'അദ്ദേഹം പ്രതീക്ഷിച്ച പെൺകുട്ടിക്ക് പകരം ഞാൻ ചെന്നത് ഇഷ്ടപ്പെട്ടില്ല... ദേഷ്യപ്പെട്ടു, മനസിലെ വി​ഗ്രഹം ഉടഞ്ഞു'

സോഷ്യൽമീഡിയ സജീവമായതോടെ സിനിമാ പ്രമോഷനുകളെല്ലാം സമൂഹ്യമാധ്യമങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കാറുള്ളത്. മുമ്പ് ഒരു വാർത്താ സമ്മേളനത്തിലോ നോട്ടീസിലോ ഒതുങ്ങിയായിരുന്നു സിനിമാ പരസ്യങ്ങൾ‌. എന്നാൽ ഇന്ന് ഒരു സിനിമയുടെ പ്രമോഷന് വേണ്ടി മാത്രം എണ്ണമറ്റ അഭിമുഖങ്ങളാണ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും നൽകുന്നത്. ഒരിടയ്ക്ക് പ്രമോഷനുകളിൽ അവതാരകർ ചോദിക്കുന്ന ചോ​ദ്യങ്ങളുടെ പേരിൽ ചില താരങ്ങളും അവതാരകരും തമ്മിൽ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

അതുപോലെ അഭിമുഖങ്ങൾ ചെയ്യാനെത്തുമ്പോൾ ചില താരങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ അവതാരകർക്കും ഉണ്ടായിട്ടുണ്ട്. ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസി വിവാദത്തിൽപ്പെട്ടിരുന്നു.

RJ Gaddafi

അതിന് പിന്നാലെ റെഡ് എംഎമ്മിന് നൽകിയ അഭിമുഖത്തിൽ അവതാരകനോട് മോശമായി സംസാരിക്കുന്ന ശ്രീനാഥ് ഭാസിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ശ്രീനാഥ് ഭാസിയിൽ നിന്ന് മാത്രമല്ല മലയാളത്തിലെ വേറെയും ചില താരങ്ങളുടെ മോശം പെരുമാറ്റം മൂലം അവതാരകർ അപമാനിക്കപ്പെട്ടിട്ടുണ്ട്. പലരും പേരുകൾ പുറത്ത് പറഞ്ഞിട്ടില്ലെന്ന് മാത്രം.

ഇപ്പോഴിതാ ആർ ജെ ​ഗദ്ദാഫി സമാനമായൊരു അനുഭവം സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരു വ്യക്തിയിൽ നിന്നും തനിക്കുണ്ടായത് വെളിപ്പെടുത്തിയിരിക്കുകയാണ്. നടൻ, അവതാരകൻ, ആർ‌ ജെ, മോഡൽ തുടങ്ങി വിവിധ വിശേഷണങ്ങളിൽ തിളങ്ങുകയും അടുത്ത കാലത്തായി ലൈം ലൈറ്റിൽ സജീവമായി നിൽക്കുന്ന വ്യക്തിത്വവുമാണ് ആർ ജെ ​ഗദ്ദാഫി. യെസ് എഡിറ്റോറിയലിന്റെ പ്രോ​ഗ്രാം ​ഹെഡ്ഡാണിപ്പോൾ ​ഗദ്ദാഫി.

ദി മാഡ്പ്രാ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ​ഗദ്ദാഫി അനുഭവം വെളിപ്പെടുത്തിയത്. ഒരു സെർവന്റിനെപ്പോലെയാണ് അന്ന് പ്രമുഖ വ്യക്തി തന്നോട് പെരുമാറിയതെന്നാണ് ​ഗദ്ദാഫി പറഞ്ഞത്. വലിയ ആളെന്ന് വിചാരിച്ച വ്യക്തിയിൽ നിന്ന് ഞാൻ ഭയങ്കരമായി ഇൻസൾട്ടടായിട്ടുണ്ട്. അദ്ദേഹം രാവിലെ പത്ത് മണിക്ക് ഞങ്ങൾക്ക് ഇന്റർവ്യു തരാമെന്നാണ് പറഞ്ഞിരുന്നത്. ഒരു ഫിലിം പ്രമോഷനായിരുന്നു.

പക്ഷെ അദ്ദേഹത്തിന് മൂഡില്ലാത്തതുകൊണ്ട് പത്ത് മണി എന്നത് പതിനൊന്നരയായി. പിന്നീട് അത് പന്ത്രണ്ട് മണിയായി. അപ്പോഴെല്ലാം നമ്മൾ വെയിറ്റ് ചെയ്യുകയാണ് അദ്ദേഹത്തിന് വേണ്ടി. പിന്നീട് അത് രണ്ടരയായി. അപ്പോൾ ഒരാൾ ഇപ്പോൾ ഇന്റർവ്യു തരാൻ പറ്റില്ല... പുള്ളിക്കാരന് ഒരു മൂഡില്ലെന്ന് വന്ന് പറഞ്ഞു. അങ്ങനെ രാത്രി ഇന്റർവ്യുവിന് ടൈം ഫിക്സ് ചെയ്യാമെന്ന് ധാരണയായി.

RJ Gaddafi

ഞാൻ തിരിച്ച് ഓഫീസിൽ വന്നു. ഞാൻ തലേദിവസം രാത്രി ഉറക്കമിളച്ച് ഇരുന്നാണ് ക്വസ്റ്റ്യൻസും കണ്ടന്റും പ്രിപ്പേർ ചെയ്തത്. അങ്ങനെ ഇന്റർവ്യു ഷൂട്ട് രാത്രി എട്ടരയ്ക്ക് നടന്നു. അന്ന് ഞങ്ങളുടെ ചാനലിൽ വർക്ക് ചെയ്തിരുന്ന വേറൊരു പെൺകുട്ടി വരുമെന്നാണത്രെ പുള്ളിക്കാരൻ വിചാരിച്ചത്. പക്ഷെ പുള്ളിക്കാരിയല്ല ഞാനാണ് ചെന്നത്. ഞാൻ ചെന്നിരുന്ന് ഇൻട്രോ പറഞ്ഞതും പുള്ളിക്കാരൻ ഷൗട്ട് ചെയ്തു.

പുള്ളിക്കാരൻ എക്സ്പെക്ട് ചെയ്ത പെൺകുട്ടിയല്ല ഇന്റർവ്യുവിന് ചെന്നത് എന്നതുകൊണ്ടാകാം അങ്ങനെ നടന്നത് എന്നാണ് അണിയറക്കാർ പറഞ്ഞത്. എനിക്ക് ഇന്റർവ്യു തരാൻ താൽപര്യമില്ല. ഇവൻ മര്യാദയ്ക്കൊന്നും പ്രിപ്പേർ ചെയ്തിട്ടില്ല എന്നെല്ലാം അയാൾ പറഞ്ഞു. എന്റെ ഒരു ക്വസ്റ്റ്യൻ പോലും ഞാൻ അപ്പോൾ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. ഒരു സെർവന്റിനെപ്പോലെ അയാൾ അന്ന് എന്നോട് പെരുമാറി.

നമ്മൾ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ്. എന്റെ മനസിലെ വി​ഗ്രഹം അന്ന് ഉടഞ്ഞു എന്നാണ് ​ഗദ്ദാഫി പറഞ്ഞത്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ​ഗദ്ദാഫിക്ക് ലഭിക്കുന്നത്. പേര് വെളിപ്പെടുത്താനും ​ഗദ്ദാഫിയോട് പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.

More from Filmibeat

Read more about: anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X