For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ ആര്‍ജെ സൂരജ് ഇങ്ങനെയാണ്! രഘുവിന്‍റെ പോസ്റ്റിന് മറുപടി നല്‍കി സൂരജുമെത്തി

  |

  തെസ്‌നിഖാന്‍, രജിത് കുമാര്‍, എലീന പടിക്കല്‍, മഞ്ജു പത്രോസ്, ദയ അശ്വതി, ജസ്ല മാടശ്ശേരി, ഫുക്രു, പ്രദീപ് ചന്ദ്രന്‍, സോമദാസ്, പാഷാണം ഷാജി, അമൃത സുരേഷ്, അഭിരാമി സുരേഷ്, പരീക്കുട്ടി പെരുമ്പാവൂര്‍, രാജിനി ചാണ്ടി, പവന്‍ ജിനോ തോമസ്, ആര്യ ഇവരെക്കുറിച്ചുള്ള വിലയിരുത്തലുകളുമായാണ് നേരത്തെ രഘു എത്തിയത്.

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസിലേക്ക് ആര്‍ ജെ സൂരജ് എത്തിയത്. സൂരജിനെ സ്വാഗതം ചെയ്യാന്‍ ആര്‍ജെ രഘുവും മുന്നിലുണ്ടായിരുന്നു. ബിഗ് ബോസിലെ സൂരജിനെക്കുറിച്ചുള്ള വിലയിരുത്തലുകളുമായി എത്തിയിരിക്കുകയാണ് രഘു ഇപ്പോള്‍.

  ബിഗ് ബോസിലെ ആര്‍ജെ സൂരജ്, ക്രിസ്റ്റിയൻ ലെയിo ഒകോണൽ (Christian O'Connel ) - റേഡിയോ വ്യക്തിത്ത്വം (UK + ഓസ്‌ട്രേലിയ ), വിൻചെസ്റ്ററിലെ റിങ് റോഡ് തെരുവിൽ വർഷങ്ങളോളം 'ഡസ്റ്റ്മാൻ' (റോഡ് ക്ലീനിങ് )ജോലി ചെയ്തിട്ടുണ്ട് ഞാൻ,
  ഇന്നിവിടെയും വംശീയതയുടെയും , നിറത്തിൻ്റെയും പേരിലുള്ള ഡസ്റ്റിനെ തുടച്ചു നീക്കാൻ എത്തിയതും എൻ്റെ ആ ജോലിയുടെ പരിചയ സമ്പത്തുകൊണ്ടാവാം " ..2018 ഇൽ ക്രിസ്റ്റയൻ ഓസ്‌ട്രേലിയൻ റേഡിയോയിൽ ആദ്യത്തെ ലൈവ് ഷോയിൽ പറഞ്ഞത്.

  RJ Raghu

  ലണ്ടനിലെ ഹാംപ്‌ഷെയർ പട്ടണത്തിൽ തുടങ്ങിയ യാത്രയാണ് ഒകോണലിൻ്റെ . ഇന്ത്യൻ വേരുകൾ ഉള്ള മാതാപിതാക്കൾക്ക് ഒപ്പം വളർന്നതുകൊണ്ടു തന്നെ ഒകോണലിൻ്റെ ജീവിത രീതി തന്നെ വ്യത്യസ്ഥമായിരുന്നു .പഠനം കഴിഞ്ഞ ഉടനെ ഡസ്റ്റ്മാൻ ജോലി , ഇടക്ക് ടാക്സി ഡ്രൈവർ . അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് പോലീസ് പെറ്റി അടിക്കാൻ തുനിഞ്ഞപ്പോൾ "ഒകോണലിൻ്റെ" വാക്ചാതുര്യം കണ്ടറിഞ്ഞ 2CR സ്പോർട്സ് റേഡിയോ പ്രൊഡ്യൂസർ ഒകോണലിനെ ക്ഷണിക്കുന്നു . പിന്നീടങ്ങോട്ട് ഇംഗ്ളണ്ടിലെ മുൻ നിര റേഡിയോ അവതാരകരിൽ ഒരാളായി ഒകോണൽ . UKയിലെ ഏറ്റവും കൂടുതൽ റേഡിയോ അവാർഡ് നേടിയ RJ എന്ന ബഹുമതിയും ഒകോണൽ നേടി .

  അവതരണത്തിലെ മികവ് മാത്രമല്ല . സമൂഹത്തിലെ ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്നതിലൂടെ ഒകോണൽ പ്രശ്തിയുടെ കൊടുമുടിയിലെത്തി .നവ മാധ്യമങ്ങളിലും , ന്യൂസ് ചാനലുകളിലും ഒകോണലിൻ്റെ അഭിപ്രായങ്ങൾക്കു ജനം വിലകൊടുക്കാൻ തുടങ്ങി .വർണ വിവേചനത്തിനെതിരെ നിരന്തരം പോരാടുന്ന ഒകോണൽ പിന്നീട് ഓസ്ട്രേലിയയിലേക്കു ചേക്കേറി .

  " ദി ക്രിസ്റ്റയൻ ഒകോണൽ ബ്രേക്ക് ഫാസ്റ്റ് ഷോ " UK യിലും ഇപ്പോൾ ഓസ്‌ട്രേലിയയിലും പ്രശസ്തമാണ് . റേഡിയോ ഷോ ചെയ്യുന്നതിന്റെ കൂടെ സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെട്ട് കൊണ്ട് സാധാരണക്കാരന്റെ ശബ്ദം ആവുന്ന സൂരജിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ, ഇതായിരുന്നു രഘുവിന്‍റെ കുറിപ്പ്. ഗുരുവേ നന്ദിയെന്നുള്ള കമന്‍റുമായി സൂരജും എത്തിയിരുന്നു. വെല്‍ക്കം വെല്‍ക്കം എന്ന് പറഞ്ഞായിരുന്നു രഘു എത്തിയത്. ഇതിനകം തന്നെ സൂരജിനെക്കുറിച്ചുള്ള രഘുവിന്‍റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

  English summary
  RJ Raghu's Instagram post about RJ Sooraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X