ശരികളെ എവിടെയും പറയാൻ ഭയമില്ലാത്ത ഈ കാലത്തിലെ സ്ത്രീ! രേഷ്മയെക്കുറിച്ച് രഘു

By Prashant V R

മോഡലിംഗ് രംഗത്ത് തിളങ്ങിയ ശേഷം ബിഗ് ബോസിലേക്ക് എത്തിയ താരമാണ് രേഷ്മാ രാജന്‍. രജിത്ത് കുമാറുമായുളള പ്രശ്‌നത്തിന് പിന്നാലെയായിരുന്നു രേഷ്മ ഷോയില്‍ നിന്നും പുറത്തുപോയത്. രജിത്ത് രേഷ്മയുടെ കണ്ണില്‍ മുളകുതേച്ച സംഭവം വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് ഹൗസിലേക്ക് രേഷ്മ പ്രവേശനം നിഷേധിച്ചതിന് പിന്നാലെയാണ് ഡിആര്‍കെ പുറത്തുപോയത്. രജിത്തിന് പിന്നാലെ രേഷ്മയും എലിമിനേഷനിലൂടെ പുറത്തുപോയിരുന്നു.

ബിഗ് ബോസിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു രേഷ്മ. എന്നാല്‍ രണ്ടാം പകുതിയില്‍ ഹൗസില്‍ കാര്യമായി തിളങ്ങാന്‍ രേഷ്മയ്ക്ക് ആയില്ല. ബിഗ് ബോസില്‍ രേഷ്മയുടെയും അടുത്ത സുഹൃത്തായിരുന്നു രഘു.

രേഷ്മയെക്കുറിച്ചുളള വിലയിരുത്തലുമായും

രേഷ്മയെക്കുറിച്ചുളള വിലയിരുത്തലുമായും രഘു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ എത്തിയിരുന്നു. രേഷ്മയെ ഹോളിവുഡ് താരം ഷാരണ്‍ സ്‌റ്റോണുമായി താരതമ്യം ചെയ്യുകയാണ് രഘു. ആര്‍ജെ രഘുവിന്റെ വാക്കുകളിലേക്ക്: 1992 ലെ ഒരു മാർച്ച് മാസത്തിലാണ് ലോസ് ആഞ്ചലസിലെ ന്യൂ ബെർളി സിനിമാ തീയേറ്ററിൽ "ബേസിക്ക് ഇന്‍സ്റ്റിങ്ക്റ്റ്‌" റിലീസ് ചെയുന്നത്. വെളുത്ത വസ്ത്രത്തിൽ കാലിന്മേൽ കാലും കേറ്റിയിരുന്ന്, വലതു കയ്യിൽ എരിയുന്ന സിഗരറ്റുമായി, തീക്ഷ്ണതയുള്ള നോട്ടവുമായി പ്രേക്ഷ ഹൃദയങ്ങളിലേക്ക്‌ കയറിയിരുന്ന നായികയാണ് ഷാരൺ സ്റ്റോൺ.

പെൻസിൽവാലിയിൽ

പെൻസിൽവാലിയിൽ ഫാക്ടറി തൊഴിലാളിയുടെ മകളായി ജനിച്ച്, കിട്ടാവുന്ന സർക്കാർ ജോലിയിൽ തങ്ങികൂടാൻ ഷാരൺ സ്റ്റോൺ തയാറായില്ല. സ്വന്തം ഇഷ്ട പ്രകാരം മോഡലിംഗ് തിരഞ്ഞെടുത്ത് പാരിസിലേക്കു ചേക്കേറി, അഭിനയ മോഹം തലക്കു പിടിച്ച കാലത്ത് തിരിച്ചു ന്യൂയോർക്കിലേക്കും. "എൻ്റെ ഇഷ്ടങ്ങളാണ് എന്നെ നയിക്കുന്നത്, ആരെന്തു പറഞ്ഞാലും ഞാൻ എൻ്റെ ശരികൾ മാത്രമാണ് ചെയുന്നത് " (ഷാരൺ സ്റ്റോൺ CNN ഇന്റർവ്യൂ).

അർണോൾഡ് സിനിമയായ

അർണോൾഡ് സിനിമയായ "ടോട്ടൽ റീകോളിൽ " മികച്ച കഥാപാത്രവുമായി ഷാരൺ സംവിധായകരുടെ നോട്ടപ്പുള്ളിയായി. ആക്ഷൻ സിനിമയിലെ നായികയെ ഇറോട്ടിക് ത്രില്ലറിൽ അഭിനയിപ്പിക്കാനുള്ള സംവിധായകൻ്റെ തീരുമാനം തെറ്റിയില്ല. "ബേസിക്ക് ഇന്‍സ്റ്റിങ്ക്റ്റ്" ബോക്സ് ഓഫിസ് റെക്കോഡുകൾ തകർത്തു. ഉറച്ച നിലപാടും, ശക്തമായ വ്യക്തിതവും ഉള്ള സൂപ്പർ നായികക്കൊപ്പം വിവാദങ്ങളും പിന്നാലെ വന്നു,

ന്യൂ യോർക്കിലും കൊതുകിൻ്റെ

" ന്യൂ യോർക്കിലും കൊതുകിൻ്റെ ശല്യം " (ഷാരൺ സ്റ്റോൺ ന്യൂയോർക് ടൈംസിൽ തനിക്കെതിരെ വരുന്ന വിവാദങ്ങളെ കുറിച്ച് പറഞ്ഞത്). സദാചാരത്തെയും, സ്തീകൾക്കെതിരെയുള്ള അക്രമങ്ങളെയും മുഖം നോക്കാതെ വിമർശിച്ച ഈ നടി ഹോളിവുഡിലെ പല താപ്പാനകളുടെയും പേടി സ്വപ്നമായി. താരം എന്നതിലുപരി ആഫ്രിക്കയിലും , മിഡിൽ ഈസ്റ്റിലെ പോസ്റ്റ് വാർ മേഖലകളിലും തൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ഷാരൺ സ്റ്റോൺ ഇന്നും നിറ സാന്നിധ്യമാണ്. ശരികളെ എവിടെയും പറയാൻ ഭയമില്ലാത്ത, തീക്ഷ്ണമായ നോട്ടം കൊണ്ട് ലോകം മാറ്റിമറിക്കാൻ പ്രാപ്തയായ ഈ കാലത്തിലെ സ്ത്രീ എന്ന വിശേഷണത്തിനൊപ്പം ഭാവിയുടെ ലോകം രേഷമക്ക് ഒപ്പമാകട്ടെ, ആര്‍ ജെ രഘു കുറിച്ചു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X