എന്തുകൊണ്ട് ഡോക്ടറായി ജോലി ചെയ്യുന്നില്ല, ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയാണെങ്കിൽ നിൽക്കില്ല: റോബിൻ
ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. വളരെ പെട്ടെന്ന് ലഭിച്ച പ്രശസ്തിയിൽ റോബിൻ സ്വയം മറന്നെന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. പ്രശസ്തിക്കൊപ്പം വ്യാപകമായ ട്രോളുകളും റോബിന് നേരിടേണ്ടി വന്നു. ഇടയ്ക്ക് പ്രശസ്തിയിൽ ഇടിവും വന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന എതിർപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ശത്രുക്കളുണ്ടാകുന്നത് നല്ലത് തന്നെയാണ്. ജീവിതം മുന്നോട്ട് പോകുമ്പോൾ തീർച്ചയായും ശത്രുക്കളുണ്ടാകും. എനിക്കെതിരെ പെയ്ഡ് ക്യാമ്പയിൻ നടന്നു. അത്രയ്ക്കും ശത്രുക്കളുണ്ട്. അവരാഗ്രഹിച്ചിരുന്ന സ്ഥലത്തേക്ക് ഞാൻ എത്തിയപ്പോൾ ഡീഗ്രേഡിംഗ് നടന്നു. അവരെ എനിക്കറിയാം. പക്ഷെ പേര് പറയുന്നില്ല. ഡീ ഗ്രേഡിംഗ് ശക്തമായ സമയത്ത് ഞാൻ എന്റെ പ്രൊഫെെൽ താഴ്ത്തി. അത് കഴിഞ്ഞ് എനിക്ക് പോപ്പുലർ ഫേസ് അവാർഡ് കിട്ടി. ഞാൻ മനസിൽ ചീത്ത വിളിക്കാറുണ്ട്. അതൊന്നും ഞാൻ മെെെൻഡ് ചെയ്യുന്നില്ലെന്ന് പറയാമെങ്കിലും മനസിൽ ചീത്ത വിളിക്കാറുണ്ട്.

കാരണം ഞാൻ അവന്റെ ജീവിതത്തിൽ അനാവശ്യമായി ഒന്നും പറയാറില്ല. തുടരെ കഠിനാധ്വാനം ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളല്ല. സ്മാർട്ട് വർക്ക് ചെയ്യുന്ന ആളാണ്. 32ാമത്തെ വയസിലാണ് ഞാൻ ബിഗ് ബോസിൽ വന്നത്. എനിക്ക് മുപ്പതുകളിൽ വന്നാൽ മതിയെന്നായിരുന്നു. ആരും വിളിക്കാതെ ഞാൻ അങ്ങോട്ട് ചാൻസ് തേടി പോയതാണ്.
ബിഗ് ബോസിന് ശേഷം എന്തുകൊണ്ട് ഞാൻ ഡോക്ടറായി വർക്ക് ചെയ്യുന്നില്ല എന്നത് പലരുടെയും സംശയമാണ്. എന്റെ പ്രൊഫഷനെ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഞാൻ ജനിച്ച ആശുപത്രിയിൽ തന്നെ ഏഴ് വർഷം ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി വർക് ചെയ്ത ആളാണ് ഞാൻ. എമർജൻസി മെഡിസിൻ ഡിപാർട്മെന്റിലായിരുന്നു. പല ആശുപത്രികളിൽ നിന്നും ഓഫർ വരുന്നുണ്ടെന്നും റോബിൻ പറയുന്നു. ഭാര്യ ആരതിയാണ് ഞാൻ സന്തോഷത്തോടെയിരിക്കാൻ കാരണം. കഴിഞ്ഞ ഒരു വർഷത്തിൽ എനിക്കൊരുപാട് ഉയർച്ച താഴ്ചകൾ കരിയറിൽ ഉണ്ടായിരുന്നു.
അപ്പോഴെല്ലാം എന്റെ കൂടെ ഒരേ പോലെ നിന്നത് അവളാണ്. അത്രയും എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്തു. ഈയൊരു സമയത്ത് ഇങ്ങനെയൊരു പെൺകുട്ടി നിൽക്കില്ല. അത്രയും ഡീ ഗ്രേഡിംഗ് നടക്കുമ്പോൾ എന്തിന് നിൽക്കണമെന്ന് തോന്നാം. എന്നാൽ ആരതി തനിക്കൊപ്പം നിന്നെന്നും റോബിൻ പറയുന്നു.


Click it and Unblock the Notifications