'മോശം ഭൂതകാലത്തിൽ നിന്ന് മോചിപ്പിച്ചവൾ, ഞാൻ ആരാധിക്കുന്ന സ്ത്രീ'; വീണയേയും പ്രണയിച്ച് സ്വന്തമാക്കിയതല്ലേ?

By Desk

സീരിയൽ-സിനിമാ താരം വീണ നായരുടെ മുൻ ഭർത്താവും ആർജെയും നർത്തകനുമായ അമൻ ഭൈമി സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതനാണ്. സ്വാതി സുരേഷ് എന്നാണ് അമന്റെ യഥാർത്ഥ പേര്. അടുത്തിടെയായിരുന്നു അമന്റെ രണ്ടാം വിവാഹം. റീബ റോയിയെയാണ് അമൻ വിവാഹം ചെയ്തത്. കൊല്ലൂ‌ർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അധികം ആരെയും വിളിച്ച് ചേർക്കാതെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ച് ലളിതമായ ചടങ്ങായാണ് വിവാഹം ഇരുവരും നടത്തിയത്.

ഇരുവരും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളു. ദുബായിലാണ് ജോലി എന്നതുകൊണ്ട് തന്നെ ഇരുവരും അവിടെ സെറ്റിൽഡാണ്. ഇപ്പോഴിതാ പ്രിയ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ അമൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Aman Bhymi
Photo Credit: Aman Bhymi / Veena nair

ഏറ്റവും മോശം ഭൂതകാലത്തിൽ നിന്ന് തന്നെ മോചിപ്പിച്ചവളാണ് ഇപ്പോഴത്തെ ഭാര്യ റീബയെന്ന് അമൻ കുറിച്ചു. എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ... ഞാൻ ഏറ്റവും ആരാധിക്കുന്ന സ്ത്രീ. നീ എനിക്ക് ശരിയായ പാത കാണിച്ച് തന്നു. എന്റെ ഏറ്റവും മോശം ഭൂതകാലത്തിൽ നിന്ന് എന്നെ മോചിപ്പിച്ചു. ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടോടെ കാണാൻ എന്നെ സഹായിച്ചു. ഇന്നും എപ്പോഴും നീ എനിക്ക് നൽകിയ ഓരോ സ്നേഹത്തിനും ഞാൻ നന്ദിയുള്ളവനാണ്.

എന്റെ സുന്ദരിയായ ഭാര്യയോട് എല്ലാത്തിനും നന്ദി അറിയിക്കുന്നു എന്നായിരുന്നു അമൻ കുറിച്ചത്. ഒപ്പം ചെറിയ രീതിയിൽ നടത്തിയ പിറന്നാൽ ആഘോഷത്തിന്റെ ഫോട്ടോകളും അമൻ പങ്കിട്ടു. അമന്റേയും റീബയുടേയും ഫോളോവേഴ്സും സുഹൃത്തുക്കളും എല്ലാം പിറന്നാൾ ആശംസകൾ നേർന്ന് എത്തി.

ഭാര്യയുടെ പിറന്നാൾ ദിനത്തിൽ അമൻ പങ്കുവെച്ച കുറിപ്പ് ഫോളോവേഴ്സിന് ഇടയിൽ ചർച്ച വിഷയമായി തീർന്നിട്ടുണ്ട്. ഏറ്റവും മോശം ഭൂതകാലം എന്ന് പരാമർശിച്ചതിലൂടെ വീണയുമായുള്ള ദാമ്പത്യത്തെ ജീവിതത്തെ കുറിച്ചാണോ അമൻ പറയാതെ പറയുന്നതെന്ന സംശയമായിരുന്നു അവർക്ക്. വീണയേയും പ്രണയിച്ച് സ്വന്തമാക്കിയതല്ലേ? എന്നും ചിലർ ചോ​ദിക്കുന്നു. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു വീണയും അമനും തമ്മിലുള്ള വിവാഹം.

കണ്ണൻ എന്നാണ് അമനെ വീണ വിളിക്കുന്നത്. സ്കൂൾ കാലം മുതൽ ഇരുവരും പരിചയക്കാരായിരുന്നു. കലോത്സവ വേദികളിൽ വെച്ച് സൗഹൃദമായി പിന്നീട് കാലം നീങ്ങുന്നതിന് അനുസരിച്ച് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും മാറുകയായിരുന്നു. ഇരുവർക്കും അമ്പാടി എന്നൊരു മകനുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമനും വീണയും വേർപിരിഞ്ഞത്. മകന്റെ കാര്യത്തിൽ ഇരുവരും കോ പാരന്റിങ്ങാണ് ചെയ്യുന്നത്.

Aman Bhymi
Photo Credit: Aman Bhymi / Instagram


വീണ പ്രോ​ഗ്രാമുകളും മറ്റുമായി തിരക്കിലാകുമ്പോൾ അമനാണ് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതും അവനും സംരക്ഷിക്കുന്നതും. അമന്റെ ഇപ്പോഴത്തെ ഭാര്യ റീബയുമായും വീണയുടെ മകന് നല്ലൊരു അടുപ്പവും സ്നേഹവുമുണ്ട്. വിവാഹ ബന്ധം വേർപ്പെടുത്തിയിട്ട് ഒരു വർഷത്തോട് അടുക്കാറായി എങ്കിലും ഇതുവരെയും അമനെ പറ്റി വീണ എവിടേയും മോശമായി സംസാരിച്ചിട്ടില്ല. സ്വന്തം പ്രവൃത്തികളേയും ചിന്തകളേയും മാത്രമാണ് കുറ്റപ്പെടുത്തിയിട്ടുള്ളത്.

റീബയെ കുറിച്ചും മുമ്പൊരു അഭിമുഖത്തിൽ വീണ സംസാരിച്ചിരുന്നു. അമാൻ ഇപ്പോൾ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണ്. കണ്ണന്റെ പുതിയ പങ്കാളി നല്ല സ്ത്രീയാണ്. മുപ്പതുകളിൽ എത്തിയിട്ട് വിവാഹം കഴിച്ചാൽ മതിയായിരുന്നുവെന്ന് തോന്നാറുണ്ടെന്നും പക്വത വരാൻ അത്രയെങ്കിലും കാലം എടുക്കുമെന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞത്.

വിവാഹമോചനമെന്ന തീരുമാനത്തിലും വിഷമമില്ലെന്നാണ് വീണ പറഞ്ഞത്. മകനൊപ്പമാണ് ഇപ്പോൾ വീണയുടെ ജീവിതം. തന്റെ അച്ഛനെപ്പോലെ തന്നെ സ്നേഹിക്കുന്നൊരാൾ വന്നാൽ രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കാമെന്ന നിലപാടിലാണ് നടി.

More from Filmibeat

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X