'റോബിൻ എന്നെ പുറത്താക്കുമെന്ന് പറഞ്ഞില്ലേ? അവനെ എനിക്ക് പേടിയാണ്'; നോമിനേഷൻ ഭയക്കുന്നെന്ന് റിയാസ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും വലിയ ശത്രുക്കളാണ് ഡോ.റോബിൻ രാധകൃഷ്ണനും റിയാസ് സലീമും. റിയാസ് വീട്ടിലേക്ക് വൈൽഡ് കാർഡായി വന്ന അന്ന് മുതൽ റോബിനുമായി ദിവസവും വഴക്കും പ്രശ്നങ്ങളുമാണ്.

ഒമ്പതാം ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ പൂർത്തിയായി കഴിഞ്ഞു. സുചിത്ര, അഖിൽ, സൂരജ്, വിനയ് തുടങ്ങിയവരാണ് നോമിനേഷൻ പട്ടികയിലുള്ളത്. റിയാസും നോമിനേഷനിൽ വരേണ്ടതായിരുന്നു.

തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്രാവശ്യത്തെ നോമിനേഷൻ ​ഗ്രൂപ്പായി‌ട്ടാണ് ബി​ഗ് ബോസ് നടത്തിയത്.

ഓരോ ​ഗ്രൂപ്പിലും മൂന്ന് പേർ വീതം ഉണ്ടാകും. മൂവരും ഒരുമിച്ച് കൺഫഷൻ റൂമിൽ പോയി ചർച്ച ചെയ്ത ശേഷം ഒരാളുടെ പേര് നിർദേശിക്കണം എന്നതായിരുന്നു രീതി. അവസാനം നോമിനേഷൻ ലിസ്റ്റ് വന്നപ്പോൾ അഖിൽ, സൂരജ്, വിനയ്, സുചിത്ര എന്നിവരാണ് പട്ടികയിലുൾപ്പെട്ടത്.

റിയാസിനൊപ്പം ജാസ്മിൻ, സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്. താൻ നോമിനേഷനിൽ വരാൻ താൽപര്യപ്പെടുന്നില്ലെന്ന് പറഞ്ഞാണ് റിയാസ് പിടിച്ച് നിന്നത്. ജാസ്മിനും സ്വയം നോമിനേഷനിൽ വരാൻ തയ്യാറായില്ല.

റോബിൻ എന്നെ പുറത്താക്കുമെന്ന് പറഞ്ഞില്ലേ?

അവസാനം ഇരുവരും ചേർന്ന് സൂരജിനെ നോമിനേഷനിലേക്ക് ഇട്ടു. ഇപ്പോൾ താൻ എന്തുകൊണ്ടാണ് നോമിനേഷനിൽ വരാൻ മടിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ റിയാസ്.

വീട്ടിലെ മറ്റ് മത്സരാർഥികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോഴാണ് റിയാസ് യഥാർഥ കാരണം വെളിപ്പെടുത്തിയത്. നോമിനേഷനിൽ വന്നാൽ എന്നെ പുറത്താക്കുമെന്ന് റോബിൻ വെല്ലുവിളിച്ചിരുന്നുവെന്നും ആ ഭയം കൊണ്ടാണ് നോമിനേഷനിൽ വരാൻ മടി കാണിച്ചത് എന്നുമാണ് റിയാസ് പറ‌യുന്നത്.

രക്ഷപ്പെടാൻ ഒരു അവസരമുള്ളപ്പോൾ അത് ഉപയോ​ഗിക്കാതെ ജനങ്ങൾക്ക് ഇപ്പോൾ വിട്ടുകൊടുക്കുന്നത് ശരിയായ തീരുമാനമായി തോന്നിയിരുന്നില്ലെന്നും റിയാസ് പറഞ്ഞിരുന്നു.

റോബിനെ പേടിയാണ്

'ഞാൻ നോമിനേഷനിൽ വന്നാൽ റോബിൻ നോക്ക് ഔട്ടാക്കുമെന്ന് പറഞ്ഞിരുന്നു. അത് പേടിച്ചിട്ടാണ്. ഇനി റോബിൻ ഒരാഴ്ച കാത്തിരിക്കണം എന്നെ പുറത്താക്കാൻ. റോബിനെ ഓർത്ത് എനിക്ക് സങ്കടം തോന്നുന്നു.'

'റോബിൻ എന്നെ നോക്ക് ഔട്ടാക്കുമെന്ന് പറഞ്ഞത് എന്റെ മനസിലുണ്ട്. എന്നെ ഇഷ്ടപ്പെടുന്ന ജനങ്ങളുണ്ട്. അവർക്ക് ഇപ്പോഴെ ഞാൻ പണി കൊടുക്കേണ്ട ആവശ്യമില്ല. ഇപ്പോൾ എനിക്ക് രക്ഷപ്പെടാൻ കഴിയും.'

'അത്തരമൊരു അവസരം എനിക്ക് ഇല്ലാത്തപ്പോൾ ഞാൻ നോമിനേഷനിൽ പോയി ജനങ്ങളുടെ സഹായം തേടും. ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് തോന്നി' റിയാസ് വ്യക്തമാക്കി.

ഇപ്രാവശ്യത്തെ ക്യാപ്റ്റൻസി ടാസ്ക്ക് പൂർത്തിയായ ശേഷം നടന്ന വഴക്കിനിടയിലാണ് റോബിൻ റിയാസിനെ വെല്ലുവിളിച്ചത്.

റോബിന്റെ ഭീഷണി

'ധൈര്യമുണ്ടെങ്കിൽ നോമിനേഷനിൽ വന്ന് നോക്ക് നിന്നെ ഞാൻ പുറത്താക്കി കാണിച്ചുതരാം' എന്നാണ് റിയാസിനോട് റോബിൻ പറഞ്ഞത്. റോബിൻ ഇതുപോലെ മുമ്പ് വെല്ലുവിളിച്ച രണ്ടുപേരായ ഡെയ്സിയും നിമിഷയും വീട്ടിൽ നിന്നും പുറത്തായി.

പുറത്ത് നിന്ന് കളികണ്ടിട്ട് വന്ന വ്യക്തിയായതിനാൽ റോബിന് പുറത്തുള്ള സപ്പോർട്ടിനെ കുറിച്ച് റിയാസിന് അറിയാം. പക്ഷെ മറ്റാർക്കും വീട്ടിൽ ഇതേകുറിച്ചൊന്നും വലിയ ധാരണയില്ല. റിയാസിന്റെ ഉറ്റ സുഹൃത്ത് ജാസ്മിൻ അടക്കം റോബിന് പുറത്ത് നെ​ഗറ്റീവ് ഇമേജാണെന്നാണ് കരുതിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പുറത്തായ നിമിഷ പോലും റോബിന് പുറത്തുള്ള പിന്തുണ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതേസമയം ഇപ്പോൾ വീട്ടിലെ ക്യാപ്റ്റൻ ബ്ലെസ്ലിയാണ്. റിയാസ്, റോബിൻ എന്നിവരോട് മത്സരിച്ചാണ് ബ്ലെസ്ലി ക്യാപ്റ്റൻസി സ്വന്തമാക്കിയത്.

റിയാസ് ക്യാപ്റ്റൻസി ഒരുപാട് ആ​ഗ്രഹിച്ചെങ്കിലും മത്സരം കഴിഞ്ഞപ്പോൾ റിയാസ് തോറ്റു. ഈ ആഴ്ച പുറത്തായത് അപർണ മൾബറിയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X