ഉപ്പും മുളകില്‍ നിന്നും അടുത്ത ക്യൂട്ട് വീഡിയോ! മുടിയന് ചോറുവാരിക്കൊടുക്കാന്‍ പാറുക്കുട്ടി! കാണൂ!
ഉപ്പും മുളകില്‍ പാറുക്കുട്ടിയും മുടിയനും ഒരുമിച്ചെത്തുമ്പോഴൊക്കെ പ്രേക്ഷകര്‍ അതാഘോഷമാക്കി മാറ്റാറുണ്ട്. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. വീട്ടില്‍ എങ്ങനെയാണോ പെരുമാറുന്നത് അത് പോലെ തന്നെ മതി ഇവിടയെന്നുമായിരുന്നു സംവിധായകന്‍ ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. പരമ്പരയിലേക്ക് എത്തിയതിനെക്കുറിച്ച് താരങ്ങള്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. ബാലുവും നീലുവും മുടിയനും ലച്ചുവും കേശുവും ശിവയും പാറുക്കുട്ടിയുമടങ്ങുന്ന കുടുംബത്തിലെ രസകരമായ സംഭവങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. പൊതുവെ പരമ്പരകളോട് മുഖം തിരിക്കുന്നവര്‍ വരെ ഉപ്പും മുളകും കുത്തിയിരുന്ന് കാണാറുണ്ട്.
അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പുറത്തുവിടുന്ന പ്രമോ വീഡിയോകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടയ്ക്ക് അതിഥികളായെത്തുന്ന അച്ഛനമ്മമാരും പരമ്പരയെ രസകരമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് മുടിയനും ലച്ചുവും. ഇന്‍സ്റ്റഗ്രാമിലൂടെ ക്ഷണനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറുന്നത്. പാറുക്കുട്ടിക്കൊപ്പമുള്ള ക്യൂട്ട് രംഗം പങ്കുവെച്ചാണ് ഇപ്പോള്‍ മുടിയനെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

പാറുക്കുട്ടിയാണ് താരം
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലുവിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. നീലു ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഇരുവീട്ടുകാരും ആശങ്കയിലായിരുന്നു. പ്രായമായിരുന്നു പ്രശ്‌നമായി അവര്‍ ചൂണ്ടിക്കാണിച്ചത്. കുഞ്ഞാവയ്ക്കായി നാളെണ്ണി കാത്തിരിക്കുകയായിരുന്നു ബാലുവും സംഘവും. കരുനാഗപ്പള്ളി സ്വദേശിനിയായ അമേയ 6ാമത്തെ മാസം മുതല്‍ ഉപ്പും മുളകിനോടൊപ്പമുണ്ട്. ആദ്യമായി മുടി വെട്ടിയതും സംസാരിച്ചതും പിറന്നാളാഘോഷിച്ചതിനുമൊക്കെ പ്രേക്ഷകരും സാക്ഷികളായിരുന്നു. ഒര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പാറുക്കുട്ടിയാണ് ഇപ്പോഴത്തെ താരം.

മുടിയനെ കരയിപ്പിച്ചു
ലച്ചുവും കേശുവും ശിവയുമൊക്കെയുണ്ടെങ്കിലും പാറുക്കുട്ടിയുടെ ചുമതല സ്വമേധായ ഏറ്റെടുക്കുകയായിരുന്നു മുടിയന്‍. മുടിയനുമായി പ്രത്യേക അടുപ്പമാണ് പാറുക്കുട്ടിക്ക്. അടുത്തിടെയായിരുന്നു ആദ്യമായി ചേട്ടാ എന്ന് വിളിച്ചത്. നെയ്യാറ്റിന്‍കരയിലേക്ക് നാടുകടത്താനിരുന്ന മുടിയനെ രക്ഷിച്ചതും പാറുക്കുട്ടിയായിരുന്നു. ചേട്ടാ എന്ന വിളിയോടെ എല്ലാവരും തീരുമാനം മാറ്റുകയായിരുന്നു. ക്യൂട്ട് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പുതിയ വീഡിയോ
സ്വന്തമായി ഭക്ഷണം കഴിക്കുന്ന പാറുക്കുട്ടിയുടെ വീഡിയോയുമായാണ് മുടിയന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. എന്തൊക്കെയോ പറഞ്ഞാണ് പാറുവിന്റെ കഴിപ്പ്. ചോറൊക്കെ ഉരുട്ടിക്കഴിക്കാന്‍ പഠിച്ചോ, എനിക്ക് വാരിത്തരുമോയെന്നാണ് മുടിയന്‍ ചോദിച്ചത്. ആവേശത്തോടെ തലയാട്ടി ഭക്ഷണം കഴിക്കുന്ന പാറുക്കുട്ടിയുടെ വീഡിയോയുമായി എത്തിയത് മുടിയനാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിഷ്ണു ഈ വീഡിയോ പങ്കുവെച്ചത്.

സ്വീകാര്യതയില്‍ ഏറെ മുന്നില്‍
ടെലിവിഷന്‍ പരമ്പരകളുടെ കാര്യത്തില്‍ സ്വീകാര്യതയിലും റേറ്റിങ്ങിലും ഏറെ മുന്നിലാണ് ഉപ്പും മുളകും. ഒരുവീട്ടില്‍ നടക്കുന്ന കാര്യങ്ങളെ യാതൊരുവിധ ഏച്ചുകെട്ടലുകളുമില്ലാതെ അവതരിപ്പിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇടയ്ക്ക് വെച്ച് അപ്രത്യക്ഷരായ കഥാപാത്രങ്ങളും അടുത്തിടെ എത്തിയിരുന്നു. ഭാസിയുടെ വരവിന് പിന്നാലെയായാണ് കനകവും എത്തിയിട്ടുള്ളത്.

എത്ര കണ്ടാലും മതിവരില്ല
പാറുക്കുട്ടിയുടെ ക്യൂട്ട് രംഗങ്ങള്‍ എത്ര കണ്ടാലും മതിവരില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനായി മാത്രമാണ് പരമ്പര കാണുന്നതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. കുട്ടിപ്പട്ടാളത്തിനുമൊപ്പമുള്ള ക്യൂട്ട് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ണടച്ച് തുറക്കും മുന്‍പ് തന്നെ വൈറലായി മാറാറുമുണ്ട്.
വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications