Just In
- 1 hr ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 2 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 2 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 2 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
കാർഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സീതാറാം യെച്ചൂരി
- Finance
2019 -2020 ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇതാണോ ഭര്‍ത്താവ്, രഘുവിന്റെ സംഗിയോട് നടിയുടെ ചോദ്യം, മറുപടി വൈറല്‍
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആര്‍ജെ രഘു. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം അവസാനം വരെ നിന്ന ശേഷമാണ് തിരിച്ചെത്തിയത്. ഷോയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ രഘുവിന്റെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബിഗ് ബോസ് താരങ്ങളുടെ ഒത്തുകൂടലിലെല്ലാം മിക്കപ്പോഴും ആര്‍ജെ രഘുവും പങ്കെടുക്കാറുണ്ട്. രഘുവിനൊപ്പം ഭാര്യ സംഗീതയും ഇപ്പോള്‍ എല്ലാവര്ക്കും സുപരിചിതയാണ്.
സംഗീതയുടെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ചോറ്റാനിക്കര ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രം സംഗി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പിന്നാലെ രഘുവിന്റെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിഗ് ബോസ് താരങ്ങളും സുഹൃത്തുക്കളുമെല്ലാം തന്നെ എത്തി. പുതിയ ദിവസം, പുതിയ വര്‍ഷം, പുതിയ തുടക്കം പുതിയ സ്വപ്നങ്ങള്‍, പ്രതീക്ഷ, സ്നേഹം, വിശ്വാസം എന്ന ക്യാപ്ഷനോടെയാണ് സംഗീത ഈ ചിത്രം പോസ്റ്റ് ചെയ്തത്.
പിന്നാലെ ബിഗ് ബോസ് താരം എലീന പടിക്കലിന്റെ കമന്റും അതിന് സംഗീത നല്കിയ മറുപടിയും വൈറലായിരുന്നു. ഇത് ഭര്‍ത്താവാണോ എന്നായിരുന്നു എലീനയുടെ രസകരമായ കമന്റ്. ഇതിന് മറുപടിയായി ആയിപോയില്ലെ എന്നാണ് സംഗീത കുറിച്ചത്. ഇരുവരുടെയും സംഭാഷണം എറ്റെടുത്തതിന് പിന്നാലെ ആരാധകരും രഘുവിന്റെ ഭാര്യയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് എത്തി. ബിഗ് ബോസിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായി ഇത്തവണ പ്രേക്ഷകര്‍ വിലയിരുത്തിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രഘു. ബിഗ് ബോസിന് പിന്നാലെ ഷോയിലെ സുഹൃത്തുക്കളെക്കുറിച്ചുളള രഘുവിന്റെ വിലയിരുത്തല്‍ പോസ്റ്റുകളെല്ലാം മുന്‍പ് ശ്രദ്ധേയമായിരുന്നു.
ലോക്ഡൗണ്‍ കാലത്തും വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് രഘു എത്തി. അടുത്തിടെ ആരംഭിച്ച ബിഗ് ബോസ് താരങ്ങളുടെ വെബ് സീരിസിലും രഘു അഭിനയിച്ചു. ബോയിംഗ് ബോയിഗ് എന്ന പേരിട്ട സീരിസില്‍ ആര്‍ജെ രഘുവിനൊപ്പം ആര്യ, വീണാ നായര്‍. ഫുക്രു, അലക്സാന്‍ഡ്ര ജോണ്സണ്, പ്രദീപ് ചന്ദ്രന്, രാജിനി ചാണ്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബിഗ് ബോസിലെ മറ്റൊരു മല്‍സരാര്‍ത്ഥിയായിരുന്ന സുരേഷ് കൃഷ്ണനാണ് ഈ സീരിസ് സംവിധാനം ചെയ്യുന്നത്. വെബ് സീരിസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും അടുത്തിടെ താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു.