അവള്‍ അത് മറച്ചുവെച്ചതിന് കാരണമുണ്ട്! വീണ നായരുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഭര്‍ത്താവ്!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് വീണ നായര്‍. കുശുമ്പിയായെത്തുന്ന വീണയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കില്ല. തട്ടീം മുട്ടീമെന്ന ഹാസ്യ പരമ്പരയില്‍ കോകിലയെ അവതരിപ്പിച്ചുവരുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്ക് എത്തിയത്. പുറമെ കാണുന്നത് പോലെയല്ല തങ്ങളെന്ന് പല താരങ്ങളും തെളിയിച്ചത് ബിഗ് ഹൗസിലേക്ക് എത്തിയപ്പോഴായിരുന്നു. 17 മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ പരിപാടി തുടങ്ങിയത്. സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റികളും ടിക് ടോക് താരങ്ങളുമൊക്കെ ഇത്തവണ മത്സരത്തിനുണ്ട്.

തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലെ വിഷമതകളെക്കുറിച്ചുമൊക്കെ താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ബിഗ് ഹൗസിനെ മാത്രമല്ല പ്രേക്ഷകരേയും കണ്ണീലാഴ്ത്തിയ തുറന്നുപറച്ചിലുകളായിരുന്നു ആര്യയും വീണ നായരും നടത്തിയത്. സഹോദരനെ നഷ്ടമായ വേദനയെക്കുറിച്ചായിരുന്നു ആര്യ പറഞ്ഞത്. അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു വീണ നായര്‍. തന്റെ ഭര്‍ത്താവിനോട് പോലും പറയാത്ത കാര്യമാണ് പറയുന്നതെന്നും താരം പറഞ്ഞിരുന്നു. വീണയുടെ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് ഭര്‍ത്താവായ ആര്‍ ജെ അമാന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

അറിയില്ലായിരുന്നു

അറിയില്ലായിരുന്നു

തന്റെ ഭര്‍ത്താവായ കണ്ണേട്ടനോട് പോലും പറയാത്ത കാര്യങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് വീണ നായര്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. ആദ്യമായാണ് ഈ സംഭവത്തെക്കുറിച്ച് താന്‍ അറിയുന്നത്. അവള്‍ അനുഭവിച്ച കാര്യം ഇത്ര ആഴത്തില്‍ തനിക്ക് അറിയുമായിരുന്നില്ല. തന്നോടുള്ള അഗാധമായ സ്‌നേഹം കൊണ്ട് മാത്രമാണ് ഇക്കാര്യങ്ങള്‍ തന്നില്‍ നിന്നും മറച്ചുവെച്ചത്. എന്നാല്‍ ആ സമയത്ത് അവള്‍ ഏത് അവസ്ഥയിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാവുകയെന്നത് തനിക്ക് അറിയാവുന്ന കാര്യമാണെന്നും അമാന്‍ പറയുന്നു.

Recommended Video

Bigg Boss Malayalam Season 2 Episode 4 Review | FilmiBeat Malayalam
കൂടുതല്‍ സ്‌ട്രോങ്ങാക്കി മാറ്റും

കൂടുതല്‍ സ്‌ട്രോങ്ങാക്കി മാറ്റും

ഇപ്പോഴെങ്കിലും അവള്‍ എല്ലാം തുറന്നുപറഞ്ഞില്‍ സന്തുഷ്ടവാനാണ് തെന്നും അദ്ദേഹം പറയുന്നു. ഈ തുറന്നുപറച്ചിലുകള്‍ അവളെ കൂടുതല്‍ കരുത്തയാക്കുമെന്ന് അറിയാം. ഭര്‍ത്താവിന് അറിയാത്ത എന്ത് രഹസ്യമാണ് വീണ പറയാന്‍ പോവുന്നതെന്നായിരുന്നു ആദ്യം പ്രേക്ഷകര്‍ ചോദിച്ചത്. താരത്തിന്റെ തുറന്നുപറച്ചിലുകള്‍ അറിഞ്ഞതോടെ ഭര്‍ത്താവിന്റെ പ്രതികരണം എങ്ങനെയാണെന്നായിരുന്നു പലരും ചോദിച്ചത്. ഇതിന് പിന്നാലെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

ജീവിതത്തില്‍ ഇങ്ങനെയാണ്

ജീവിതത്തില്‍ ഇങ്ങനെയാണ്

തമാശക്കാരിയായാണ് വീണ മിക്കപ്പോഴും എത്താറുള്ളത്, സ്‌ക്രീനിലൂടെ എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഉള്ളില്‍ വലിയ കനലുമായാണ് താരം മുന്നേറുന്നതെന്ന് പലര്‍ക്കും അറിയുമായിരുന്നില്ല. പെട്ടെന്ന് സങ്കടം വരുന്ന, സെന്‍സിറ്റീവ് വ്യക്തിയാണ് താനെന്ന് പറഞ്ഞ വീണ ജീവിതത്തിലെ വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ ആരാധകരും കൂടെക്കരയുകയായിരുന്നു. ഒപ്പമുള്ളവര്‍ മാത്രമല്ല കാഴ്ചക്കാരെയും വേദനയിലാഴ്ത്തുന്ന കാര്യങ്ങളായിരുന്നു ഇത്.

 വ്യത്യസ്തമായ പ്രതികരണങ്ങള്‍

വ്യത്യസ്തമായ പ്രതികരണങ്ങള്‍

കഴിഞ്ഞ തവണത്തെപ്പോലെ വിവിധ താരങ്ങള്‍ക്കായുള്ള പേജുകളും ഫാന്‍സ് ഗ്രൂപ്പുകളുമൊക്കെ ഇത്തവണയും സജീവമാണ്. ആര്‍മി ഗ്രൂപ്പുകളും ഇതിനകം തന്നെ സജീവമായി മാറിയിട്ടുണ്ട്. വീണ നായരുടെ തുറന്നുപറച്ചിലുമായി ബന്ധപ്പെട്ട പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്. ഭര്‍ത്താവിനോട് പോലും പറയാതിരുന്ന രഹസ്യമോ, അത് ശരിയായില്ലെന്ന തരത്തിലാണ് ഒരു വിഭാഗത്തിന്റെ കമന്റ്.

വിമര്‍ശിച്ചവരും കുറവല്ല

വിമര്‍ശിച്ചവരും കുറവല്ല

ഈ സംഭവത്തെക്കുറിച്ച് താരം നേരത്തെയും പ്രതികരിച്ചിരിട്ടുണ്ടെന്നും ഇമോഷണല്‍ രീതിയിലൂടെ പിന്തുണ നേടാനായുള്ള ശ്രമമാണ് ഇതെന്ന വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. നാളിത്രയായിട്ടും ഈ വിഷയം ഭര്‍ത്താവിന് പോലും അറിയില്ലെന്ന് പറഞ്ഞത് വിശ്വസിക്കാനാവില്ലെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ആത്മാര്‍ത്ഥതയോടെയാണ് താരം സംസാരിച്ചതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അച്ഛനും അമ്മയും മുകളിലിരുന്ന് ചിരിക്കുമ്പോള്‍ നീയിവിടെ കരഞ്ഞിരിക്കല്ലേയെന്ന് പറഞ്ഞായിരുന്നു മറ്റുള്ളവര്‍ താരത്തെ ആശ്വസിപ്പിച്ചത്.

അമ്മയെ രക്ഷിക്കാനായി

അമ്മയെ രക്ഷിക്കാനായി

അമ്മയ്ക്ക് സുഖമില്ലാതെ വന്നപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയമായിരുന്നു അത്. ശരീരം വിറ്റാലോ എന്ന് വരെ ആ സമയത്ത് താന്‍ ചിന്തിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. 961 രൂപയായിരുന്നു ആ സമയത്ത് കൈയ്യിലുണ്ടായിരുന്നത്. ഈ വിഷയം കണ്ണേട്ടനോട് പറയാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വീണ പറഞ്ഞിരുന്നു.

സുരാജിന്റെ സഹായം

സുരാജിന്റെ സഹായം

സുരാജ് വെഞ്ഞാറമൂടാണ് ആ സമയത്ത് സഹായവുമായി തനിക്കരികിലേക്ക് എത്തിയതെന്ന് താരം പറയുന്നു. കല്യാണം അടുത്തിരുന്ന സമയമായിരുന്നതിനാല്‍ കുറച്ച് സ്വര്‍ണ്ണം കൈയ്യിലുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തെക്കുറിച്ച് തനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. കൈയ്യില്‍ കുറച്ച് പൈസയും തന്ന് എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂയെന്നും പറഞ്ഞാണ് സുരാജേട്ടന്‍ പോയത്. അമ്മയുടെ ആരോഗ്യനില വഷളാവുകയായിരുന്നു പിന്നീടെന്നും വീണ നായര്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും ഇല്ലാത്തതിന്റെ വിഷമതകളെക്കുറിച്ചുള്ള തുറന്നുപറച്ചിലില്‍ എല്ലാവരും സങ്കടത്തിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X