For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ താരങ്ങളുടെ പ്രണയവും ഒളിച്ചോട്ടവും; ടിആര്‍പി റേറ്റിങ്ങില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ റിസള്‍ട്ട്

  |

  ഏഷ്യാനെറ്റിലെ പരമ്പരകള്‍ തമ്മില്‍ വലിയ മത്സരമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഫാൻസ് ഗ്രൂപ്പുകളിലൂടെയും സീരിയലുകൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. കുടുംബവിളക്കും സാന്ത്വനവും തമ്മിലാണ് പ്രധാന മത്സരം. മാസങ്ങളോളം ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് ആയിരുന്നു. ഇടയ്ക്ക് സാന്ത്വനം അത് നേടി. പിന്നാലെ കുടുംബവിളക്ക് ഒന്നാമത് തന്നെ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോഴും റിസള്‍ട്ടില്‍ കാര്യമായ മാറ്റം ഇല്ലാതെ തുടരുകയാണ്. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് കുടുംബവിളക്കും സാന്ത്വനവും എത്തിയിരിക്കുന്നത്.

  17.7 ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കുടുംബവിളക്കിന്റെ റേറ്റിങ്. തൊട്ട് പിന്നിലായി 17.5 ലാണ് സാന്ത്വനം ഉള്ളത്. കുടുംബവിളക്കിനെ മറികടക്കാന്‍ സാന്ത്വനത്തിന് വളരെ എളുപ്പമാണെന്നത് ആരാധകര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. സിദ്ധാര്‍ഥും സുമിത്രയുമൊക്കെ രമ്യതയിലേക്ക് വന്നതോടെ സാന്ത്വനത്തിലെ പ്രശ്‌നങ്ങള്‍ അടുത്ത ആഴ്ച റേറ്റിങ്ങില്‍ കാര്യമായ മറ്റം വരുത്തുമെന്നാണ് പ്രവചനം. അതേ സമയം ടോപ്പ് ഫൈവിലേക്ക് എത്തിയ സീരിയലുകളെല്ലാം മികവുറ്റ പ്രകടനമാണ് കാഴ്ച വെക്കുന്നത്. അടുത്ത ആഴ്ചയിലെ റിപ്പോർട്ടിൽ ഇവ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും മാറാനും സാധ്യതയുണ്ട്.

  serials

  ഇത്തവണയും അമ്മ അറിയാതെ ആണ് മൂന്നാമതായിട്ടുള്ളത്. 14.2 ആണ് സീരിയലിന്റെ റേറ്റിങ്ങ്്. എന്നാല്‍ ഇതേ രീതിയില്‍ സീരിയല്‍ പോവുകയാണെങ്കില്‍ പിന്നോട്ട് ആവുന്ന സ്ഥിതിയാണെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. അമ്മ അറിയതെ ടീമിനോട് ഒന്നേ പറയാനുള്ളൂ. ഇതുപോലെ ആണ് മുന്നോട്ട് പോകുന്നതെങ്കില്‍ നമ്മള്‍ക്ക് അതികകാലം7:30 ന് കാണേണ്ടി വരില്ല. സമയം പോലും മാറ്റും. കഥയില്‍ വലിയ മാറ്റം കൊണ്ട് വരണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.

  ബിഗ് ബോസ് 4 ല്‍ സുബി സുരേഷിന്റെ പേരും, ഉള്ള വില കളയാന്‍ നില്‍ക്കരുത്; ഇതെപ്പോ സംഭവിച്ചെന്ന് അറിയാതെ നടിയും

  മൗനരാഗവും കൂടെവിടെ എന്നീ സീരിയലുകളാണ് ആദ്യ അഞ്ചില്‍ എത്തിയ സീരിയല്‍. കഴിഞ്ഞ ആഴ്ച കൂടെവിടെ സീരിയലിന്റെ മഹാഎപ്പിസോഡ് നടത്തിയിരുന്നു. മഴയും കാറ്റും കാരണം പലയിടങ്ങളിലും കറന്റ് പോലും ഇല്ലായിരുന്നു. എങ്കിലും മോശമില്ലാത്തൊരു റേറ്റിങ്ങ് സീരിയലിന് നേടാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയവും അത് തുറന്ന് പറഞ്ഞതിന് ശേഷമുള്ള യാത്രകളുമാണ് കൂടെവിടെയ്ക്ക് ജനപ്രീതി നേടി കൊടുത്തതെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ഈ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച സീരിയലുകളും വിട്ട് കൊടുക്കാതെ മുന്നേറുകയാണ്.

   koodevide

  ശ്രേയ ഐപിഎസും അനിയത്തി മാളുവും തമ്മിലുള്ള കഥയുമായി തൂവല്‍സ്പര്‍ശം വമ്പന്‍ തിരിച്ച് വരവ് നടത്തിയിട്ടുണ്ട്. തൊട്ട് പിന്നിലായി സസ്‌നേഹമാണ്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് സസ്‌നേഹം പ്രേക്ഷക പ്രീതി നിലനിര്‍ത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം നേരത്തെ റേറ്റിങ്ങില്‍ മുന്നിലുണ്ടായിരുന്ന പാടാത്ത പൈങ്കിളിയാണ് ഏറ്റവും പുറകിലുള്ളത്. ദേവയുടെയും കണ്മണിയുടെയും ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുകയും കഥയില്‍ ട്വിസ്റ്റ് വന്നതോടെയും സീരിയലിന് മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

  16 വയസിലെ എന്റെ വിവാഹം; ആദ്യ ഭര്‍ത്താവിനൊപ്പം വീണ്ടും ഒന്നിക്കുന്നു, സന്തോഷ വാര്‍ത്ത പങ്കുവെച്ച് ദയ അശ്വതി

  സിനിമ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ, പ്രേക്ഷക പ്രതികരണം കാണാം

  അതേ സമയം എല്ലാ സീരിയലുകളും തിങ്കള്‍ മുതല്‍ ശനി വരെ വെച്ചു കൂടെ എന്ന് ചോദിക്കുകയാണ് ആരാധകര്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ ഉള്ള സീരിയലും തിങ്കള്‍ മുതല്‍ ശനി വരെ ഉള്ള സീരിയലും തമ്മില്‍ ആവറേജ് വ്യത്യാസം വരില്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ ലേശം റൊമാന്റിക് രംഗം പ്രതീക്ഷിക്കുന്നതിനാല്‍ സീരിയലുകള്‍ അങ്ങനെയായി മാറുന്നതിനെ കുറിച്ചും ചിലര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഏതായാലും അടുത്ത ആഴ്ചത്തെ റിപ്പോര്‍ട്ടില്‍ മാറ്റമുണ്ടാവുമോന്ന് കണ്ടറിയാം. അടുത്ത ആഴ്തചയിൽ സാന്ത്വനം മുന്നിൽ എത്തുമെന്ന് തന്നെയാണ് ചിലരുടെ നിഗമനം.

  Read more about: serial സീരിയല്‍
  English summary
  Rishi-Soorya Romance Helped Koodevide To Bounce Back In Latest Malayalam Serials TRP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X