»   » 'മുടിയനും ലച്ചുവും' ഒരുമിച്ചുള്ള കിടിലന്‍ ഫോട്ടോ, സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്ന ഫോട്ടോ കാണാം

'മുടിയനും ലച്ചുവും' ഒരുമിച്ചുള്ള കിടിലന്‍ ഫോട്ടോ, സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്ന ഫോട്ടോ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

ഉപ്പും മുളകും പരിപാടിയിലൂടെ ബാലചന്ദ്രനും കുടുംബവും പ്രേക്ഷകരുടെ സ്വന്തമായി മാറിയിരിക്കുകയാണ്. ഫഌവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും പരിപാടിയിലെ താരങ്ങളെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ബാലചന്ദ്രനും കുടുംബവും സ്വന്തം വീട്ടിലെ അംഗമാണെന്ന് കരുതുന്ന എത്രയോ ആരാധകരുണ്ട്. അവരവര്‍ക്കു ലഭിക്കുന്ന റോളുകള്‍ മനോഹരമാക്കുന്നതില്‍ ഇവരെക്കഴിഞ്ഞേ മറ്റാരുമുള്ളൂ.

ഉപ്പും മുളകും പരിപാടിയിലെ ന്യൂജനറേഷന്‍ പിള്ളേരാണ് ജൂഹി രുസ്താഗിയും റിഷി എസ് കുമാറും. മുടിയനും ലച്ചുവുമായി തകര്‍ക്കുന്ന ഇവര്‍ രണ്ടും ഒരുമിച്ചുള്ള ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കിലൂടെ വൈറലായിരിക്കുന്നത്.

മുടിയനും ലച്ചുവും

ബാലചന്ദ്രനെയും കുടുംബത്തെയും കാണാനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഏറെയാണ്. മലയാളിയുടെ സീരിയല്‍ ഹാബിറ്റില്‍ നിന്നും മാറി മറ്റൊരു പരിപാടി ഇത്രയുമധികം അംഗീകരിക്കപ്പെടുന്നത് ഇതാദ്യമായാണ്. കുടുംബ പശ്ചാത്തലത്തില്‍ കാലിക പ്രസക്തിയുള്ള വിഷയങ്ങളും ചേര്‍ക്കുമ്പോള്‍ ഇത് പ്രേക്ഷകവു നല്ലൊരു ട്രീറ്റായി മാറുന്നു.

ഏറെ ഇഷ്ടം ഡാന്‍സിനോട്

മുടിയനായി ഉപ്പും മുളകും പരിപാടിയില്‍ കസറുന്ന റിഷിയുടെ ജീവനാഡി ഡാന്‍സാണ്. കാപ്പിരി മുടിയും ഗ്ലാസില്ലാത്ത കണ്ണടയും ഫ്രീക്കന്‍ വേഷവുമായി സദാ സമയം ഡാന്‍സുമായി നടക്കുന്ന വിഷ്ണുവിന്റെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ.

തുടക്കം ഡി4 ഡാന്‍സിലൂടെ

ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി സ്‌ക്രീനിലേക്ക് എത്തിയത്. ഉപ്പും മുളകും പരിപാടിയുടെ ഡയറക്ടറിന്റെ മകനാണ് റിഷിയെ കണ്ടെത്തിയത്. മകന്റെ കണ്ടെത്തല്‍ അച്ഛന്‍ ശരി വെച്ചതോടെ മുടിയനായി റിഷിക്ക് നറുക്ക് വീഴുകയായിരുന്നു.

വിക്രമിനെ കണ്ടപ്പോള്‍

ഡ്രീം കം ട്രൂ മൊമന്റെന്നാണ് വിക്രമിനെ കണ്ടെതിനെക്കുറിച്ച് റിഷി പറയുന്നത്. മിക്‌സഡ് ഫീലായിരുന്നു. വിക്രമിനൊപ്പം ചുവടു വെയ്ക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്.

കഥാപാത്രമായി ജീവിക്കുകയാണ്

അഭിനയിച്ചു പരിചയമില്ലെന്ന് ആദ്യമേ തന്നെ സംവിധായകനെ അറിയിച്ചിരുന്നു. അങ്ങനെയുള്ളവരാണ് തങ്ങള്‍ക്കു വേണ്ടതെന്നാണ് സംവിധായകന്‍ പറഞ്ഞത്. കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യുന്നത് . അഭിനയിക്കുന്നുവെന്നു കാണുമ്പോഴാണ് സാര്‍ കട്ട് പറയുന്നത്.

റിഷി തന്നെയാണ് മുടിയന്‍

റിഷിയും മുടിയനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. മുടിയന്‍ തന്നെയാണ് റിഷി. ഞാന്‍ വീട്ടില്‍ എങ്ങനെയാണോ പെരുമാറുന്നത് അതു പോലെ തന്നെയാണ് പരിപാടിയിലുമെന്നും റിഷി പറഞ്ഞു.

ലച്ചുവിനെ പോലെ തന്നെയാണ് ജൂഹി

ജൂഹിയെ പോലെ തന്നെയാണ് ലച്ചുവും. വഴക്കാളിയും മടിച്ചിയുമായ ലച്ചു എണ്‍പതു ശതമാനത്തോളം താന്‍ തന്നെയാണെന്നാണ് ലച്ചുവായി വേഷമിടുന്ന ജൂഹി പറയുന്നത്.

English summary
Rishi S Kumar is one of the most favourite character of television audiences.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam