സുജോയെ ജെയിംസ് ബോണ്ട് താരവുമായി താരതമ്യപ്പെടുത്തി രഘു! റെഡ് കാര്‍പ്പറ്റുകളിലെ നിറ സാന്നിദ്ധ്യമാവട്ടെ
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സുജോ മാത്യൂ. തുടക്കം മുതല്‍ എ്ല്ലാ ടാസ്‌ക്കുകളിലും മികച്ച പ്രകടനമായിരുന്നു സുജോ കാഴ്ചവെച്ചത്. തിരിച്ചുവരവില്‍ രജിത്ത് കുമാറിനൊപ്പം നിന്നാണ് സുജോ മുന്നേറിയത്. രജിത്ത്, രഘു, അമൃത അഭിരാമി, അലക്‌സാന്‍ഡ്ര തുടങ്ങിയവര്‍ക്കൊപ്പം ഗ്രൂപ്പായി നിന്നാണ് സുജോ ഗെയിം കളിച്ചത്.
സുജോയെക്കുറിച്ചുളള വിലയിരുത്തലുമായി ബിഗ് ബോസ് സുഹൃത്ത് ആര്‍ജെ രഘു എത്തിയിരുന്നു. സുജോയെ ജെയിംസ് ബോണ്ട് താരം ഡാനിയല്‍ ക്രെയ്ഗുമായി താരതമ്യപ്പെടുത്തുകയാണ് രഘു.

ആര്‍ജെ രഘുവിന്റെ വാക്കുകളിലേക്ക്: ഒരിക്കലെങ്കിലും രണ്ടു വിരല്‍ തോക്കിന്റെ രൂപത്തിലാക്കി ' ഐ ആം ബോണ്ട്, ജെയിംസ് ബോണ്ട് ' എന്ന് പറയാത്തവര്‍ കുറവാണ്. ജെയിംസ് ബോണ്ട് സീരിസിലെ ഇപ്പോഴത്തെ ബോണ്ട് ആണ് 'ക്രേഗ് '. 16 ആം വയസ്സിലെ ഇംഗ്ലണ്ടിലെ ഒരു പിടി ആര്‍ട് സ്‌കൂളുകള്‍ തള്ളിക്കളഞ്ഞ പ്രൊഫൈല്‍ ആണ് ഡാനിയല്‍ ക്രേഗിന്റെത്. കാരണം ഇടുങ്ങിയ കണ്ണുകള്‍ ഒരു അഭിനേതാവിനു ചേരുന്നതല്ല എന്നതായായിരുന്നു.

ഇന്ന് ലോക ഭൂപടത്തില്‍ സമ്പന്നരായ അഭിനേതാക്കളുടെ ലിസ്റ്റില്‍ ഡാനിയല്‍ ക്രേഗിന്റെ പേര് കിടക്കുന്നതു മുന്നില്‍ തന്നെയാണ്. വിമര്‍ശനങ്ങള്‍ ഹാര്‍ഡ് വര്‍ക്കിലൂടെ മാറ്റിയെടുത്ത് ലോകത്തിനുമുന്നില്‍ ഗമയോടെ നിലക്കുന്ന ഉദാഹരണമാണ് ക്രേഗ്. ഇംഗ്ലണ്ടിലെ BBC പരമ്പരകളില്‍ തിളങ്ങി നിന്ന ക്രേഗ്, ഹോളിവുഡിലേക്ക് ചേക്കേറിയത് കുഞ്ഞു റോളുകളില്‍ മുഖം കാണിക്കാന്‍ മാത്രമായിരുന്നു.

ടോംബ് റൈഡര്‍ മുതല്‍ ക്രേഗ് ലോക മാര്‍ക്കറ്റില്‍ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറി. സ്പില്‍ബര്‍ഗിനെ പോലെ പ്രശസ്ത സംവിധായകര്‍ ക്രേഗിന്റെ കാള്‍ ഷീറ്റിനു വേണ്ടി കാത്തുനിന്നു. 2005 ഇല്‍ ആദ്യ ജെയിംസ് ബോണ്ട് സിനിമക്ക് കരാര്‍ ചെയ്ത ശേഷവും സ്പില്‍ബെര്‍ഗ് സിനിമയായ മ്യൂണിക്കില്‍ ക്രെഗ് അഭിനയിച്ചു. താനിഷ്ടപ്പെടുന്ന നടന്മാരുടെ പട്ടികയില്‍ ക്രേഗിന്റെ സ്ഥാനം മുന്നിലാണ് എന്ന് അഭിപ്രായപ്പെട്ടതു സ്പില്‍ബെര്‍ഗ് തന്നെയാണ്. ബോണ്ട് സിനിമകളുടെ കഥാപാത്ര സവിശേഷതക്കായി ശാരീരികമായും , മാനസികമായും ക്രേഗ് തയാറായി.

ലോകത്തെ ഏറ്റവും 'സെക്‌സിയെസ്റ്റ് മാന്‍ 'എന്ന പദവി പലപ്പോഴും ക്രേഗിനെ തേടി എത്തി. ഡ്യൂപ്പ് ഇല്ലാതെ 80% സീനുകളും പൂര്‍ത്തിയാക്കിയ ആദ്യ ബോണ്ട് എന്ന പദവി ക്രേഗിന് സ്വന്തം. ലോകത്തെ കഴിഞ്ഞ 15 വര്‍ഷത്തെ സ്‌റ്റൈല്‍ സെക്ടറിലെ ട്രെന്‍ഡിങ് താരമാണ് ക്രെഗ്. വന്‍കിട ബ്രാന്‍ഡുകളുടെ അംബാസിഡര്‍ ആവാന്‍ ക്രേഗിന് മുന്നില്‍ ഓഫറുകള്‍ ക്യൂ നില്‍ക്കുമ്പോഴും തന്റെ കാര്യങ്ങള്‍ സെലിബ്രിറ്റി ഗമയില്ലാതെ സാധാരണക്കാരനെ പോലെ ജീവിക്കുന്ന താരമായാണ് ക്രേഗ് അറിയപ്പെടുന്നത്.

'ഗ്രോസറി ഷോപ്പില്‍ ഡിഷ് വാഷ് തപ്പുന്നതിനിടക്കാണ് ബോണ്ട് പ്രൊഡ്യൂസര്‍ ' ബാര്‍ബ്രെ ബ്രുക്ലിയുടെ ' ഫോണ്‍ കാള്‍ വരുന്നത്. ഡിഷ് വാഷ് താഴെ വച്ചു ഞാന്‍ 'വോഡ്ക്കയുടെ' അരികിലേക്കോടി. എന്റെ ആഘോഷം അവിടെ തീര്‍ന്നു (കാസിനോ റോയല്‍ സിനിമാ പ്രൊമോഷന്‍ അഭിമുഖത്തിലെ വാചകം ). തന്റെ പ്രവര്‍ത്തന മേഖലയില്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവും നടത്തുന്ന സുജോയും ലോകമെമ്പാടുമുള്ള റെഡ് കാര്‍പെറ്റുകളിലെ നിറ സാന്നിധ്യം ആവട്ടെ, ആര്‍ജെ രഘു കുറിച്ചു.


Click it and Unblock the Notifications