തെസ്‌നി ഖാനെ ജാപ്പനീസ് നടിയുമായി താരതമ്യം ചെയ്ത് രഘു! ഇനിയും ഉയരങ്ങളില്‍ എത്തട്ടെയെന്ന് ആശംസ

By Midhun Raj

സഹനടിയായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് തെസ്നി ഖാന്‍. മിമിക്രി വേദികളില്‍ നിന്നുമാണ് തെസ്‌നി സിനിമയിലേക്ക് എത്തിയത്. ടെലിവിഷന്‍ പരിപാടികളിലും തിളങ്ങിയ നടി പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയാണ് അടുത്തിടെ തെസ്‌നി ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തത്. വളരെ കുറച്ചുകാലം ഷോയില്‍ നിന്ന താരം എല്ലാവരോടും ഒരേപോലെ പെരുമാറിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു.

thesnikhan-rjraghu

തെസ്‌നി ഖാനെക്കുറിച്ച് ബിഗ് ബോസ് മുന്‍മല്‍സരാര്‍ത്ഥി ആര്‍ജെ രഘു നടത്തിയ വിലയിരുത്തല്‍ വൈറലായിരുന്നു. ജാപ്പനീസ്-അമേരിക്കന്‍ നടി റിങ്കോ കിക്കൂച്ചിയുമായി തെസ്‌നിയെ താരതമ്യപ്പെടുത്തികൊണ്ടാണ് രഘു എത്തിയിരിക്കുന്നത്.

ആര്‍ജെ രഘുവിന്റെ വാക്കുകളിലേക്ക്; ജപ്പാനിലെ ഹഡാനോ ഗ്രാമത്തിലെ ഒരു മജീഷ്യന്റെ മകളായാണ് റിങ്കോ ജനിച്ചത്, മാജിക്ക് ജീവിത വരുമാനമാക്കിയ അച്ഛനൊപ്പം ജപ്പാനിലെ ഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്രയില്‍ നിന്നും റിങ്കോങ്ക് ലഭിച്ച ജീവിത പരിജ്ഞാനവും, അനുഭവ സമ്പത്തും പില്‍ക്കാലത്തു അവരെ ജപ്പാനിലെ മികച്ച നടിയാക്കി.

15 ആം വയസ്സില്‍ ടോക്കിയോ തെരുവിലെ ഷോക്കിയിടയില്‍ ഒരു കാസ്റ്റിംഗ് ഏജന്റ് കണ്ടെത്തുമ്പോള്‍ മാജിക്കിന് അച്ഛനെ സഹായിക്കുന്ന പെണ്‍കുട്ടി മാത്രമായിരുന്നു റിങ്കോ. ലോക പ്രശസ്തരായ ജാപ്പനീസ് സംവിധായകര്‍ക്കൊപ്പം അരങ്ങേറ്റം, ലോകത്തെ വിവിധ ചലച്ചിത്ര മേളകളില്‍ റിങ്കോ അഭിനയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

2006 ഇല്‍ 'ബേബല്‍' എന്ന സിനിമയിലൂടെ ഹോളിവുഡിലും ശ്രദ്ധിക്കപ്പെടുന്ന നടിയായി റിങ്കോ മാറി, ബേബലിലെ പ്രകടനത്തിന് ഓസ്‌കാര്‍ അവാര്‍ഡ് നോമിനേഷനിലും റിങ്കോ ഇടം പിടിച്ചു. ഇന്നും ജപ്പാനിലെയും, ഹോളിവുഡിലെയും ക്ലാസ്സിക് സിനിമകളിലെ നിറഞ്ഞ സാന്നിധ്യമാണ് 'റിങ്കോ കിക്കൂച്ചി'. ചെറു ഗ്രാമത്തില്‍ നിന്ന് വന്ന്, മജീഷ്യന്‍ ആയ അച്ഛന്റെ കൂടെ നാട് ചുറ്റി ഇന്ന് ലോകം കീഴടക്കിയ സ്വഭാവ നടി. തെസ്‌നി ഖാനും സിനിമാ ലോകത്തെ മികച്ച സ്വഭാവ നടിയായി ഇനിയും ഉയരങ്ങളില്‍ എത്തട്ടെ. ആര്‍ജെ രഘു ബിഗ് ബോസ് സുഹൃത്തിനെക്കുറിച്ച് പറഞ്ഞു.

ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെക്കുറിച്ച് മുന്‍പും വിലയിരുത്തല്‍ നടത്തിയിട്ടുളള താരമാണ് ആര്‍ജെ രഘു. രഘുവിന്റെ വിലയിരുത്തല്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായി മറ്റുളളവര്‍ അഭിപ്രായപ്പെട്ട മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ആര്‍ജെ രഘു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X