twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ട്യൂമർ‌ ഉള്ളിലേക്ക് വളർന്നാൽ സ്ട്രോക്ക് വന്നേക്കും, വീടിന്റെ ജപ്തി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്'; റോബിൻ

    |

    സോഷ്യൽമീഡിയയിലും ജനങ്ങളുടെ മനസിലും ബി​ഗ് ബോസ് കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും ലൈവായി നിൽക്കുന്ന വ്യക്തിയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. മാത്രമല്ല അടുത്ത വർഷം നടി ആരതി പൊടിയുമായി വിവാഹവും നടന്നേക്കും.

    ഇപ്പോഴിത തന്റെ പുതിയ നേട്ടങ്ങളെ കുറിച്ച് റോബിൻ കൗമു​ദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'എന്റെ കാര്യങ്ങളൊന്നും ഞാൻ വലിയ സംഭവങ്ങളായി ഒരിക്കലും പറയില്ല.'

    Also Read: 'ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു, കരഞ്ഞപ്പോള്‍ കളിയാക്കി, പോലീസിൽ പറഞ്ഞില്ല'; മുൻ ഭർത്താവിനെ കുറിച്ച് സരിത!Also Read: 'ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു, കരഞ്ഞപ്പോള്‍ കളിയാക്കി, പോലീസിൽ പറഞ്ഞില്ല'; മുൻ ഭർത്താവിനെ കുറിച്ച് സരിത!

    'ബി​ഗ് ബോസിൽ നിന്ന് ഞാൻ ഇറങ്ങിയിട്ട് ഏഴ് മാസത്തിന് മുകളിലായി. അതിന് ശേഷം വിദേശത്ത് നിന്ന് നിരവധി പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണം വരുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ‌ അവിടെയൊന്നും പോയിരുന്നില്ല. വിദേശത്ത് പ്രോ​ഗ്രാമുകൾ സംഘടിപ്പിച്ച് അതിഥിയായി എന്നെ ക്ഷണിച്ച എല്ലാവരോടും നന്ദി പറയുകയാണ്.'

    'അന്ന് ക്ഷണം കിട്ടിയപ്പോൾ വിദേശത്ത് പോകാതിരുന്നതിന് ഒരു കാരണമുണ്ട്. എന്റെ പ്രൊഫൈൽ അപ്​ഗ്രേഡ് ചെയ്ത ശേഷമെ ഞാൻ പോകൂവെന്ന് തീരുമാനിച്ചിരുന്നു. ആ നല്ല സമയത്തിന് വേണ്ടി ഞാൻ‌ കാത്തിരിക്കുകയായിരുന്നു.'

    ട്യൂമർ‌ ഉള്ളിലേക്ക് വളർന്നാൽ സ്ട്രോക്ക് വന്നേക്കും

    'അങ്ങനെയിരിക്കെയാണ് ദുബായ് അജ്മാനിലുള്ള യാക്കോബ് ​ഗ്രൂപ്പ്സ് എന്നെ അവരുടെ ബ്രാൻഡ് അംബാസിഡറായി അപ്പോയിന്റ് ചെയ്തത്. ഈ മാസം 30ന് ഞാൻ അജ്മാനിൽ പോവുകയാണ്. എന്റെ ന്യൂഇയർ അവരുടെ കൂടെയാണ്. അതിൽ ചെറിയൊരു എക്സ്ക്ലൂസീവുണ്ട്.'

    'അവർ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. അവരിപ്പോൾ യുഎഇയിൽ ഏഴ്, എട്ട് ഏക്കർ ഭൂമി എടുത്ത് കേരളത്തിലെ വില്ലേജ് പോലൊരു കൺസപ്റ്റ് ചെയ്യുന്നുണ്ട്. പഞ്ചായത്ത്, വായനശാല, തറവാട് മോഡലിലുള്ള വീടുകൾ എന്നിവയെല്ലാമാണ് അതിൽ ഉൾപ്പെടുന്നത്. അതിൽ കുറെ ഏറെ കാര്യങ്ങൾ അവർ ചെയ്ത് കഴിഞ്ഞു.'

    വീടിന്റെ ജപ്തി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്

    'മറ്റുള്ളവയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഉൾപ്പെടുന്ന ഏഴ് ഇല്ലം മോഡൽ വീടുകളിൽ ഒരെണ്ണം ഏകദേശം രണ്ട് മില്യൺ ദർഹം അതായത് നാല് മുതൽ അഞ്ച് കോടി വരെ വില വരുന്ന ഒരു ഇല്ലം എനിക്ക് അവർ ബ്രാൻഡിങിന് ​ഗിഫ്റ്റായി തരാൻ പോവുകയാണ്. ഒരു ഇന്റർനാഷണൽ പ്രോപ്പർട്ടി കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്.'

    'അതിന്റെ താക്കോൽ ദാനം ദുബായിൽ വെച്ച് ഞാൻ ചെല്ലുമ്പോൾ നടക്കും. അത് എനിക്ക് വലിയൊരു സന്തോഷമാണ്. ഇങ്ങനൊരു ഇന്റർനാഷണൽ പ്രോപ്പർട്ടി കിട്ടുമെന്ന് ഞാൻ‌ കരുതിയിരുന്നില്ല.'

    Also Read: നടിയെ രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണിന് കൊണ്ട് പോയി; എന്റെ ഭാര്യയെ ബാധിക്കുന്ന വാര്‍ത്തയെന്ന് രാം ചരൺAlso Read: നടിയെ രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണിന് കൊണ്ട് പോയി; എന്റെ ഭാര്യയെ ബാധിക്കുന്ന വാര്‍ത്തയെന്ന് രാം ചരൺ

    ഞാൻ അവശ്യപ്പെട്ട പ്രകാരമാണ് ഓട്ടോറിക്ഷ അവർ അറേഞ്ച് ചെയ്ത് തന്നത്

    'അവർ അത്ര വലിയ വിലയുള്ള സമ്മാനം എനിക്ക് തരുന്നതിൽ ഞാൻ അവരോട് നന്ദി പറയുന്നു. ഞാൻ സാധാരണക്കാരനായിട്ടാണ് ബി​ഗ് ബോസിൽ പോയത്. അങ്ങനെ തന്നെ സാധാരണക്കാരനായി തുടരാനാണ് എന്റെ ആ​ഗ്രഹം.'

    'അടുത്തിടെ തലശ്ശേരിയിൽ ഉദ്ഘാടനത്തിന് പോയപ്പോൾ മേഴ്സിഡസും ബിഎംഡബ്ല്യുവും അതിന്റെ സംഘാടകർ എനിക്ക് യാത്ര ചെയ്യാൻ അറേ‍ഞ്ച് ചെയ്തിരുന്നു. പക്ഷെ ഞാൻ അവശ്യപ്പെട്ട പ്രകാരമാണ് ഓട്ടോറിക്ഷ അവർ അറേഞ്ച് ചെയ്ത് തന്നത്. അന്ന് ഒരു ആ​ഗ്രഹത്തിന്റെ പുറത്താണ് ഓട്ടോയിൽ പോയത്. ഞാൻ മിനി കൂപ്പറിലും ബെൻസിലും പോയിട്ട് അത് ആളുകൾ ചർച്ച ചെയ്തില്ല.'

    മറ്റുള്ളവർക്ക് വേണ്ടിയാണ് പ്രാർഥിക്കുന്നത്

    'ഓട്ടോയിൽ പോയപ്പോഴാണ് ആളുകൾ ചർച്ച ചെയ്തത്. സെൽഫ് മാർക്കറ്റിങ് തന്നെയാണ്. സെൽഫ് പ്രമോട്ട് ചെയ്യണമെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണം. ഞാൻ എനിക്ക് വേണ്ടിയോ എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയോ പ്രാർഥിക്കാറില്ല.'

    'മറ്റുള്ളവർക്ക് വേണ്ടിയാണ് പ്രാർഥിക്കുന്നത്. ഞാൻ അടുത്തിടെ കൊട്ടാക്കര പോയപ്പോൾ ഒരു സ്കൂൾ കുട്ടിയെ പരിചയപ്പെട്ടു. ആ കുട്ടിയുടെ വീട് ജപ്തിയുടെ വക്കിലാണ്. അതിന്റെ കാര്യങ്ങൾ അന്വേഷിച്ച് ആ ജപ്തി മാറ്റാനുള്ള ശ്രമത്തിലാണ്. നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ അത് മാറ്റാനായി വേണ്ടത് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.'

    ചാരിറ്റി തൊട്ടാൽ പൊള്ളുന്ന ഒന്നാണ്

    'എനിക്ക് എല്ലാവരേയും സഹായിക്കാൻ പറ്റിയില്ലെങ്കിലും സഹായിക്കാൻ പറ്റുന്ന ആളുകളെ സഹായിക്കും. ഇതുപോലുള്ള കാര്യങ്ങൾ‌ ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ വരും. ചാരിറ്റി തൊട്ടാൽ പൊള്ളുന്ന ഒന്നാണ്. തലയിലെ ട്യൂമറിനെ കുറിച്ച് മനസിലാക്കാൻ ഇടയ്ക്ക് എംആർഐ എടുത്ത് നോക്കാറുണ്ട്.'

    'ട്യൂമർ തലച്ചോറിന് ഉള്ളിലേക്ക് വളർന്നാൽ സ്ട്രോക്ക് വന്നേക്കും.‌ കുറച്ച് നാളായി ഇപ്പോൾ സമയം ഇല്ലാത്തതിനാൽ എടുത്ത് നോക്കിയില്ല. വൈകാതെ എടുത്ത് നോക്കും' റോബിൻ പറഞ്ഞു.

    Read more about: bigg boss
    English summary
    Robin Radhakrishnan Open Up About His New Achievements And His Health Issues-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X