twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിരാമിയെക്കുറിച്ച് രഘുവിന്‍റെ വിലയിരുത്തല്‍! ഇനിയും വെറുപ്പിക്കല്ലേയെന്ന് ആരാധകരുടെ അഭ്യര്‍ത്ഥന!

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 2 നിര്‍ത്തിയത് അടുത്തിടെയായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മുന്നോടിയായാണ് പരിപാടിയും പാതിവഴിയില്‍ അവസാനിപ്പിച്ചത്. ബിഗ് ബോസില്‍ മത്സരിക്കുന്നവരുടേയും പരിപാടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടേയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 17 പേരുമായാണ് പരിപാടി തുടങ്ങുന്നത്. ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്‍ ജെ രഘു. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന രഘു ബുദ്ധിപരമായ രീതിയിലുള്ള ഗെയിം പ്ലാനുകളുമായാണ് എത്തിയത്. ശക്തമായ ആരാധകപിന്തുണയായിരുന്നു രഘുവിന് ലഭിച്ചത്.

    ലോക് ഡൗണായതിനാല്‍ വീട്ടില്‍ത്തന്നെ കഴിയുകയാണെന്ന് വ്യക്തമാക്കി രഘു എത്തിയിരുന്നു. ഇടയ്ക്ക് ആരാധകരുമായി സംവദിക്കാനും താരമെത്തിയിരുന്നു. ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് വാചാലനായും താരമെത്തിയിരുന്നു. ഒപ്പമുള്ള മത്സരാര്‍ത്ഥികളെ വിലയിരുത്തിയും താരമെത്തുന്നുണ്ട്. ആര്യ, പവന്‍ ജിനോ തോമസ്, രാജിനി ചാണ്ടി ഇവരെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ രഘു എത്തിയത്. ഇത്തവണ അഭിരാമി സുരേഷിനെക്കുറിച്ചാണ് വിലയിരുത്തിയത്. ജെകെ റൗളിങുമായാണ് അഭിരാമിയെ ഉപമിച്ചിട്ടുള്ളത്.

    ബിഗ് ബോസിലെ അഭിരാമി

    ബിഗ് ബോസിലെ അഭിരാമി

    എഡിൻബർഗ്ഗിലെ എലഫന്‍റ് ഹൗസ് കഫേ യിൽ ഒരു കോഫിയും കുടിച്ച് ദിവസങ്ങളോളം തൻ്റെ പുസ്തകം എഴുതാനിരുന്ന "റൗളിംഗ്‌ " നടന്നുകയറിയത് ലോക ചരിത്രത്തിലേക്ക് . ദി ഹാരി പോട്ടര്‍ എന്ന പുസ്തകം പിൽക്കാലത്തു ലോകത്തു ഏറ്റവും കൂടുതൽ കോപ്പികൾ വിൽക്കപ്പെട്ട പുസ്തകം എന്ന് അറിയപ്പെട്ടു . അഭിപ്രായം കൊണ്ടും , നിലപാടുകൊണ്ടും ,പോരാട്ടം കൊണ്ടും ലോക ജനതക്ക് മുന്നിൽ നിവർന്നു നിൽക്കാൻ പറ്റിയ വ്യകതിത്വം . മാനുഷിക മൂല്യങ്ങൾക്കും , വിശക്കുന്ന ജനതയ്ക്ക് വേണ്ടിയും തൻ്റെ പുസ്തകം വിറ്റ് കിട്ടിയ ബില്യൺ കണക്കിന് പണം ചിലവാക്കുന്നു .

    അഭിരാമിക്കും സാധിക്കട്ടെ

    അഭിരാമിക്കും സാധിക്കട്ടെ

    സ്വന്തം ആശ്വാസത്തിന് വേണ്ടി നിലപാടുകൾ മാറ്റാത്ത റൗളിംഗ് ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഞ്ഞടിച്ചത് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് നേരെയാണ്അ. മേരിക്കൻ മാർക്കറ്റിൽ ഇന്നും ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന പുസ്തകവും , സിനിമയും എല്ലാം "റൗളിങിൻ്റെതാണെന്നിരിക്കെ ഈ നീക്കം ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചു . ജെകെ റൗളിംഗ് ഒരിക്കൽ പറയുകയുണ്ടായി "എന്നെ നിങ്ങൾ കണ്ടു വിലയിരുത്തരുത് , കേട്ടും വായിച്ചും വിലയിരുത്തൂ. ആശയം കൊണ്ടും , നിലപാടുകൊണ്ടും, കഴിവ് കൊണ്ടും ജെകെ റൗളിംഗിന് സാധിച്ചത് അഭിരാമിക്കും സാധിക്കട്ടെ.യെന്നായിരുന്നു രഘു കുറിച്ചത്.

    കമന്റുമായി അഭിരാമി

    കമന്റുമായി അഭിരാമി

    ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തുന്നുണ്ട്. അന്യോന്യം കമന്റുകളും നല്‍കാറുണ്ട്. തന്നെക്കുറിച്ചുള്ള പോസ്റ്റിന് കീഴില്‍ കമന്റുമായി അഭിരാമിയും എത്തിയിരുന്നു. എന്റെ ഡാര്‍ലിംഗ് പൊന്നുകുട്ടപ്പായെന്നായിരുന്നു അഭിരാമിയുടെ കമന്റ്. റൗളിങ് ചേച്ചിയേ എന്നായിരുന്നു രഘുവിന്റെ മറുപടി. ഇവരുടെ അടുത്ത സുഹൃത്തായ അലക്‌സാന്‍ഡ്രയും കമന്റുമായി എത്തിയിരുന്നു. ഇതിനകം തന്നെ രഘുവിന്റെ വിലയിരുത്തല്‍ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    Recommended Video

    സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്യ
    മല്ലികാമ്മയുടെ വയറ്റില്‍ പിറക്കാതെ പോയവര്‍

    മല്ലികാമ്മയുടെ വയറ്റില്‍ പിറക്കാതെ പോയവര്‍

    50ാമത്തെ എപ്പിസോഡില്‍ സര്‍പ്രൈസ് എന്‍ട്രിയിലൂടെയായിരുന്നു അഭിരാമിയും അമൃതയും ബിഗ് ബോസിലേക്ക് എത്തിയത്. നിലപാടുകളില്‍ തികച്ചും വ്യത്യസ്തരായ രണ്ടുപേരാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. രഘുവുമായി അടുത്ത സൗഹൃദത്തിലായിരുന്നു ഇരുവരും. ഇടയ്ക്ക് ഓട്ടോഗ്രാഫില്‍ ഇവരെക്കുറിച്ച് രഘു എഴുതിയത് ഇങ്ങനെയായിരുന്നു, മല്ലികാമ്മയുടെ വയറ്റില്‍ പിറക്കാതെ പോയ രണ്ടുപേര്‍. തന്റെ അമ്മയുടെ വയറ്റില്‍ പിറക്കാതെ പോയ സഹോദരിമാരായാണ് ഇവരെ കാണുന്നതെന്നും താരം വിശദീകരിച്ചിരുന്നു.

    English summary
    RJ Raghu's Instagram post about Abhirami Suresh.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X