Just In
- 10 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 27 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 1 hr ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
Don't Miss!
- News
'ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കുവെക്കല്‍'; വാര്‍ത്തകളെ തള്ളി ചെന്നിത്തല
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉപ്പും മുളകിന്റെ സ്വന്തം കുഞ്ഞാവ പാറുക്കുട്ടിയുടെ ഫോണ്‍ വിളി വൈറലാവുന്നു! വീഡിയോ കാണാം!
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും വിജയകരമായി മുന്നേറുകയാണ്. ബാലുവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിയായ പാറുക്കുട്ടിയാണ് ഇപ്പോള്‍ പരമ്പരയിലെ മുഖ്യ ആകര്‍ഷണം. മുടിയനും ലച്ചുവും കേശുവും ശിവയും അരങ്ങ് തകര്‍ക്കുന്നതിനിടയിലാണ് പാറുക്കുട്ടിയും ഇവര്ക്കിടയിലേക്കെത്തിയത്. പാറുക്കുട്ടിയുടെ വരവോടെ പരിപാടിയും മാറുകയായിരുന്നു. മുടിയന്റെയും ലച്ചുവിന്റെയും കരുതലും ബാലുവിന്റെ ക്യൂട്ട് എക്സ്പ്രഷനും പാട്ടുമൊക്കെയായി മുന്നേറുകയാണ് പരിപാടി. ഇടയ്ക്കിടയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നിന്നും പടവലത്തുനിന്നുള്ളവരും വീട്ടിലേക്കത്താറുണ്ട്.
മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ശോഭനയുടെ മറുപടി ഇങ്ങനെ! കാണൂ!
ബാലുവിന്റെ അടുത്ത സുഹൃത്തായ ഭാസിയും അളിയനായ ശ്രീക്കുട്ടനും കൂടി തിരിച്ചെത്തിയതോടെ പരിപാടി പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുകയാണ്. ഇപ്പോഴാണ് പഴയ പ്രൗഢി തിരികെ ലഭിച്ചതെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. ഇടയ്ക്ക് ചില പ്രശ്നങ്ങളൊക്കെയായി പരമ്പര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നിഷ് സാരംഗ് എത്തിയതോടെയാണ് ആരാധകര്‍ ഞെട്ടിയത്. അദ്ദേഹത്തെ മാറ്റാതെ താന്‍ ഇനി പരമ്പരയിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നും താരത്തിന് അനുകൂലമായ സമീപനമായിരുന്നു ലഭിച്ചത്.
ക്യൂട്ട് കുഞ്ഞാവയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ബാലുവിനെയായിരുന്നു കുഞ്ഞാവ ആദ്യമായി അച്ഛായെന്ന് വിളിച്ചത്. പാറുക്കുട്ടിയുടെ ക്യാട്ട് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് മുടിയന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. എന്റെ പാറുക്കുട്ടി മൊബൈലില്‍ സംസാരിക്കുന്നത് കണ്ടോയെന്നാണ് താരം കുറിച്ചിട്ടുള്ളത്. റിഷി ശിവകുമാര്‍ പങ്കുവെച്ച വീഡിയോ കാണാം.