. സഹോദരങ്ങളും ബന്ധുക്കളുമെല്ലാം മുടിയനെന്നാണ് വിഷ്ണുവിനെ വിളിക്കാറുള്ളത്. ഡാന്‍സാണ് വിഷ്ണുവിന്റെ ജീവന്‍. കിളിക്കൂട് പോലുള്ള മുടിയും കൂളിങ് ഗ്ലാസുമാണ് മറ്റൊരു വീക്ക്‌നെസ്സ്. മുടിയന്റെ മുടി വെട്ടാനായി ബാലു നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. അച്ഛന്റെ ശ്രമങ്ങളെ മുടിയന്‍ അവഗണിക്കുകയായിരുന്നു. മുടി വെട്ടുന്നതൊഴികെ മറ്റെന്ത് കാര്യത്തെക്കുറിച്ചും തന്നോട് പറയാമെന്നായിരുന്നു മുടിയന്‍ പറഞ്ഞത്.
ലച്ചുവുമായി വഴക്കടിക്കുന്നതായിരുന്നു ഇടയ്ക്ക് മുടിയന്റെ ഹോബി. അമ്മയുടെ പ്രിയപ്പെട്ട മകനെ വിമര്‍ശിച്ച് ലച്ചു എത്താറുണ്ടായിരുന്നു. കേശുവിനും ശിവയ്ക്കുമൊപ്പം ചേര്‍ന്ന് മുടിയന് പണി കൊടുക്കാനായി ലച്ചുവും ശ്രമിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ലച്ചു പോയതോടെ മുടിയന് വല്ലാത്ത മിസ്സിംഗായിരുന്നു. പോയപ്പോഴാണ് ലച്ചുവിന്റെ വില അറിയുന്നതെന്ന് മുടിയന്‍ പറഞ്ഞിരുന്നു.
പാറുക്കുട്ടിക്കും ശിവയ്ക്കും കേശുവിനുമൊപ്പമായാണ് മുടിയന്‍ സമയം ചെലവഴിക്കുന്നത്. ഉണ്ടായിരുന്ന ജോലിയും ഇടയ്ക്ക് വെച്ച് നഷ്ടമായിരുന്നു. ബാലുവിനും നീലുവിനും ഞെട്ടലുണ്ടായിരുന്നുവെങ്കിലും മുടിയന് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ലോക് ഡൗണായതോടെ ഉപ്പും മുളകും ഷൂട്ടിംഗും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇടയ്ക്ക് വീഡിയോ കോളുമായി താരങ്ങള്‍ എത്തിയിരുന്നു.

നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് ഉപ്പും മുളകും എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നു. ബാലുവിന്റെ വീട്ടില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ബാലുവും സുരേന്ദ്രന്റെ മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബാലുവായെത്തുന്ന ബിജു സോപാനത്തിന്റെ മകളാണ് സുരേന്ദ്രന്റെ മകളുടെ വേഷത്തിലെത്തുന്നത്. ലോക് ഡൗണില്‍ ലോക്കായതിനെക്കുറിച്ചുള്ള എപ്പിസോഡായിരുന്നു സംപ്രേഷണം ചെയ്തത്.
ഉപ്പും മുളകും താരങ്ങള്‍ വീഡിയോകോളുമായി എത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ലോക് ഡൗണായതോടെ വീട്ടില്‍ കുടുങ്ങിയതിന്റെ സന്തോഷത്തെക്കുറിച്ചായിരുന്നു ഇവര്‍ പറഞ്ഞത്. അമ്മ ജോലി ചെയ്ത് മടുത്തെന്നും വീട്ടില്‍ ഞങ്ങള്‍ മൂന്ന് സഹോദരങ്ങളാണ് ഉള്ളതെന്നുമായിരുന്നു റിഷി എസ് കുമാര്‍ പറഞ്ഞത്. താന്‍ ടിക് ടോക്ക് വീഡിയോയും ചെയ്തിരുന്നുവെന്നും മുടിയന്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ടിക് ടോക് വീഡിയോ പങ്കുവെച്ചത്. മുണ്ടുടുത്തും മുടിയന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉപ്പും മുളകും ഫാലിമി മിസ്സ് ചെയ്യുന്നുണ്ടെന്നും മുടിയന്‍ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications