വീണയുടെ ഏറ്റവും വലിയ പേടി ഇതാണ്, എല്ലാം പൊളിച്ചടുക്കി ഭർത്താവ്, മറുപടി കേട്ട് ഞെട്ടി പ്രേക്ഷകർ
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി വീണ നായർ. മലയാളം ബിഗ് ബോസ് സീസൺ 2 ൽ എത്തിയതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർഥിയായ വീണ 63 ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്. അവസാന ദിവസം വരെ പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു മത്സരാർഥിയായിരുന്നു വീണ. താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ എല്ലാവരേയും ഞെട്ടിച്ചുവെങ്കിലും ഏറെ സന്തോഷത്തോടെയായിരുന്നു താരം ഹൗസിൽ നിന്ന് യാത്ര പറഞ്ഞ് പുറത്തു പോയത്.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ് വീണ . ബിഗ് ബോസ് ഹൗസിലെ ജീവിതം പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്റേയും കുടുബാംഗങ്ങളേയും വിശേഷവും വീണ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രേക്ഷകരുമായി ഇൻസ്റ്റഗ്രാം വഴി സംവദിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിൽ താരം കഴിഞ്ഞ ദിവസം എത്തിയിരുന്നു.
ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ ഭർത്താവ് അമാനും മകനും ഒത്തുള്ള ചില ദൃശ്യങ്ങളും താരം പങ്ക് വച്ചിരുന്നു. എന്താണ് വീണയ്ക്ക് ഏറ്റവും കൂടുതൽ പേടി എന്ന ചോദ്യത്തിന്, അമൻ പ്രേതം എന്നാണ് മറുപടി നൽകിയത്. ഒപ്പം ഏറ്റവും ഇഷ്ടപെടാത്ത കാര്യം എന്താണ് വീണയ്ക്ക് എന്ന് ചോദിക്കുമ്പോൾ ദേഷ്യപെടുന്നത് ആണെന്ന് അമാൻ മറുപടി നൽകിയിരിക്കുന്നത്. വീണയുടെ പേടിയും ദോഷ്യവും സങ്കടവുമെല്ലാം പ്രേക്ഷകർ ലൈവായി കണ്ടതാണ്.
കഴിഞ്ഞ ദിവസം നിറ പുഞ്ചിരിയോടെ നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. ചിത്രത്തിന് വീണ നൽകിയ അടിക്കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരായിരം കഥകള്‍ ഒരു ചിരിയില്‍ ഒതുക്കുന്ന ചിലരും...ഇപ്പളത്തെ ഈ വിഷമങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും എല്ലാം വേഗം അവസാനം ഉണ്ടാവട്ടേയ്, പ്രാര്‍ഥിക്കാം.- വീണ കുറിച്ചു. സുരക്ഷിതമായി വീടുകളിൽ തന്നെ ഇരിക്കൂ എന്ന ഹാഷ് ടാഗേടെയായിരുന്നു നടിയുടെ പോസ്റ്റ്. വീണയെ പോലെ തന്നെ മകനും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് . ബിഗ് ബോസ് ഹൗസിൽ എത്തിയ ആദ്യ ദിനം മുതൽ അവസാന ദിവസം വരെ മകന്റെ വിശേഷം വീണ പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. ഇപ്പോൾ വീണ സോഷ്യൽ മീഡിയിൽ എത്തുമ്പോൾ എല്ലാവരും മകനെ കുറിച്ചും തിരക്കാറുണ്ട്


Click it and Unblock the Notifications