»   » ഉപ്പുംമുളകും പരമ്പരയില്‍ ബാലുവിന്റെ യഥാര്‍ത്ഥ സഹോദരനും ഉണ്ടായിരുന്നു! ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?

ഉപ്പുംമുളകും പരമ്പരയില്‍ ബാലുവിന്റെ യഥാര്‍ത്ഥ സഹോദരനും ഉണ്ടായിരുന്നു! ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?

By: Teresa John
Subscribe to Filmibeat Malayalam

മലയാളി ടെലിവിഷന്‍ പ്രേക്ഷകരെ ടിവിയുടെ മുന്നില്‍ പിടിച്ചിരുത്തിയ സീരിയല്‍ അത് ഒരു പക്ഷെ ഫഌവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിലായിരുന്നു. ജനപ്രീതി നേടി മുന്നോട്ട് പോവുന്ന പരമ്പര കുടുംബ ജീവിതത്തിലെ സൂവര്‍ണ നിമിഷങ്ങളെ പലപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കോരിയിടുന്നത് പതിവാണ്.

വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? പ്രതികരണവുമായി നടി രംഗത്ത്!!!

അടുത്തിടെ പ്രേക്ഷകരെ നിരാശപ്പെടുത്തി സീരിയലിലെ മൂത്തമകനായി അഭിനയിക്കുന്ന മുടിയനായ പുത്രന്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മുടിയന്റെ വേഷം അഭിനയിക്കുന്ന ഋഷി എസ് കുമാര്‍ ഡാന്‍സ് പരിപാടികളുമായി യാത്രയിലാണെന്നും ഉടനെ തന്നെ തിരിച്ചെത്തുമെന്നും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. അതിനൊപ്പം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും സഹോദരന്മാരാണെന്നുള്ള കാര്യം കുടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഉപ്പും മുളകും

ഫഌവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ഉപ്പും മുളകും. കുടുംബ പ്രേക്ഷകരുടെ വൈകുന്നേരങ്ങളെ പിടിച്ചിരുത്താന്‍ സീരിയലിന്റെ അവതരണത്തിന് കഴിഞ്ഞിരുന്നു.

സഹോദരങ്ങള്‍

പരമ്പരയിലെ നായകനായി അഭിനയിക്കുന്ന ബാലുവും സുരേന്ദ്രനും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരന്മാരണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബാലുവിന്റെ മകളും

കുടുംബ പരമ്പരയായി സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പുംമുളകില്‍ ഉള്ളതില്‍ പകുതിയില്‍ പേരും കുടുംബക്കാരണ്. ബാലുവിന്റെ മകളും ഏതാനും എപ്പിസോഡുകളില്‍ പങ്കെടുത്തിരുന്നു. പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

വിഷ്ണു പുറത്ത്


പരമ്പരയിലെ മുടിയനായ പുത്രന്‍ എന്നറിയപ്പെടുന്ന വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാര്‍ പരിപാടിയില്‍ നിന്നും പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാക്കിയിരുന്നു.

മുടിയന്‍ വേഗം വരും


പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും ഋഷി ഡാന്‍സ് പരിപാടികളുമായി യാത്രയിലാണെന്നും ഉടനെ തന്നെ തിരിച്ചെത്തുമെന്നും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

English summary
Rishi S.Kumar coming back to Uppum Mulakum serial
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam