നമുക്ക് ആരും ഇല്ല അനാഥരാണ്... നമുക്ക് നമ്മളേയുള്ളുവെന്ന് ഞങ്ങൾ പരസ്പരം പറയും; ആരതി പൊടിയും റോബിനും
ബിഗ് ബോസ് മലയാളത്തിന്റെ ഭാഗമായശേഷം ഏറ്റവും കൂടുതൽ പേരും പ്രശസ്തിയും ലഭിച്ച മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ടൈറ്റിൽ നേടണമെന്ന് ആഗ്രഹിച്ചാണ് സീസൺ നാലിൽ റോബിനും മത്സരാർത്ഥിയായി എത്തിയത്. ഇതുവരെയുള്ള ബിഗ് ബോസ് സീസണിൽ ആദ്യമായി ഷോയിൽ മാറ്റുരച്ച ഡോക്ടർ കൂടിയാണ് റോബിൻ. നാലാം സീസൺ ബിഗ് ബോസ് പ്രേമികൾ ഇന്നും സെലിബ്രേറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം റോബിനാണ്.
എഴുപത് ദിവസത്തോളം റോബിൻ ഹൗസിൽ മത്സരിച്ചു. ശേഷം സഹമത്സരാർത്ഥി റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് പുറത്താക്കപ്പെട്ടത്. ഹൗസിൽ തുടർന്നിരുന്നുവെങ്കിൽ റോബിൻ തന്നെയാകും ആ സീസണിൽ കപ്പ് ഉയർത്തിയിട്ടുണ്ടാവുക. അത്രത്തോളം പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു.

ദിൽഷ പ്രസന്നനായിരുന്നു ആ സീസണിൽ കപ്പ് ഉയർത്തിയത്. ബിഗ് ബോസ് റോബിന്റെ ജീവിതത്തിൽ വലിയൊരു ടേണിങ് പോയിന്റായിരുന്നു. ജീവിത പങ്കാളിയെ റോബിൻ കണ്ടെത്തിയത് പോലും ബിഗ് ബോസിനുശേഷമുള്ള ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോഴായിരുന്നു. റോബിനെപോലെ തന്നെ താരത്തിന്റെ പങ്കാളി ആരതി പൊടിയും ഇന്നും ബിബി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. നടിയായ ആരതി ഒരു ഫാഷൻ ഡിസൈനറും സംരംഭകയുമാണ്.
കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാഹം. ആരതിക്ക് സ്വന്തമായി അമ്പതിനായിരത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ ഇരുവരുടേയും ഒരു രസകരമായ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അച്ഛനമ്മമാരുടെ സ്നേഹത്തെ കുറിച്ചാണ് ഇരുവരും വീഡിയോയിൽ സംസാരിക്കുന്നത്.
ആരതിക്ക് ഒരു ചേച്ചിയാണുള്ളത്. റോബിന് ഒരു സഹോദരിയുമുണ്ട്. തങ്ങളോടല്ല സഹോദരങ്ങളോടാണ് അച്ഛനമ്മമാർക്ക് സ്നേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അത് പരസ്പരം പറഞ്ഞ് സങ്കടപ്പെടുന്നവരാണ് തങ്ങളെന്നും ആരതിയും റോബിനും പറയുന്നു. മാതാപിതാക്കൾക്ക് തന്നോടാണോ അതോ തന്റോ സഹോദരങ്ങളോടാണോ സ്നേഹ കൂടുതൽ എന്ന സംശയം ഒരിക്കലെങ്കിലും തോന്നാത്ത മക്കളുണ്ടാവില്ല.
അച്ഛനമ്മമാർക്ക് എല്ലാ മക്കളും തുല്യരാണെന്ന തിരിച്ചറിവ് മക്കൾക്ക് വരുന്നത് അവർക്ക് കുഞ്ഞുങ്ങൾ പിറന്ന് കഴിയുമ്പോഴാണ്. റോബിൻ ചേട്ടന്റെ അച്ഛനും അമ്മയ്ക്കും ഏറ്റവും ഇഷ്ടം റോബിൻ ചേട്ടനെയാണ്. പക്ഷെ അമ്മയ്ക്കും അച്ഛനും അനിയത്തിയോടാണ് ഏറ്റവും കൂടുതൽ സ്നേഹമെന്നാണ് റോബിൻ ചേട്ടൻ കരുതുന്നത്. അതുകൊണ്ട് ചേട്ടന് കുശുമ്പാണ്. അതുപോലെ എന്റെ അച്ഛനും അമ്മയ്ക്കും എന്നോട് ഭയങ്കര സ്നേഹമാണ്.

പക്ഷെ എനിക്ക് തോന്നാറ് അവർക്ക് എന്റെ ചേച്ചിയോടാണ് കൂടുതൽ സ്നേഹമെന്നാണ്. അത് ഞാൻ പറയാറുമുണ്ട്. മാത്രമല്ല ഞാനും റോബിൻ ചേട്ടനും പരസ്പരം പറയും നമുക്ക് ആരും ഇല്ല... നമ്മൾ അനാഥരാണ്. നമുക്ക് നമ്മളേയുള്ളുവെന്ന് ഞങ്ങൾ പരസ്പരം പറയാറുണ്ടെന്നാണ് ഇരുവരും വീഡിയോയിൽ പറഞ്ഞത്. നിങ്ങളെപോലെ തന്നെ ഇതേ ചിന്തയുള്ളവരാണ് തങ്ങളുമെന്ന് ആരാധകരിൽ ചിലരും കുറിച്ചിട്ടുണ്ട്.
നിങ്ങൾ അനാഥരല്ലെന്നും റോബിനും പൊടിക്കും ഞങ്ങളുണ്ടെന്നും ചിലർ കുറിച്ചിട്ടുണ്ട്. ആരതിക്കൊപ്പം കൂടിയശേഷം ആരതിയുടെ കുട്ടിത്തവും കുസൃതിയും റോബിനിലേക്കും പടർന്നിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഭാര്യയായിട്ടല്ല മകളായിട്ടാണ് ആരതിയെ ചിലപ്പോഴൊക്കെ റോബിൻ ട്രീറ്റ് ചെയ്യുന്നത്. ആരതിയുടെ ഏത് സ്വപ്നത്തിനും ഒപ്പം റോബിനുണ്ട്. പൊടീസ് എന്ന പേരിലാണ് ആരതിയുടെ ബൊട്ടീക്ക് പ്രവർത്തിക്കുന്നത്.
സെലിബ്രിറ്റികൾക്ക് വളരെ പ്രിയപ്പെട്ട ഡിസൈനറാണ് ആരതി പൊടി. സിനിമ മോഹമായിരുന്നു റോബിനെ ബിഗ് ബോസിലേക്ക് എത്തിച്ചത്. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും റോബിൻ നടത്തുന്നുണ്ട്. ബിഗ് ബോസ് സീസൺ ഏഴ് തുടങ്ങിയെങ്കിലും റോബിനെപ്പോലെ ശക്തനായൊരു ബിബി മത്സരാർത്ഥി ഇല്ലെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. ഡോക്ടർ കൂടിയാണ് താരം.


Click it and Unblock the Notifications











