പുരുഷനാണെന്നതിൽ എനിക്ക് അഭിമാനം, അക്കാര്യത്തിൽ നാണക്കേടുണ്ട്, ഇതെന്റെ ഫ്രീഡമാണ്: റിയാസ് സലിം
എൽജിബിടിക്യു പ്ലസ് അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് റിയാസ് സലിം. പലപ്പോഴും കടുത്ത സെെബർ ആക്രമണങ്ങൾ റിയാസിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പല മലയാളികളിലും ഇത്തരം കാര്യങ്ങളിൽ അവബോധമുണ്ടാക്കാൻ റിയാസിന് സാധിച്ചു. റിയാസിന്റെ ജെൻഡർ ഐഡന്റിറ്റിയെ പോലും ചോദ്യം ചെയ്യുന്നവരുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് റിയാസ്. മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയ താരം മനസ് തുറന്നത്.
ഞാൻ പുരുഷനായാണ് എന്നെ ഐഡന്റിറ്റിഫെെ ചെയ്യുന്നത്. മേക്കപ്പിടുന്നുണ്ട്. ക്ലോത്തിംഗ് ആയാലും മേക്കപ്പായാലും ജെൻഡർ ചെയ്യേണ്ട കാര്യമില്ല. നിങ്ങൾ ജെൻഡർ ചെയ്യാൻ ശ്രമിക്കുന്നത് എന്റെ പ്രശ്നമല്ല. നിങ്ങൾ ഐഡിയലസ് ചെയ്യുന്ന സ്റ്റാറുകൾ മേക്കപ്പ് ചെയ്യുന്നുണ്ട്. പക്ഷെ കുറച്ചേയുള്ളൂ. ഞാൻ കുറേക്കൂടി മേക്കപ്പ് ചെയ്യുന്നത് നിങ്ങൾക്ക് ഉൾക്കാെള്ളാനാകുന്നില്ല.

ഇതെന്റെ ഫ്രീഡമാണ്. മരിക്കുന്നത് വരെ ഞാൻ ഒരു പുരുഷനായാണ് ഐഡന്റിഫെെ ചെയ്യുന്നത്. പുരുഷനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇവിടത്തെ പുരുഷൻമാർ ചെയ്യുന്ന കാര്യങ്ങളോർത്ത് കുറച്ച് നാണക്കേട് തോന്നണമെന്നല്ലാതെ പുരുഷനായിരിക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷെ നിങ്ങളുടെ സ്റ്റീരിയോടെെപ്പുകൾ അനുസരിച്ച് ജീവിക്കാൻ ഞാൻ റെഡി അല്ല. എനിക്കതിന്റെ ആവശ്യം ഇല്ല. സെൽഫ് എക്സ്പ്രഷൻ എന്റെ ഫ്രീഡത്തിന്റെ ഭാഗമാണ്.
അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങളുടെ അഭിപ്രായം പറഞ്ഞോളൂ. പക്ഷെ തന്നെ അത് ബാധിക്കില്ലെന്നും റിയാസ് സലിം വ്യക്തമാക്കി. ഇതുവരെ ക്യൂയർ കപ്പിൾസിനെ കാണാത്തവർ കണ്ടിട്ട് നെെസ് എന്ന് പറയുന്നത് നല്ലതാണ്. പക്ഷെ ആദിലയെയും നൂറയെയും നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുന്നുണ്ടെങ്കിൽ വേറെ ഒരു വഴിയും ഇല്ലാതെ പ്രോസ്റ്റിറ്റ്യൂഷൻ ചെയ്യുന്ന ട്രാൻസ് വുമണിനെയും നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റണം. റോഡിന് സെെഡിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണ്, പക്ഷെ ആദിലയും നൂറയും ക്യൂട്ട് ആണെന്ന് നിങ്ങൾ പറയരുത്. അത് പ്രോബ്ലമാറ്റിക് ആണ്.


Click it and Unblock the Notifications