ബിഗ്ബോസും സീക്രെട്ട് സൊസൈറ്റികളും! ഇല്യൂമിനാറ്റിയുടെ ഏക മുഖമായി ലാലേട്ടന്‍, ബിഗ് ബോസിനെ കുറിച്ച് രഘു
റേഡിയോ ജോക്കി ആയ രഘുവിന്റെ ശബ്ദം മലയാളികള്‍ക്ക് അറിയാമെങ്കിലും മുഖം തിരിച്ചറിയുന്നത് ബിഗ് ബോസ് ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു. ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു രഘു. വിജയസാധ്യത ഉണ്ടായിരുന്നെങ്കിലും പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഷോ അവസാനിച്ചതോടെ പ്രേക്ഷകരും മത്സരാര്‍ഥികളും നിരാശയിലായി.
പുറത്ത് വന്നതിന് ശേഷം തനിക്കൊപ്പം ബിഗ് ബോസിലുണ്ടായിരുന്ന എല്ലാവരെയും കുറിച്ച് ഓരോ കുറിപ്പുകള്‍ എഴുതി സമൂഹ മാധ്യമങ്ങളിലൂടെ രഘു പങ്കുവെക്കാറുണ്ടായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരുടെയും അല്ലാതെയുമായി എല്ലാവരെ കുറിച്ചും രഘു എഴുതിയിരുന്നു. മത്സരാര്‍ഥികള്‍ കഴിഞ്ഞപ്പോള്‍ ബിഗ് ബോസിനെ കുറിച്ചുള്ള എഴുത്താണ് രഘു പങ്കുവെച്ചിരിക്കുന്നത്.

ബിഗ്ബോസ്സും സീക്രെട്ട് സൊസൈറ്റികളും. എന്ന തലക്കെട്ട് കൊടുത്ത് കൊണ്ട് പുതിയൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് രഘുവിപ്പോള്‍. നമ്മള് പോലും അറിയാതെ നമ്മളെ നിയന്ത്രിക്കുന്നൊരു സീക്രട്ട് പവറിനെ കുറിച്ചായിരുന്നു രഘു സംസാരിച്ചത്. അങ്ങനെ ഒരു കാര്യം തന്നെയാണ് ബിഗ് ബോസ് എന്നും രഘു വ്യക്തമാക്കുന്നു. രഘുവിന്റെ വാക്കുകള്‍ കേട്ടതോടെ ഇതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ ആരാധകരും ഉന്നയിക്കുന്നുണ്ട്.

ഫിക്ഷനും റിയാലിറ്റിയും കൂടിച്ചേര്‍ന്ന ഒരു പ്രസ്ഥാനമാണ് സീക്രെട്ട് സൊസൈറ്റികള്‍. ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്ന, ലോകത്തെ എങ്ങനെ വേണമെകിലും മാറ്റിമറിക്കാന്‍ പ്രാപ്തരായിട്ടുള്ളവരുടെ ഒരു കൂട്ടായ്മ. 107 ല്‍ അധികം രാജ്യങ്ങളിലിരുന്നു നമ്മളെയൊക്കെ അദൃശ്യമായി നിയന്ത്രിക്കുന്ന നമ്മള്‍ അറിയാത്ത ദുരൂഹത നിറഞ്ഞ ഒരു സീക്രട്ട് പവര്‍. ബിഗ് ബോസും ഏതാണ്ട് അതുപോലെ തന്നെ.

ഘന ഗാംഭീര്യമുള്ള ഒരു ശബ്ദത്തെ ആശ്രയിച്ചും അനുസരിച്ചും സ്‌നേഹിച്ചും കടന്നു പോകുന്ന 100 ദിവസങ്ങള്‍. ആ ശബ്ദത്തെ നിയന്ത്രിക്കുന്നവര്‍ ആരാണ്? അവര്‍ കൂട്ടമായോ ഒറ്റക്കോ ആ നിയന്ത്രണം നടത്തുന്നത്. ജര്‍മനിയിലെ ബവേറിയയില്‍ നിന്നുമാണ് ഇല്യൂമിനാറ്റി എന്ന സീക്രെട് സൊസൈറ്റി തുടങ്ങുന്നത് (ഒരുപാട് തിയറികളില്‍ ഒന്ന് മാത്രം) എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഉണ്ട്.

പൊതു ജനത്തിന്റെ മനസിലേക്ക് എങ്ങനെ ഒകെ സ്വാധീനം ചെലുത്താന്‍ സാധിക്കും? തങ്ങളുടെ ആവശ്യപ്രകാരം അവര്‍ എങ്ങനെ ചെയ്താല്‍ അതിന്റെ അവസാന റിസള്‍ട്ട് എങ്ങനെ ആവും, ഇത്രയും പ്ലാന്‍ ചെയ്ത ശേഷം മരുന്നിനു തിരികൊളുത്തുന്ന സംവിധാനം പോലെത്തന്നെയാണ് ബിഗ് ബോസും. തുടക്കം മുതല്‍ ഒരു മത്സരാര്‍ത്ഥിയെ കാണിക്കുന്ന വിധം അയാളെ പരിണാമത്തിലൂടെ മാറ്റിയെടുക്കുന്ന വിധം.

ആ മത്സരാര്‍ത്ഥിപോലും അറിയാതെ പ്രേക്ഷകരെ കൊണ്ട് അയാളെ ഇഷ്ട്ടപെടുത്തിക്കുന്ന വിധം. അങ്ങനെ പോകുന്നു ബിഗ് ബോസ് രീതികള്‍. ഈ ഇല്യൂമിനാറ്റിയുടെ ഏക മുഖമായി ലാലേട്ടന്‍ എത്തുന്നു. ലാലേട്ടന്‍ പോലും ബിഗ് ബോസിനോട് ചോദിച്ചു തീരുമാനിക്കാം എന്ന് പറയുന്നു. ശബ്ദമായി മാത്രം നമ്മുടെ മുന്നില്‍ വന്ന ബിഗ് ബോസ് ഒരു സീക്രെട്ട് സൊസൈറ്റി പോലെ അല്ലെ?


Click it and Unblock the Notifications