ഇന്റിമേറ്റ് സീനിൽ അഭിനയിക്കില്ലെന്ന് പറഞ്ഞില്ല, രേണുവിന് സമ്മതം, ആ വീഡിയോ എന്റെ ഇഷ്ടപ്രകാരമെടുത്തതല്ല!
രേണു സുധി ഭാഗമാകുന്ന ആൽബം സോങുകളും ഷോർട്ട് ഫിലിമുകളും അടുത്തിടെയായി ചർച്ചയായി മാറുന്നത് ഇന്റിമേറ്റ് സീനുകളും ഉൾപ്പെടുത്തുന്നുവെന്നതിന്റെ പേരിലാണ്. മാത്രമല്ല ആൽബത്തിലും ഷോർട്ട് ഫിലിമുകളും നായകന്മാരാകുന്നവർക്കൊപ്പം നിലവാരമില്ലാത്ത റീലുകൾ ചെയ്യുന്നുവെന്നുള്ള വിമർശനവും രേണുവിന് ലഭിക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത് കുട്ടനാടൻ കായലിലെ എന്ന് തുടങ്ങുന്ന സിനിമാ ഗാനത്തിന് രേണുവും സംഘവും ചെയ്ത റീൽ ആയിരുന്നു.
ഇപ്പോഴിതാ ആ റീലുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾക്കും രേണു സുധിയെ വെച്ച് ആൽബത്തിൻ്റെ മറവിൽ അഡൽട്ട് കണ്ടന്റ് നിർമ്മിക്കുന്നുവോ എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് സംവിധായിക ആർജെ ലെച്ചു.

വോയ്സ് ഓവർ ആർട്ടിസ്റ്റ് കൂടിയായതുകൊണ്ടാണ് ആർജെ എന്ന് കൂടി പേരിനൊപ്പം ചേർത്തത്. നാലര വർഷമായി ഈ ഫീൽഡിലുണ്ട്. തുടക്കത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. സ്വന്തമായി വർക്ക് ചെയ്യണം എന്ന ആഗ്രഹത്തിലാണ് സംവിധാനം ചെയ്ത് തുടങ്ങിയത്. ആൽബം സോങ്സ് മാത്രമല്ല ഷോർട്ട് ഫിലിംസും എടുത്തിട്ടുണ്ട്.
മന്ദാരച്ചേലിൽ, കള്ളിപെണ്ണും കള്ളുംകുപ്പിയും എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടത് ആർജെ ലെച്ചു പറഞ്ഞ് തുടങ്ങി. നെഗറ്റീവ് പബ്ലിസിറ്റി ആഗ്രഹിച്ചല്ല രേണു ചേച്ചിയെ വെച്ച് ആൽബം വീഡിയോ ചെയ്യുന്നത്. റീച്ചിന് വേണ്ടിയുമല്ല. ഞങ്ങളുടെ കഥാപാത്രത്തിന് യോജിച്ചയാളാണ് രേണു. മാത്രമല്ല ട്രെന്റിങിൽ നിൽക്കുന്നയാളുമാണ്. ഞങ്ങളുടെ കഥയിലും പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങൾ ചെയ്യാനും രേണു ഓക്കെയായിരുന്നു. ചെയ്യാൻ തയ്യാറുമായിരുന്നു.
സ്റ്റോറിയിലെ കാര്യങ്ങളെല്ലാം രേണു ചേച്ചി അടക്കമുള്ള ആർട്ടിസ്റ്റുകൾക്ക് വിശദീകരിച്ച് കൊടുത്തിരുന്നു. അവർ അതിന് സമ്മതം അറിയിച്ച ശേഷം മാത്രമാണ് രണ്ട് ആൽബത്തിന്റേയും സ്റ്റോറി ലോക്ക് ആക്കിയത്. ഡ്രസ് എന്തായിരിക്കും എന്നതടക്കം തലേന്ന് തന്നെ ആർട്ടിസ്റ്റുകൾക്ക് വിശദീകരിച്ച് കൊടുക്കും. എന്നിരുന്നാലും ഷൂട്ട് നടക്കുമ്പോൾ ഇൻസ്ട്രക്ഷൻസ് കൊടുക്കുന്നത് നമുക്ക് ആവശ്യമുള്ള വിഷ്വൽസ് കിട്ടാൻ വേണ്ടിയാണ്.
അല്ലാതെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കാനോ എ പടം പിടിക്കണം എന്ന ഉദ്ദേശത്തിലോ അല്ല. ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ കഴിയില്ലെന്ന് രേണു ചേച്ചിയോ ദാസേട്ടനോ ഒന്നും പറഞ്ഞിട്ടില്ല. കാരണം എല്ലാവർക്കും കഥയും സീനുകളും ചെയ്യാൻ താൽപര്യമായിരുന്നു. ഞങ്ങളുടെ ആൽബത്തിന്റെ ക്ലൈമാക്സും ഇടയിലെ കുറച്ച് ഭാഗങ്ങളും ആൽബം റിലീസാകും മുമ്പ് പുറത്ത് വന്നിരുന്നു.

ബാക്കി പുറത്ത് വന്ന വിഷ്വൽസൊന്നും ആൽബത്തിന് വേണ്ടി എടുത്തവയല്ല. സിനിമാ ഗാനത്തിനൊപ്പം രേണുവും പ്രതീഷും ദാസേട്ടനും അക്ഷയിയുമെല്ലാം ഡാൻസ് ചെയ്യുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തതും പ്രമോഷന് വേണ്ടി മാത്രമാണ്. അത് ആൽബത്തിന് വേണ്ടി എടുത്തതല്ല. എന്റെ ഇഷ്ടപ്രകാരം എടുത്തതുമല്ല. രേണു ചേച്ചി അടക്കമുള്ള ആർട്ടിസ്റ്റുകൾ അവരുടെ ഇഷ്ടപ്രകാരം എടുത്തതാണ്. അവരാണ് ആ കണ്ടന്റ് കൊണ്ടുവന്നതും.
എല്ലാവരും കൂടി ചിന്തിച്ചാണ് ആ കോണ്ടന്റ് എടുത്തത്. അല്ലാതെ എ പടം എന്ന രീതിയിൽ എടുത്തതല്ല. ഞാൻ അഭിനയിക്കാൻ വിളിച്ചുവെന്ന് കരുതി ആർട്ടിസ്റ്റുകൾ എന്റെ അടിമയല്ല. അതുകൊണ്ട് അവർ എന്തെങ്കിലും ചെയ്താൽ വിലക്കാൻ എനിക്ക് അവകാശമില്ലെന്നും ആർജെ ലെച്ചു പറഞ്ഞു. രേണു സുധി ഒരു പൊട്ടിപെണ്ണാണ്.
ആര് എന്ത് പറഞ്ഞ് കൊടുത്താലും അതുപോലെ ചെയ്യും എന്നത് തെറ്റായ വാദമാണെമന്നും അവർ പറഞ്ഞു. സുധിയുടെ മരണശേഷമാണ് രേണു അഭിനയത്തിലേക്ക് ഇറങ്ങിയത് ചെയ്യുന്നത് ചെറിയ പ്രോജക്ടുകളാണെങ്കിലും രേണു ഭാഗമാണെങ്കിൽ അത് കുറഞ്ഞത് വൺ മില്യൺ വ്യൂസ് എങ്കിലും യുട്യൂബിൽ നേടും.


Click it and Unblock the Notifications

















