»   » ഉപ്പും മുളകും സീരിയലില്‍ നിന്ന് 'മുടിയനായ' പുത്രന്‍ പുറത്തായി; എന്താണ് കാരണം?, പകരം ആര് വരും ?

ഉപ്പും മുളകും സീരിയലില്‍ നിന്ന് 'മുടിയനായ' പുത്രന്‍ പുറത്തായി; എന്താണ് കാരണം?, പകരം ആര് വരും ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള ടെലിവിഷന്‍ പരമ്പരയില്‍ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഫഌവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരമ്പര മുന്നേറുന്നത്. ഒരാളും വെറുക്കാത്ത സീരിയല്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ മലയാളികള്‍ ഉപ്പും മുളകും എന്ന് ഉത്തരം പറയും.

ഉപ്പും മുളകും സീരിയലിലെ താരങ്ങള്‍ ശരിക്കും വിവാഹിതരാകുന്നു

സീരിയലിലെ അഭിനേതാക്കളെയെല്ലാം സ്വന്തം വീട്ടിലെ താരങ്ങള്‍ എന്ന പോലെ ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക്. ഇപ്പോഴിതാ, ഉപ്പും മുളകും പ്രേക്ഷകരെ നിരാശപ്പെടുത്തി കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാള്‍ പിന്മാറുന്നു. തുടര്‍ന്ന് വായിക്കാം, ചിത്രങ്ങളിലൂടെ..

ഉപ്പും മുളകും

ഫഌവേഴ്‌സ് ചാനലിന്റെ ടിആര്‍പി റേറ്റില്‍ ഏറ്റവും മുന്നിലാണ് രാത്രി എട്ട് മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന കുടുംബ പരമ്പര. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ആര്‍ ഉണ്ണികൃഷ്ണനാണ് പരമ്പര സംവിധാനം ചെയ്യുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നാനൂറിലധികം എപ്പിസോഡുകളിലൂടെ ഇപ്പോഴും മുന്നില്‍ നില്‍ക്കുകയാണ് ഉപ്പും മുളകും

പ്രധാന താരങ്ങള്‍

ബാലു (ബിജു സോപാനം) അച്ഛനും, നീലു (നിഷ) എന്ന അമ്മയും മക്കളായ മുടിയന്‍ വിഷ്ണു (ഋഷി എസ് കുമാര്‍), ലക്ഷ്മി (ജൂഹി റസ്‌തോഗി), കേശവ് (അല്‍സാബിത്ത്), ശിവാനി (ശിവാനി) എന്നിവരടങ്ങിയ കുടുംബത്തിന്റെ രസകരമായ നിമിഷങ്ങളാണ് സീരിയലിന്റെ പശ്ചാത്തലം.

വിഷ്ണു പുറത്താകുന്നു

തുടക്കത്തില്‍ ഉണ്ടായിരുന്നു അഭിനേതാക്കളില്‍ എസ് പി ശ്രീകുമാര്‍ ഉള്‍പ്പടെ പലരും വിട്ടു പോയെങ്കിലും, പ്രധാന താരങ്ങളുടെ സാന്നിധ്യം പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ഇപ്പോഴിതാ ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകന്‍ മുടിയന്‍ വിഷ്ണു സീരിയലില്‍ നിന്ന് പുറത്ത് പോകുന്നായി വാര്‍ത്തകള്‍.

ഡാന്‍സറാണ് വിഷ്ണു

ഉപ്പും മുളകും എന്ന സീരിയലിലെ അഭിനയത്തിനപ്പുറം നല്ലൊരു ഡാന്‍സറാണ് വിഷ്ണു. കേരളത്തിലും ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ധാരാളം ഡാന്‍സ് ഷോകളും വിഷ്ണുവിനെ അവതരിപ്പിയ്ക്കുന്ന ഋഷി നടത്തുന്നുണ്ട്.

പുറത്താകാന്‍ കാരണം

ഋഷി തന്റെ ഡാന്‍സ് ടീമിനൊപ്പം ആസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുന്നത് കൊണ്ടാണ് ഉപ്പും മുളകും സീരിയലില്‍ നിന്നും പുറത്ത് പോകേണ്ടി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിയാര് വരും?

തേനീച്ച കൂടുപോലുള്ള മുടിയും, ഡാന്‍സ് നമ്പറുകളുമായി വരുന്ന ഋഷിയുടെ സാന്നിധ്യം സീരിയലില്‍ ഏറെ രസകരമായിരുന്നു. ഋഷി പോയാല്‍ വിഷ്ണുവായി ആരെത്തും എന്നത് ആരാധകരെ നിരാശപ്പെടുത്തുന്നു.

English summary
Rishi S.Kumar is coming out from Uppum Mulakum serial

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam