പ്രിയപ്പെട്ടവര്‍ ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ്! അമ്പരന്ന് മുടിയന്‍! വീഡിയോ വൈറലാവുന്നു!
ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പര കാണുന്നവര്‍ക്കെല്ലാം സുപരിചിതനായി മാറിയതാണ് റിഷി എസ് കുമാര്‍. വിഷ്ണു എന്നാണ് പേരെങ്കിലും എല്ലാവരും മുടിയെന്നാണ് വിളിക്കാറുള്ളത്. മുടിയുടെ കാര്യത്തില്‍ വിഷ്ണു ഭാഗ്യവാനാണ്. കുരുവിക്കൂട് തന്നെയാണ് തലയില്‍ ചുമന്ന് നടക്കുന്നതെന്നാണ് ബാലു പറയാറുള്ളത്. മുടിയന്റെ മുടി വെട്ടിക്കാനായി പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല. ഡാന്‍സിന്റെ കാര്യത്തിലും മികവ് തെളിയിച്ചാണ് വിഷ്ണു മുന്നേറുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിഷിയുടെ പിറന്നാളാണ് ഞായറാഴ്ച. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കാറുണ്ടെങ്കിലും അവരുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധയുണ്ട് വിഷ്ണുവിന്. ബിഎസ് സി എഴുതിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില്ലറ പരിഹാസങ്ങളായിരുന്നില്ല മുടിയന് നേരെ ഉയര്‍ന്നുവന്നത്. പേപ്പര്‍ എഴുതിയെടുത്ത് ബിഎസ് സി പൂര്‍ത്തിയാക്കിയ മുടിയന്‍ ഇപ്പോള്‍ ജോലി ചെയ്ത് ജീവിക്കുകയാണ്.

പിറന്നാള്‍ ദിനത്തില്‍ തനിക്ക് സര്‍പ്രൈസ് നല്‍കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് റിഷി എത്തിയിട്ടുള്ളത്. ഇത്തരമൊരു സര്‍പ്രൈസിനെക്കുറിച്ച് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി സ്വഭാവിക അഭിനയവുമായെത്തുന്ന ഉപ്പും മുളകിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നതും.


Click it and Unblock the Notifications











