twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രദീപ് ചന്ദ്രനെക്കുറിച്ച് രഘു! മിസ്റ്റർ കൂളായ അദ്ദേഹം മലയാള സിനിമയുടെ വർണ ലോകത്തെ പെജ്മാൻ ആവട്ടെ!

    |

    ബിഗ് ബോസ് അവസാനിപ്പിച്ചതിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. 75 ല്‍ എത്തിനില്‍ക്കുന്നതിനിടയിലായിരുന്നു ഷോ നിര്‍ത്തിയത്. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥികളെക്കുറിച്ച് വിലയിരുത്തലുകളുമായി രഘു എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ആര്യ, പവന്‍ ജിനോ തോമസ്, രാജിനി ചാണ്ടി, പരീക്കുട്ടി, അഭിരാമി, അമൃത, സാജു നവോദയ, തുടങ്ങിയവരെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു നേരത്തെ രഘു എത്തിയത്.

    ദയ അശ്വതി, രജിത് കുമാര്‍ തുടങ്ങിയവരെക്കുറിച്ചുള്ള പോസ്റ്റിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍. സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമായ പ്രദീപിനെ പെജ്മാന്‍ ബസേഗിയുമായാണ് രഘു താരതമ്യപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    ടെഹറാനിലെ ആസാദി ടവറിനു സമീപം ആബിദ് ഹമീനി എന്ന നാടക നടനായ മുത്തച്ഛന്റെ കൈപിടിച്ച് നടന്ന ബാല്യം , ഇറാൻ റവല്യൂഷൻ വാറിൻ്റെ സമയത്തു തലസ്ഥാന നഗരം വിട്ടു പോകേണ്ടി വന്ന 'പെജ്മാൻ' വിദ്യാഭ്യാസവും , കലയും എല്ലാം വളർത്തി എടുത്തത് ചെറു പ്രായത്തിൽ .സാമ്പത്തിക അസ്ഥിരതാവസ്ഥയി ആടിയുലഞ്ഞ ഇറാൻ്റെ അവസ്ഥ കണ്ട് കലാകാരനാവാനുള്ള ഉദ്ദേശം പെജ്മാൻ മാറ്റിവെച്ചു . മൈനിങ് (ഖനനം )ടെക്കനോളജിയിൽ സ്‌പെഷൽ ബിരുദം എടുത്തു പെജ്മാൻജോലിക്കു ശ്രമിച്ചു മൈനിങ് മേഖലയിൽ തരക്കേടില്ലാത്ത ജോലി സമയത്താണ് പെജ്മാൻസിനിമയിലേക്ക് കയറുന്നത്‌ .

    RJ Raghu

    സിനിമകൾ വളരെ കുറച്ചു മാത്രം റിലീസ് ആവുന്ന ഇറാൻ ഫിലിം മാർക്കെറ്റിൽ നിന്ന് ഇറാനിലെ ടെലിവിഷൻ രംഗത്തേക്ക്‌ പെജ്മാൻനടന്നു കയറി .കടുത്ത നിയന്ത്രങ്ങൾ ഉള്ള ഇറാനിലെ വിനോദ മേഖലയിൽ കുടുംബങ്ങളുടെ പ്രിയ നടനാണ് പെജ്മാൻ, സീരിയലും , റിയാലിറ്റി ഷോകളും , സിനിമകളും അടങ്ങുന്ന പെജ്മാൻ ബസേഗിയെ മിസ്റ്റർ കൂൾ എന്നാണ് അറിയപ്പെടുന്നത് .

    Recommended Video

    രജിത് സാര്‍ തിരിച്ചെത്തി മക്കളെ | Filmibeat Malayalam

    നടൻ സാമൂഹ്യ പ്രവർത്തകനായും സന്ധി സംഭാഷകനും കൂടിയാണ് പെജ്മാൻ, അമേരിക്ക ഇറാനെ ഉപരോധിച്ച ശേഷം നടന്ന പല സന്ധി സംഭാഷണങ്ങളിലും ഞങ്ങളുടെ ഭാഗത്തു നിന്ന് സംവദിക്കാൻ പെജ്മാൻ ഉണ്ടായിരുന്നു . ഇന്ന് ഇറാനിലെ അറിയപ്പെടുന്ന കലാകാരനും , കുടുംബ പ്രേക്ഷകരുടെ പ്രിയതാരവും ,ആധുനിക ഇറാൻ സിനിമയുടെ മുഖവുമാണ് പെജ്മാൻ. മിസ്റ്റർ കൂൾ കലാകാരനായ പ്രദീപും മലയാള സിനിമയുടെ വർണ ലോകത്തെ പെജ്മാൻ ആവട്ടെ എന്ന് ആശംസിക്കുന്നു, ഇതായിരുന്നു രഘുവിന്‍റെ കുറിപ്പ്.

    English summary
    RJ Raghu's Instagram post about Pradeep Chandran!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X